അടിയന്തര അപ്പീലുകൾ

മലയാളം (ഇന്ത്യ)
1989 2005 2007 2009 2015 2019 2020 2021 2022 2023 2024
4,908 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 1/1/2020

പ്രിയ മക്കളെ, ഞാൻ സമാധാനത്തിന്റെ രാജ്ഞിയാകുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളുടെ ഏക വഴിയും സത്യവും ജീവനുമായവനിലേക്ക് നിങ്ങളെ നയിക്കാനാണ്. ആത്മീയമായ വലിയൊരു സംഭ്രമത്തിന്റെ സമയമാണിപ്പോൾ. വിശ്വാസികൾക്കു ചിന്താക്കുഴപ്പം വരുത്തുന്ന ദിവസങ്ങൾ വരുന്നതാണ്. ശത്രുക്കളുമായുള്ള യോജിപ്പ് എന്റെ മകൻ ഈശോയുടെ ഹൃദയത്തിന് വേദനയുളവാക്കുന്നതാണ്. ദൈവത്തിന്റെ സത്യം തിരസ്ക്കരിക്കപ്പെടുകയും, വ്യാജപഠനങ്ങളെ ആശ്ലേഷിക്കപ്പെടുകയും ചെയ്യും. ദൈവ ഭവനത്തിലെ അസ്ഥിരത ധാരാളം പുരുഷൻമാരെയും, സ്ത്രീകളെയും വിശ്വാസത്തിലുള്ള താത്പര്യക്കുറവിലേക്ക് നയിക്കും. നിങ്ങൾക്കുള്ള സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുക. എന്റെ ഈശോയ്ക്ക് നിങ്ങളുടെ പരസ്യമായതും ഭയരഹിതവുമായ സമ്മതം ആവശ്യമാണ്. സത്യത്തെ പ്രതിരോധിക്കാനായി തിരഞ്ഞെടുക്കപ്പെട്ട ധാരാളം പേർ ഭയം മൂലം പിൻവാങ്ങുന്നതാണ്. പരിശുദ്ധമായത് നശിപ്പിക്കാൻ ശത്രുക്കൾ ഒത്തുകൂടും, എങ്കിലും പ്രാർത്ഥനയുടെ ശക്തിയാൽ നിങ്ങൾക്ക് അവരെ പരാജയപ്പെടുത്താൻ സാധിക്കും. നിങ്ങൾ ജാഗരൂകരായിരിക്കുക. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. നിങ്ങളുടെ പഴയകാല അനുഭവങ്ങൾ മഹായുദ്ധത്തിനുള്ള ആയുധങ്ങളാണ്. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,909 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 4/1/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. വലിയൊരു വിശ്വാസത്തകർച്ചയിലേക്കാണ് (കപ്പൽഛേതം) നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. സത്യത്തെ സ്നേഹിക്കുകയും, പ്രതിരോധിക്കുകയും, ചെയ്യുന്നതിലാണ് നിങ്ങളുടെ സംരക്ഷണം. നിങ്ങൾ ഈശോയോടുകൂടെ ആയിരിക്കുക. അവനിലാണ് നിങ്ങളുടെ വിജയം. നിങ്ങൾ നിങ്ങളുടെ പരമമായ അസ്തിത്വത്തെ (ജീവിതത്തെ) പൂർണ്ണമായും കർത്താവിനു സമർപ്പിക്കുക, അവൻ നിങ്ങളെ രൂപാന്തരപ്പെടുത്തും. നിങ്ങൾ കർത്താവിന്നുള്ളവരാണ്. ലോകത്തിൽ നിന്നു നിങ്ങൾ തിരിയുവിൻ, ദൈവത്തിൽ നിന്നുള്ള അത്ഭുതങ്ങളെ സ്വീകരിക്കുവിൻ. നിങ്ങളുടെ കുറെ സമയം പ്രാർത്ഥനക്കായി സമർപ്പിക്കുവിൻ. പ്രാർത്ഥനയിൽ നിന്നും നിങ്ങൾ അകന്നിരിക്കുമ്പോൾ, ദൈവത്തിന്റെ ശത്രുവിന്റെ ലക്ഷ്യമായ് നിങ്ങൾ മാറും. നിങ്ങൾ മാനസാന്തരപ്പെടുവിൻ, എന്തെന്നാൽ വിശുദ്ധിയുടെ പാതയിലേക്കുള്ള ആദ്യ കാൽവെപ്പെന്നത് മാനസാന്തരമാകുന്നു. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ മകൻ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തരായിരിക്കുക. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,910 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 7/1/2020

പ്രിയ മക്കളെ, നിങ്ങൾ പ്രാർത്ഥിക്കുക, ഇതുവഴി മാത്രമെ വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം നിങ്ങൾക്ക് വഹിക്കാനാവുകയുള്ളൂ. നിങ്ങളുടെ മാതൃകയാലും വാക്കുകളാലും, നിങ്ങൾ ദൈവത്തിന്നുള്ളവരാണെന്നും, ലോകത്തിലുള്ളതൊന്നും നിങ്ങൾക്കുള്ളവയല്ലെന്നതും നിങ്ങൾ എല്ലാവർക്കും കാണിച്ചു കൊടുക്കുവിൻ. ഇനിയും ബീഭത്സത ഉളവാക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ ഭൂമിയിൽ ദർശിക്കും, അവസാനംവരെ വിശ്വസ്തതയോടുകൂടെ നിലനിൽക്കുന്നവർ പിതാവിനാൽ അനുഗ്രഹീതർ എന്ന് വിളംബരം ചെയ്യപ്പെടും. നിങ്ങൾ കർത്താവിലേക്കു തിരിയുക. അവൻ നിങ്ങളെ സ്നേഹിക്കുകയും, തുറന്ന കരങ്ങളാൽ നിങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. നിങ്ങൾ മാനസാന്തരപ്പെടുവിൻ, കുമ്പസാരമെന്ന കൂദാശയിലൂടെ എന്റെ ഈശോയിൽ നിന്നും നിങ്ങൾ കാരുണ്യം തേടുവിൻ. നിങ്ങൾ ദിവ്യകാരുണ്യത്തിൽ ശക്തി കണ്ടെത്തുവിൻ, നിങ്ങൾ വിജയികളാകും. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. എന്റെ ഈശോയുടെ സുവിശേഷത്തിൽ വിശ്വസിക്കുക, സത്യത്തിൽ നിങ്ങളെ അകറ്റാൻ പിശാചിനെ നിങ്ങൾ അനുവദിക്കരുത്. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സഹായിക്കാനാണ്. എന്റെ അപേക്ഷക്ക് നിങ്ങൾ അനുസരണമുള്ളവരാകുക. നിങ്ങൾ ജാഗരൂകരായിരിക്കുക. ദൈവത്തിന്റെ ശത്രുക്കൾ നിങ്ങളെ സത്യത്തിൽ നിന്നകറ്റാൻ നിങ്ങൾ അനുവദിക്കരുത്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തരായിരിക്കുക. നിങ്ങളുടെ പ്രതിരോധത്തിന്റെ എക്കാലത്തെയും ആയുധമെന്നത് സത്യമാകുന്നു. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,911 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 8/1/2020

പ്രിയ മക്കളെ, നിങ്ങൾ കർത്താവിൽ വിശ്വസിക്കുക. അവൻ നിങ്ങളോടു കൂടെയുണ്ട്, നിങ്ങൾ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. നിങ്ങളിപ്പോൾ ജീവിക്കുന്നത് കഷ്ടതയുടെ കാലങ്ങളിലാണ്, ഇതിനെക്കാൾ വേദനാജനകമായ ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങൾ പ്രാർത്ഥിക്കുവിൻ. വിശ്വാസികളായ പുരുഷൻമാർക്കും സ്ത്രീകൾക്കുമുള്ള പീഡാനുഭവം വലുതായിരിക്കും. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. പിശാചിന്റെ വിത്ത് എല്ലായിടത്തേക്കും പകരും, എങ്കിലും എന്റെ ഈശോയോടും, അവന്റെ സഭയോടുള്ള നിങ്ങളുടെ സ്നേഹവും, കൂറും, എന്റെ വിമലഹൃദയത്തിന്റെ ഉറപ്പായ വിജയത്തിൽ പങ്കുകാരാക്കുകയും ചെയ്യുന്നു. നിങ്ങൾ പിന്തിരിയരുത്. ദൈവത്തോടു കൂടെയിരിക്കുന്ന ഒരാൾ പോലും ഒരിക്കലും പരാജയത്തിന്റെ ഭാരം അനുഭവപ്പെടുകയില്ല. വിശ്വാസത്തെ ഒറ്റുകൊടുക്കുന്നവർ പരാജയപ്പെടും; അവർ മാനസാന്തരപ്പെട്ടിട്ടില്ലെങ്കിൽ നിത്യമായി ശിക്ഷിക്കപ്പെടുന്നതാണ്. ഞാൻ കാണിച്ചു തന്ന പാതയിൽ നിങ്ങൾ ദൃഡതയോടുകൂടെ നിൽക്കുവിൻ. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ പഴയകാല അനുഭവങ്ങളെ മറക്കരുത്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,912 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 11/1/2020

പ്രിയ മക്കളെ, എങ്ങനെ ആയിരിക്കുന്നുവോ, ആ അവസ്ഥയിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് വിശുദ്ധിയിലേക്ക് നിങ്ങളെ ക്ഷണിക്കാനാണ്. നിങ്ങളുടെ എല്ലാമായവനിലേക്കു തിരിയുവിൻ, അവൻ തുറന്ന കരങ്ങളാൽ നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. ദൈവം തിടുക്കത്തിലാണ്. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. ആത്മവിശ്വാസമുള്ളവരായിരിക്കുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. വിശ്വാസികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും നാളെ മെച്ചപ്പെട്ടതായിരിക്കും. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ അകന്നു ജീവിക്കരുത്. തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് മനുഷ്യകുലം നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. നിങ്ങൾ ലോകത്തിൽ നിന്നു പിന്തിരിയുവിൻ, കർത്താവിനെ വിശ്വസ്തതയോടെ നിങ്ങൾ ശുശ്രൂഷിക്കുവിൻ. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. എന്റെ ഈശോയുടെ സഭ പീഡനത്തിന്റെ പാനപാത്രത്തിൽ നിന്നു കുടിക്കും. സത്യത്തോടുള്ള സ്നേഹത്തിന്റെ കുറവ് ധാരാളം പുരുഷൻമാരെയും, സ്ത്രീകളെയും വലിയൊരു വിശ്വാസത്തകർച്ചയിലേക്ക് നയിക്കും. നിങ്ങൾക്കു സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. കുരിശിനു മുമ്പാകെ നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,913 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 14/1/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്. എന്റെ മകൻ ഈശോയോടും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തോടും വിശ്വസ്തരായിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. വലിയൊരു വിശ്വാസത്തകർച്ചയിലേക്കാണ് നിങ്ങൾ നടക്കുന്നത്. സത്യത്തോടുള്ള സ്നേഹക്കുറവ്, എന്റെ പാവപ്പെട്ട മക്കളുടെ ഇടയിൽ വലിയൊരു സംശയവും, ഭിന്നതയും ഉണ്ടാവാനിടയാക്കും. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. വിശ്വാസികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും ഇത് വേദനയുടെ സമയമാണ്. എന്തുതന്നെ സംഭവിച്ചാലും നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാണെന്നതിന് എല്ലായിടത്തും നിങ്ങൾ സാക്ഷികളായിരിക്കുവിൻ. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങളെ വ്യതിചലിപ്പിക്കാൻ നിങ്ങൾ ഒന്നിനെയും അനുവദിക്കരുത്. നിങ്ങൾ എല്ലായ്പ്പോഴും ഈശോയോടു കൂടെയായിരിക്കുക. നിങ്ങൾ അവനെ ദിവ്യകാരുണ്യത്തിൽ തേടുവിൻ, എങ്കിൽ മാത്രമെ നിങ്ങൾക്ക് വിജയിക്കാനാകുകയുള്ളൂ. നിങ്ങൾ മറക്കരുത്: ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം, എന്നിവയാൽ എന്റെ മകൻ ഈശോ ദിവ്യകാരുണ്യത്തിൽ സന്നിഹിതനാണ് എന്നത് മാറ്റം വരുത്താൻ പറ്റാത്ത സത്യമാണ്. നിങ്ങൾ ജാഗരൂകരായിരിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,914 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 16/1/2020

പ്രിയ മക്കളെ, എന്റെ ഈശോയുടെ സഭയ്ക്കുവേണ്ടി, നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവർക്ക് കുരിശിന്റെ ഭാരം വലുതായിരിക്കും. ബീഭത്സത ഉളവാക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ ഇനിയും ദൈവത്തിന്റെ ഭവനത്തിൽ ദർശിക്കും. പരിശുദ്ധമായവ തിരസ്ക്കരിക്കപ്പെടുകയും, അർദ്ധസത്യം എല്ലായിടത്തേക്കും പകരുകയും ചെയ്യും. വലിയൊരു ആത്മീയാന്ധകാരം സമർപ്പിതരായവരിൽ പതിക്കുകയും, അവർ ദൈവീക സത്യത്തെ ഉപേക്ഷിക്കുകയും ചെയ്യും. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങൾ എന്റെ ഈശോയുടെ സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുവിൻ. മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,915 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 18/1/2020

പ്രിയ മക്കളെ, എന്റെ ഈശോ നിങ്ങളെ വിളിക്കുന്നു. നിങ്ങൾ അവനെ ശ്രവിക്കുവിൻ. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. പരസ്യമായതും, ധൈര്യപൂർവ്വകവുമായ സാക്ഷ്യത്തിനുള്ള നിങ്ങളുടെ സമയമാണിത്. നിങ്ങൾ ഭയപ്പെടരുത്. നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരാണ്. നിങ്ങൾ അവനെ പ്രതിരോധിക്കുവിൻ. മനുഷ്യവർഗ്ഗം ആത്മീയമായൊരന്ധതയിലാണ്, കാൽ നീട്ടിവച്ചു നടന്നു കൊണ്ട്, വലിയൊരു ആത്മീയ പടുകുഴിയിലേക്കാണവർ പോകുന്നത്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വിജയം നേടാൻ കഴിയുകയുള്ളൂ. ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. എന്റെ ഈശോയുടെ സുവിശേഷത്തെ നിങ്ങൾ ആശ്ലേഷിക്കുവിൻ. നിങ്ങൾ ദിവ്യകാരുണ്യത്തിൽ ശക്തി കണ്ടെത്തുവിൻ, സത്യത്തിൽ നിന്നും നിങ്ങൾ വേർപിരിയരുത്. വളരെ കുറച്ചുപേർ മാത്രം വിശ്വാസത്തിൽ ദൃഡതയോടെ നിൽക്കാൻ പോകുന്ന ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങൾ എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുവിൻ, എങ്കിൽ മാത്രമെ നിങ്ങൾക്ക് സത്യത്തിൽ നിലനിൽക്കാൻ സാധിക്കുകയുള്ളൂ. ധൈര്യമായിരിക്കുക. ഈ ജീവിതത്തിലെ നേട്ടങ്ങളെല്ലാം കടന്നു പോകുന്നതാണ്. ദൈവത്തിൽ നിന്നും വരുന്നവയെ നിങ്ങൾ ആദ്യം തേടുവിൻ, സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,916 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 19/1/2020

പ്രിയ മക്കളെ, ഒരു ഉത്തരവ് (നിയമം) നൽകുന്നതുമൂലം, സെമിനാരിയിലെ ചെറുപ്പക്കാരായ മക്കളുടെ രൂപവൽക്കരണത്തിൽ വലിയൊരു ഹാനി (അപകടം) സംഭവിക്കുന്നതാണ്. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. എന്റെ ഈശോയുടെ സഭയ്ക്കുവേണ്ടി, നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. സത്യം പ്രഘോഷിക്കുക എന്നതാണ് സമർപ്പിതരായ മക്കളുടെ ദൗത്യം. വിശ്വാസികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും വേദനയുടെ സമയം കടന്നുവരുന്നതാണ്. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്, ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. എന്റെ ഈശോ നിങ്ങളോടുകൂടെയുണ്ട്, നിങ്ങൾ അവനെ കാണുന്നില്ലെങ്കിൽ കൂടിയും. ഒരു മഹായുദ്ധം സംഭവിക്കുകയും, ദൈവ ഭവനത്തിൽ വിലാപവും നിലവിളിയും ഉണ്ടാകുകയും ചെയ്യും. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. മനസ്സിനെ പിടിച്ചുകുലുക്കുന്ന ഒരു കൃത്യം ഈ നാട്ടിൽ നടക്കുകയും, ധാരാളം പേരുടെ വിശ്വാസത്തെ ഇളക്കുകയും ചെയ്യും. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, എന്റെ മകൻ ഈശോയിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. നിങ്ങളുടെ ഓരോരുത്തരുടെയും പേര് എനിക്കറിയാം, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും. നിങ്ങൾ എന്റെ മകൻ ഈശോയുടെ വചനത്തിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. നിങ്ങളുടെ കുറെ സമയം പ്രാർത്ഥനക്കായി നിങ്ങൾ സമർപ്പിക്കുവിൻ, ഇതിലൂടെ മാത്രമെ വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം നിങ്ങൾക്ക് വഹിക്കാനാകുകയുള്ളൂ. നിങ്ങൾ നിരാശരാകരുത്. ഞാൻ നിങ്ങളോടു കൂടെയുണ്ട്. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,917 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 21/1/2020

പ്രിയ മക്കളെ, സത്യത്തിന്റെ പ്രകാശം നീതിമാൻമാരുടെ ഹൃദയത്തിൽ വിളങ്ങുകയും, ദൈവത്തിന്റെ വിജയം അവന്റെ സഭയ്ക്കുണ്ടാവുകയും ചെയ്യും. വ്യാജ പ്രബോധനങ്ങളുടെ അഴുക്ക് സമർപ്പിതരായ ധാരാളം പേരെ അശുദ്ധമാക്കും, അന്ധരായവർ മറ്റ് അന്ധരെ വഴി നടത്തുന്നതു പോലെ എന്റെ പാവപ്പെട്ട ധാരാളം മക്കൾ നയിക്കപ്പെടും. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. പിശായ് പരിശുദ്ധമായതിനെ തകർക്കാനാഗ്രഹിക്കുകയാണ്, എന്നിരുന്നാലും എന്നെ ശ്രവിക്കുന്നവരായ നിങ്ങൾ, എന്റെ മകന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തരായിരിക്കുവിൻ. എന്റെ ഭക്തരുടെ യാതനകൾ വലുതായിരിക്കും, എങ്കിലും നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ മറക്കരുത്: പരിശുദ്ധ ജപമാലയും, വേദപുസ്തകവും (ബൈബിൾ) നിങ്ങളുടെ കരങ്ങളിലും; സത്യത്തോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാകണം. വിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നവർ മൂലം ബീഭത്സത ഉളവാക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ ഇനിയും കാണുന്നതാണ്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടൊത്തായിരിക്കുക. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,918 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 25/1/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാകുന്നു, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ ശ്രവിക്കുക. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എങ്കിലും ഏറ്റവും ഉചിതമായത് ദൈവഹിതം അനുസരിക്കുകയെന്നതാണ്. നിങ്ങളെ കബളിപ്പിക്കാൻ പിശാചിനെ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. വേദനാജനകമായൊരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. സത്യത്തോടുള്ള നിങ്ങളുടെ സ്നേഹംമൂലം നിങ്ങൾ പീഡിപ്പിക്കപ്പെടുന്നതാണ്. ഈശോ പത്രോസിനെ ഭരമേൽപ്പിച്ച അവസ്ഥയിലേക്ക് എന്റെ ഈശോയുടെ യഥാർത്ഥ സഭ മടങ്ങിപ്പോകുന്നതാണ്. വലിയ സംഭ്രമം എല്ലായിടത്തേക്കും പടരുകയും, ധാരാളം പേരെ കളങ്കപ്പെടുത്തുകയും ചെയ്യും. നിങ്ങൾ പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. നിങ്ങൾ തനിച്ചല്ല. ദൈവത്തിന്റെ ശക്തിയിൽ നിങ്ങൾ പൂർണ്ണമായും വിശ്വാസമർപ്പിക്കുക. എല്ലാം നഷ്ടമായി എന്നു കരുതുമ്പോൾ, ദൈവത്തിന്റെ വിജയം നീതിമാൻമാർക്കു ലഭിക്കുന്നതാണ്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. നിങ്ങൾ പഴയകാല അനുഭവങ്ങളെ മറക്കരുത്. പഴയകാല അനുഭവങ്ങളിൽനിന്നും നിങ്ങൾ സുരക്ഷിതമായ മാർഗ്ഗോപദേശം കണ്ടെത്തുന്നതാണ്. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,919 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 28/1/2020

പ്രിയ മക്കളെ, നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. സഹായത്തിനായുള്ള നിലവിളികൾ എല്ലായിടത്തുനിന്നും കേൾക്കുന്നതാണ്, ഉഗ്രഭയം മൂലം ധാരാളം ആളുകൾ നിലംപതിക്കുന്നതാണ്. നിങ്ങളുടെ പീഡനങ്ങളിൽ ഞാൻ വേദനിക്കുകയാണ്. നിങ്ങൾ കർത്താവിലേക്ക് തിരിയുക. അവൻ നിങ്ങളെ സ്നേഹിക്കുകയും, തുറന്ന കരങ്ങളാൽ നിങ്ങളെ കാത്തിരിക്കുകയും ചെയ്യുന്നു. മനുഷ്യകുലം ആത്മീയാന്ധതയാൽ നടക്കുകയാണ്, എന്റെ പാവപ്പെട്ട മക്കൾ ദുരിതത്തിന്റെ പാനപാത്രത്തിൽ നിന്നും കുടിക്കുന്നതാണ്. അവർ സത്യം തേടുകയും, ചിലയിടങ്ങളിൽ മാത്രം അത് കണ്ടെത്തുകയും ചെയ്യും. അവർ ക്ഷീണിക്കുകയും, ചിന്താക്കുഴപ്പത്തിൽ ജീവിക്കുകയും ചെയ്യും. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. നിങ്ങളുടെ വിജയം കർത്താവിങ്കലാകുന്നു. നിങ്ങൾ അവനിൽ ആശ്രയിക്കുക, നിങ്ങളുടെ വിശ്വാസം ഉൽകൃഷ്ടമാകും. നിങ്ങൾ പിന്തിരിയരുത്. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിലൂടെ മുന്നോട്ടു പോകുക. നിങ്ങൾ നിരാശരാകരുത്. കുരിശില്ലാതെ വിജയമില്ല. എല്ലാ പീഡനങ്ങൾക്കും ശേഷം, കർത്താവു നിങ്ങളുടെ കണ്ണീർ തുടച്ചുകളയുകയും, എല്ലാം നിങ്ങൾക്ക് ശുഭമായി അവസാനിക്കുകയും ചെയ്യും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,920 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 30/1/2020

പ്രിയ മക്കളെ, നിങ്ങൾ എന്റെ മകൻ ഈശോയോടു കൂടെയായിരിക്കുക, എങ്കിൽ മാത്രമെ നിങ്ങൾക്ക് വിജയം വരിക്കാനാകുകയുള്ളൂ. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ നിങ്ങൾ കരുതലുള്ളവരാകുക. പ്രാർത്ഥിക്കുന്നതിനും, സുവിശേഷം ശ്രവിക്കുന്നതിനും നിങ്ങൾ നിങ്ങളുടെ സമയത്തിന്റെ ഒരു ഭാഗം സമർപ്പിക്കുവിൻ, പരിശുദ്ധ കുർബാനയെന്ന അമൂല്യമായ ഭോജ്യത്താൽ നിങ്ങൾ നിങ്ങളെത്തന്നെ പോഷിപ്പിക്കുവിൻ. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്. പിശാചിനെ ജയിക്കാൻ നിങ്ങൾ അനുവദിക്കരുത്. കുറ്റം ചുമത്തപ്പെട്ട മനുഷ്യനുണ്ടാകുന്ന തീവ്രമായ മാനസിക വേദനയെന്നോണം മനുഷ്യകുല ജീവിക്കുന്നതാണ്, പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം വഹിക്കാനാകുകയുള്ളൂ. എന്റെ ഈശോയുടെ സഭയ്ക്കു വേണ്ടി നിങ്ങൾ ധാരാളം പ്രാർത്ഥിക്കുക. ഭിന്നിപ്പ് സഭയുടെ ഹൃദയാന്തരഭാഗത്ത് എത്തിയിരിക്കുന്നു, എന്തിലും സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തരായിരിക്കുന്നവർക്ക് ദൈവത്തിന്റെ മഹത്തായ കരം പ്രവർത്തിക്കുന്നത് കാണുവാൻ കഴിയും. എന്റെ ഈശോയുടെ യഥാർത്ഥ സഭ ചെറുതാകുന്നതാണ്, എന്നാൽ വിശ്വാസത്തിൽ ശക്തരായ പുരുഷൻമാരും, സ്ത്രീകളുമായിരിക്കും അതിലുണ്ടാകുക. പിശാചിന്റെ വൃക്ഷം വലുതാകുകയും, അതിന്റെ ഫലങ്ങൾ എല്ലായിടത്തേക്കും വ്യാപിക്കുകയും ചെയ്യും. എന്നെ ശ്രവിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾ, സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. ധൈര്യമായിരിക്കുക. അവസാനം, എന്റെ വിമലഹൃദയത്തിന്റെ ഉറപ്പായ വിജയം സംഭവിക്കുകയും, നീതിമാൻമാർക്ക് പ്രതിഫലം ലഭിക്കുന്നതുമാണ്. സത്യത്തിൽ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,921 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 1/2/2020

പ്രിയ മക്കളെ, എന്റെ ഈശോ നിങ്ങളോടുകൂടെയുണ്ട്. മറയ്ക്കപ്പെട്ടത് കാണുന്നവനും, നിങ്ങളുടെ പേര് അറിയുന്നവനുമായവനിൽ, നിങ്ങൾ വിശ്വസിക്കുവിൻ. നിങ്ങൾ കർത്താവിന് അതിപ്രധാനമായവരാകുന്നു. നിങ്ങൾ നിങ്ങളുടെ സ്വന്തം അസ്ഥിത്വം (ജീവിതം) അവനു നൽകുവിൻ. ഈ ഭൂമിയിൽവെച്ചു തന്നെ സന്തോഷമുള്ളവരായി നിങ്ങളെ എനിക്കു കാണണം, പിന്നീട് എന്നോടൊപ്പം സ്വർഗ്ഗത്തിലും. നിങ്ങൾ നിരാശരാകരുത്. എന്തുതന്നെ സംഭവിച്ചാലും നിങ്ങൾ പിന്തിരിയരുത്. കർത്താവിലാകുന്നു നിങ്ങളുടെ വിജയം. മനുഷ്യകുലം സ്രഷ്ടാവിൽ നിന്ന് അകന്നു കഴിഞ്ഞു, മനുഷ്യർ തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് നടന്നിരിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. നിങ്ങൾ എന്റെ ഈശോയുടെ സുവിശേഷത്തെ സ്വാഗതം ചെയ്യുകയും, നിങ്ങൾ കർത്താവിൽ നിന്നുള്ളവരാണെന്നതിന് എല്ലായിടത്തും നിങ്ങൾ സാക്ഷികളായിരിക്കുകയും ചെയ്യുവിൻ. നിങ്ങൾ മറക്കരുത്: ഈ പീഡനങ്ങളുടെ സമയത്ത് ശക്തി എന്നത് ദിവ്യകാരുണ്യത്തിലാകുന്നു. സത്യത്തിൽ നിന്നും നിങ്ങൾ വേർപിരിയരുത്. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. വിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നവർ യൂദാസിനെപ്പോലെ പ്രവർത്തിക്കും, എന്റെ പാവപ്പെട്ട മക്കൾ ഭാരമേറിയൊരു കുരിശു ചുമക്കുന്നതാണ്. നിങ്ങൾ ജാഗരൂകരാകുക. എല്ലാ കാര്യത്തിലും, ദൈവത്തിനാകണം പ്രഥമസ്ഥാനം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,922 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 4/2/2020

പ്രിയ മക്കളെ, സത്യത്തിന്റെ പാതയിൽ കൂടി മുന്നോട്ടു പോകുക. ശത്രുക്കൾ പരിശുദ്ധമായതിനെ തകർക്കാനായി പ്രവർത്തിക്കുകയാണ്, എങ്കിലും സത്യത്തെ കാക്കുവാനായി കർത്താവിന് തന്റെ വിശ്വസ്തരായവർ കൂടെയുണ്ട്. നിങ്ങളെത്തന്നെ ഉത്തേജിപ്പിക്കുകയും, നിങ്ങളുടെ വിശ്വാസത്തിന് നിങ്ങൾ തന്നെ സാക്ഷികളാകുകയും ചെയ്യുവിൻ. നിങ്ങൾ മറക്കരുത്: പ്രതിരോധത്തിനുളള നിങ്ങളുടെ ഏറ്റവും വലിയ ആയുധമെന്നത് സത്യമാകുന്നു. ബീഭത്സത ഉളവാക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ ഇനിയും ദൈവത്തിന്റെ ഭവനത്തിൽ ദർശിക്കും. പ്രാർത്ഥിക്കുന്ന പുരുഷൻമാരും സ്ത്രീകളുമാകാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങൾ എന്റെ ഈശോയുടെ സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. എന്റെ ഈശോ ഈ ലോകത്തിലേക്കു വന്നത് നിങ്ങളെ രക്ഷിക്കാനാണ്; സത്യത്തെ സ്നേഹിച്ചും, പ്രതിരോധിച്ചും കൊണ്ടും, അവന്റെ പരിശുദ്ധ പ്രബോധനങ്ങളെ വിളംബരം ചെയ്തുകൊണ്ടും, എല്ലാ മനുഷ്യർക്കും നല്ല സമയങ്ങളുടെ പ്രത്യാശ നൽകുന്നതിനുമുള്ള ദൗത്യം അവൻ സഭയിൽ നിക്ഷേപിച്ചു. എന്റെ മകൻ ഈശോയുടെ സഭയ്ക്കുവേണ്ടി, നിങ്ങൾ പ്രാർത്ഥിക്കുവിൻ. സത്യത്തെ സ്നേഹിക്കുന്നവർ ദുഃഖത്തിന്റെ പാനപാത്രത്തിൽ നിന്നും കുടിക്കും. നിങ്ങൾ നിരാശരാകരുത്. ഈ ലോകത്തിലെ നേട്ടങ്ങളെല്ലാം കടന്നു പോകുന്നതാണ്. നിങ്ങൾക്കുള്ള ഏറ്റവും വലിയ സമ്മാനം കർത്താവിൽ നിന്നും വരുന്നതാണ്. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,923 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/2/2020

പ്രിയ മക്കളെ, നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. നിങ്ങളുടെ യഥാർത്ഥമായ മോചനവും, മോക്ഷവും അവനിൽ മാത്രമാകുന്നു. എന്റെ ഈശോ നിങ്ങളുടെ എല്ലാമാകുന്നു. അവൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ അവനായി നിലകൊള്ളുക. സത്യത്തെ കാക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ധാരാളം പേരുടെ പ്രതിബദ്ധത ലോകവുമായിട്ടാകുകയും, അത് എന്റെ പാവപ്പെട്ട ധാരാളം മക്കളെ സത്യത്തിൽ നിന്നും അകറ്റാനുള്ള കാരണമാകുകയും ചെയ്യും. സത്യത്തിന്റെ കാവൽക്കാരാകുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുകയും, എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തരായിരിക്കുകയും ചെയ്യുക. വലിയ വിഭ്രാന്തി ധാരാളം ആത്മാക്കളിൽ ആത്മീയാന്ധത സൃഷ്ടിക്കുകയും, അതുമൂലം ധാരാളം പേർ ഈശോയുടെ സത്യസഭയിൽ നിന്നകലുകയും, വ്യാജപഠനങ്ങളെ ആശ്ലേഷിക്കുകയും ചെയ്യും. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക, ദിവ്യകാരുണ്യത്തിൽ നിങ്ങൾ ശക്തി കണ്ടെത്തുക. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ എല്ലായ്പ്പോഴും നന്മയുടെയും വിശുദ്ധിയുടെ പാതയിലേക്ക് നയിക്കാം. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,924 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 8/2/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. എന്റെ മകൻ ഈശോയുടെ ഏക സത്യ സഭയോടു കൂറുപുലർത്തുന്നതിനായി നിങ്ങളെ ക്ഷണിക്കുവാനാണ് ഞാൻ വന്നത്. ധാരാളം ആത്മാക്കളിൽ ആത്മീയാന്ധത സൃഷ്ടിച്ച്, പിശാച് എന്റെ പാവപ്പെട്ട മക്കളെ വിഭജിച്ചിരിക്കുകയാണ്. സത്യം പൂർണ്ണമായി കുടികൊള്ളുന്നത് കത്തോലിക്കാ തിരുസഭയിൽ മാത്രമാണെന്നും, അവിടെ (സഭയിൽ) മാത്രമാണ് എന്റെ മകൻ ഈശോ ദിവ്യകാരുണ്യത്തിൽ തന്റെ ശരീരത്താലും, രക്തത്താലും, ആത്മാവിനാലും, ദിവ്യത്വത്താലും സന്നിഹിതനായിരിക്കുന്നത് എന്നും ഭയം കൂടാതെ, നിങ്ങൾ പ്രഘോഷിക്കുക. നിങ്ങൾ സുവിശേഷത്തോടു വിശ്വസ്തരായിരിക്കുക. സത്യം നിങ്ങളുടെ ഹൃദയങ്ങളിൽ നിന്നും പറിച്ചു കളയാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. മനുഷ്യർ സംശയത്തിലാകുന്നതും, എന്റെ ഈശോയുടെ സഭ എവിടെ എന്ന് ധാരാളം പേർക്ക് അറിയാത്തതുമായ ദിവസം വരുന്നതാണ്. വലിയൊരു സംഭ്രമമായിരിക്കും അത്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ മകൻ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുവിൻ. സത്യത്തെ സ്നേഹിക്കുകയും കാക്കുകയും ചെയ്യുന്നവരുടെ വിശ്വസ്തതയിലൂടെ എന്റെ ഈശോയുടെ സഭ സജീവമായിരിക്കുന്നതാണ്. കുഞ്ഞാടുകളുടെ രൂപത്തിലുള്ള ചെന്നായ്ക്കൾ മൂലം ചതിക്കപ്പെടാതിരിക്കാൻ നിങ്ങൾ ജാഗ്രതയുള്ളവരാകുവിൻ. നിങ്ങൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം വഹിക്കുവാൻ കഴിയുകയുള്ളൂ. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,925 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 11/2/2020

പ്രിയ മക്കളെ, നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. ശത്രുക്കളുടെ പരാജയം സത്യത്തെ സ്നേഹിക്കുന്നവരിലൂടെയും, കാക്കുന്നവരിലൂടെയും ഉണ്ടാകുന്നതാണ്. പിശാചിന്റെ അന്ധകാരം ദൈവത്തിന്റെ ഭവനത്തിലേക്ക് നുഴഞ്ഞു കയറിക്കഴിഞ്ഞിരിക്കുന്നു, എങ്കിലും സത്യത്തിന്റെ വെളിച്ചം എന്റെ ഈശോയുടെ സഭയെ മഹത്തായ വിജയത്തിലേക്കു നയിക്കും. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. ദിവ്യകാരുണ്യത്തിലൂടെയും, കുമ്പസാരമെന്ന കൂദാശയിലൂടെയും, നിങ്ങൾ ശക്തി കണ്ടെത്തുവിൻ. എന്റെ യേശുവിന്റെ വചനങ്ങളാൽ നിങ്ങൾ നിങ്ങളെ നയിക്കുക, നിങ്ങൾ എല്ലായ്പ്പോഴും അവന്റെ സഭയുടെ യഥാർത്ഥ പഠനങ്ങളെ അനുസരിക്കുക. ധൈര്യമായിരിക്കുക. എന്റെ ഈശോ നിങ്ങളോടു കൂടെയുണ്ട്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ അവന്റെ സുവിശേഷത്തോടു വിശ്വസ്തതയുള്ളവരായിരിക്കുക. കുരിശില്ലാതെ വിജയമില്ല. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,926 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 13/2/2020

പ്രിയ മക്കളെ, ശത്രുക്കൾ പ്രവർത്തിക്കുന്നത് അർദ്ധ സത്യത്തിലാണ്, എങ്കിലും വിജയം എന്റെ മകൻ ഈശോയുടേതായിരിക്കും. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ ഉറച്ചു നിൽക്കുവിൻ. സത്യത്തെ സ്നേഹിക്കുകയും കാക്കുകയും ചെയ്യുന്നവരുടെ വിശ്വസ്തതയിലൂടെ എന്റെ ഈശോയുടെ സഭ വിശ്വാസത്തിന്റെ സുരക്ഷിത തീരത്തെ ദൃഷ്ടിയുറപ്പിച്ചുകൊണ്ട് നടക്കുന്നതാണ്. പണ്ടു ഞാൻ നിങ്ങളോടു പറഞ്ഞവ നിറവേറുന്നതാണ്. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. വിശ്വാസവഞ്ചകർ മൂലം ഇനിയും വലിയ ആത്മീയമായ തകർച്ച ദൈവ ഭവനത്തിൽ ഉണ്ടാകും. ശത്രുക്കൾ പിൻവാങ്ങാൻ തയ്യാറാകില്ല, എങ്കിലും പ്രാർത്ഥനയുടെ ശക്തിയാലും, സത്യത്തോടുള്ള സ്നേഹത്താലും, എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോടുള്ള വിശ്വസ്തതയാലും, നിങ്ങൾക്ക് അവരെ പരാജയപ്പെടുത്താൻ സാധിക്കും. ധൈര്യമായിരിക്കുക. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടൊത്തായിരിക്കുക. നിങ്ങൾ സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. കർത്താവിനോടു കൂടെ ആയിരിക്കുന്നവർ ഒരിക്കലും പരാജയപ്പെടുകയില്ല. സത്യത്തിൽ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,927 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 15/2/2020

പ്രിയ മക്കളെ, നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ എന്റെ മകൻ ഈശോയിലേക്ക് നയിക്കാം. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ നിങ്ങൾ കരുതലുള്ളവരാകുക. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. നല്ല മരത്തിന്റെ വേര് പിഴുതെറിയപ്പെടുമ്പോൾ, കളകൾ പടരുന്നതാണ്. നിങ്ങൾ ജാഗ്രതയോടിരിക്കുക. വേദനയുടെ കാലത്താണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങൾ ശാന്തതയും, എളിമയുമുള്ള ഹൃദയങ്ങളുള്ളവരാകുവിൻ, എങ്കിൽ മാത്രമെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ എത്താൻ കഴിയുകയുള്ളൂ. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളുടെ പഠനങ്ങൾക്കും, സുവിശേഷത്തിനും, എതിരായ എല്ലാത്തിൽ നിന്നും അകലം പാലിക്കുവിൻ. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. എന്റെ ഈശോയുടെ സഭയ്ക്കു വേണ്ടി കുരിശിനു മുമ്പാകെ നിങ്ങൾ പ്രാർത്ഥിക്കുവിൻ. അവസാനംവരെ വിശ്വസ്തതയോടുകൂടെ നിലനിൽക്കുന്നവർ പിതാവിനാൽ അനുഗ്രഹീതർ എന്ന് വിളംബരം ചെയ്യപ്പെടും. സത്യത്തെ കാത്തുകൊണ്ട് മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,928 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഗോയ്യായിസിലെ സിൽവാനിയായിൽ നിന്നും, ലഭിച്ചത് 17/2/2020

പ്രിയ മക്കളെ, മുള്ളുകൾ നിറഞ്ഞ ഭാവിയിലേക്കാണ് നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്, എങ്കിലും എന്റെ മകൻ ഈശോ നിങ്ങളോടു കൂടെയുണ്ടാകും; അവൻ നിങ്ങളിൽ നിന്നും ധാരാളം പ്രതീക്ഷിക്കുന്നു. നിങ്ങൾ പിന്തിരിയരുത്. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. വിശ്വാസികളായ പുരുഷൻമാരും സ്ത്രീകളും അവഗണിക്കപ്പെടുന്നതിന്റെ പാനപാത്രത്തിൽ നിന്നും കുടിക്കുന്നതാണ്; അവർ പീഡിപ്പിക്കപ്പെടുകയും, പുറത്താക്കപ്പെടുകയും ചെയ്യും. പവിത്രമായ നിയമങ്ങൾ ഉപേക്ഷിക്കപ്പെടും, ധാരാളം പേർ വ്യാജപഠനങ്ങളെ ആശ്ലേഷിക്കും. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കു മുമ്പിൽ നിങ്ങൾ നിരാശരാകരുത്. നിങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും, എന്റെ മകൻ ഈശോയോടു വിശ്വസ്തരായിരിക്കുകയും ചെയ്യുവിൻ. ദൈവത്തിന്റെ വിജയം നീതിമാൻമാർക്ക് ലഭിക്കുന്നതാണ്. ദൈവത്തിൽ നിന്നും നിങ്ങളെ അകറ്റുന്നവയിൽ നിന്നെല്ലാം നിങ്ങളും അകന്നു നിൽക്കുവിൻ. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തിന്റെ പഠനങ്ങളെ നിങ്ങൾ സ്വീകരിക്കുവിൻ, ഇതിലൂടെ മാത്രമെ വരാൻ പോകുന്ന വലിയ വിശ്വാസത്തകർച്ചയാലുള്ള (കപ്പൽഛേതം) പ്രഹരം നിങ്ങൾക്ക് ഏൽക്കാതിരിക്കുകയുള്ളൂ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളോടൊപ്പം നടക്കുന്നു. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടൊപ്പമായിരിക്കുവിൻ; നിങ്ങളുടെ യഥാർത്ഥമായ മോചനവും, മോക്ഷവും അവനിൽ മാത്രമാകുന്നു. എല്ലാ വേദനകൾക്കും ശേഷം, എന്റെ വിമലഹൃദയത്തിന്റെ അവസാന വിജയം സംഭവിക്കുന്നതാണ്. സത്യത്തെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,929 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഡി എഫിലെ, ബ്രസീലിയായിൽ നിന്നും, ലഭിച്ചത് 18/2/2020

പ്രിയ മക്കളെ, നിങ്ങൾ ഭയപ്പെടരുത്. കുരിശില്ലാതെ വിജയമില്ല. പ്രളയകാലത്തേക്കാൾ മോശമായ കാലത്താണ് നിങ്ങൾ ജീവിക്കുന്നത്, നിങ്ങളുടെ മടങ്ങിവരവിനുള്ള സമയം വന്നു ചേർന്നിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. ദൈവം തിടുക്കത്തിലാണ്. വേദനാജനകമായൊരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം നിങ്ങൾക്ക് വഹിക്കാനാകുകയുള്ളൂ. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. നിങ്ങൾ ധൈര്യമുള്ള പുരുഷൻമാരും സ്ത്രീകളുമാകുവിൻ. നിങ്ങൾ എന്റെ മകൻ ഈശോയിൽ നിന്നുള്ളവരാണെന്നതിന് എല്ലായിടത്തും സാക്ഷികളായിരിക്കുവിൻ. ലോകത്തിന്റെതായ കാര്യങ്ങൾ നിങ്ങളെ ദൈവത്തിൽ നിന്നും അകറ്റാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ എന്റെ മകൻ ഈശോയുടെ സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുവിൻ. നിങ്ങൾ സത്യത്തിന്റെ സംരക്ഷകരാകുവിൻ. മനുഷ്യകുലം പാപം മൂലം മലിനമായിരിക്കുകയാണ്, അന്ധരായവർ മറ്റ് അന്ധരെ വഴി നടത്തുന്നതു പോലെ എന്റെ പാവപ്പെട്ട ധാരാളം മക്കൾ നയിക്കപ്പെടുന്നു. കഷ്ടതയുടെ നാളുകൾ വരുന്നതാണ്. വലിയ സംഭ്രമം എല്ലായിടത്തേക്കും പകരുന്നതാണ്. സ്ഥിരതയില്ലായ്മയും, സത്യത്തോടുള്ള സ്നേഹത്തിന്റെ കുറവും മൂലം, ധാരാളം സമർപ്പിതരുടെ വിശ്വാസം നഷ്ടപ്പെടാനിടയാക്കും. നിങ്ങൾ പിന്തിരിയരുത്. എന്നെ ശ്രവിച്ചു കൊണ്ടിരിക്കുന്നവരായ നിങ്ങൾ: ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എപ്പോഴും സത്യത്തെ കാത്തുകൊള്ളുക. ഭയം കൂടാതെ മുന്നോട്ടു പോകുക. എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,930 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 22/2/2020

പ്രിയ മക്കളെ, നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്, നിങ്ങൾ എന്റെ മകൻ ഈശോയുടെ യഥാർത്ഥ സഭയോട് വിശ്വസ്തതയുള്ളവരായിരിക്കുവിൻ. എന്റെ ഈശോയാകുന്നു നിങ്ങളുടെ ഒരേയൊരു യഥാർത്ഥ രക്ഷകൻ. കത്തോലിക്കാ തിരുസഭയാകുന്നു അവന്റെ ഏകവും യാഥാർത്ഥ്യവുമായ സഭ. വിശ്വാസവഞ്ചകരിലൂടെ പിശാച് സംശയം വിതക്കുകയും, എന്റെ പാവപ്പെട്ട ധാരാളം മക്കൾ ആത്മീയാന്ധതയിൽ നടക്കുകയും ചെയ്യുന്നു. എന്റെ ഈശോയുടെ സഭ സഹനത്തിന്റെ പാനപാത്രത്തിൽ നിന്നും കുടിക്കുന്നതാണ്. മനുഷ്യരെ പ്രസാദിപ്പിക്കാനായി ധാരാളം സത്യങ്ങൾ പുറത്തെറിയപ്പെടും. നിങ്ങൾ മറക്കരുത്: എല്ലാ കാര്യത്തിലും, ദൈവത്തിനാകണം പ്രഥമസ്ഥാനം. എന്റെ മകൻ ഈശോയുടെ സുവിശേഷത്തോടും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തോടും നിങ്ങൾ വിശ്വസ്തരായിരിക്കുവിൻ. ലോകത്തിന്റെതായ കൗതുകങ്ങളിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുവിൻ, സത്യത്തെ കാക്കുന്നതിനായുള്ള വഴിയിൽ എന്നെ അനുഗമിക്കുകയും ചെയ്യുവിൻ. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വിജയം നേടാൻ കഴിയുകയുള്ളൂ. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,931 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 25/2/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാകുന്നു, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ എന്റെ മകൻ ഈശോയിലേക്കു നയിക്കാം. സുവിശേഷം, കുമ്പസാരം, ദിവ്യകാരുണ്യം (പരിശുദ്ധ കുർബാന), പരിശുദ്ധ ജപമാല, എന്റെ വിമലഹൃദയത്തിലുള്ള പ്രതിഷ്ഠ, സത്യത്തോടുള്ള സ്നേഹം. ഈ ദുഷ്കരമായ സമയങ്ങളിൽ ഇപ്പറഞ്ഞ ആയുധങ്ങളാണ് ഞാൻ നിങ്ങൾക്ക് വാഗ്ദാനം (നിർദ്ദേശിക്കുന്നത്) ചെയ്യുന്നത്. ശത്രുക്കൾ ഈശോയ്ക്കെതിരായി ഗൂഢാലോചന നടത്തി, എങ്കിലും വിജയം എന്റെ മകൻ ഈശോയുടേതായിരുന്നു. ഈ ദുഷ്ക്കരമായ സമയങ്ങളിൽ, എന്റെ മകൻ ഈശോയുടെ സഭയ്ക്കെതിരായി ശത്രുക്കൾ ഗൂഢാലോചന നടത്തുന്നു, എങ്കിലും സഭ വിജയിയായി ഉയർന്നു വരുന്നതാണ്. വലിയൊരു യുദ്ധത്തിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങൾ ജാഗ്രതയുള്ളവരാകുവിൻ. നിങ്ങൾ കർത്താവിന്റെതാകുന്നു, നിങ്ങളുടെ ആത്മാർത്ഥവും, ഭയരഹിതവുമായ സമ്മതം അവൻ പ്രതീക്ഷിക്കുന്നു. സ്നേഹത്തിലും, സത്യത്തെ കാക്കുന്നതിലുമാകുന്നു, നിങ്ങളുടെ വിജയം. നിങ്ങൾ പിന്തിരിയരുത്. ധൈര്യമായിരിക്കുക. നിങ്ങൾ കർത്താവിന്റെതാകുന്നു. നിങ്ങൾ ലോകത്തിൽ നിന്നും അകന്നിരിക്കുക, നിങ്ങളുടെ മാതൃകയാലും, വാക്കുകളാലും നിങ്ങളുടെ വിശ്വാസത്തിനു സാക്ഷികളാകുക. മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,932 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 26/2/2020

പ്രിയ മക്കളെ, വിശുദ്ധിയിലേക്കുള്ള പാത തടസ്സങ്ങൾ നിറഞ്ഞതാണ്, എങ്കിലും സ്വർഗ്ഗത്തിലെത്തേണ്ടവർക്ക് മറ്റുവഴികളൊന്നുമില്ല. കുരിശില്ലാതെ വിജയമില്ല. നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. എന്റെ ഈശോയുടെ സഭയോടൊപ്പം നിങ്ങൾ കാൽവരിയിലേക്ക് നടക്കുക. എനിക്കു നിങ്ങളോടു പറയാനുള്ളത് നിങ്ങളുടെ യാത്ര ദുർഘടമായിരിക്കുമെന്നാണ്, എങ്കിലും നിങ്ങൾ തനിച്ചല്ല. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളോടു കൂടെയുണ്ടാകുന്നതാണ്. ഈ നോമ്പുകാലത്ത്, നിങ്ങൾ സ്വർഗ്ഗത്തിന്റെതായ കാര്യങ്ങൾ തേടുവിൻ. എന്റെ അപേക്ഷകളെല്ലാം നിങ്ങൾ ഓർക്കുകയും, എന്റെ ഈശോയുടെ സുവിശേഷപ്രകാരം ജീവിക്കുകയും ചെയ്യുവിൻ. കുമ്പസാരമെന്ന കൂദാശയിലൂടെ നിങ്ങൾ ദൈവവുമായി ഐക്യപ്പെടുവിൻ, ദിവ്യകാരുണ്യത്തിൽ നിങ്ങൾ ശക്തി കണ്ടെത്തുവിൻ. കുരിശിനു മുമ്പാകെ നിങ്ങൾ ധാരാളം പ്രാർത്ഥിക്കുവിൻ, പാപങ്ങൾക്ക് പരിഹാരം അനുഷ്ഠിക്കുവിൻ. ക്ലേശകരമായ സമയങ്ങൾ വരുന്നതാണ്. ധൈര്യമായിരിക്കുക. എന്റെ ഈശോ നിങ്ങളിൽ നിന്നും ധാരാളം പ്രതീക്ഷിക്കുന്നു. സത്യത്തിൽ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,933 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 29/2/2020

പ്രിയ മക്കളെ, നിങ്ങൾ ഭയപ്പെടരുത്. ദൈവം നിങ്ങളോടു കൂടെയുണ്ട്, നിങ്ങൾ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. ദൈവത്തിൻ്റെ ശക്തിയിൽ പരിപൂർണ്ണമായി വിശ്വസിക്കുക, എല്ലാം നിങ്ങൾക്ക് ശുഭമായി ഭവിക്കും. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എങ്കിലും നിങ്ങൾ പിശാചിന്റെ അടിമകളാവരുത്. നിങ്ങൾക്ക് കർത്താവിൽ നിന്ന് സ്വാതന്ത്ര്യമുണ്ട്. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. വേദനയുടെ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്, പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ വരാൻ പോകുന്ന കുരിശിൻ്റെ ഭാരം നിങ്ങൾക്ക് വഹിക്കാനാകുകയുള്ളൂ. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും കാക്കുകയും ചെയ്യുവിൻ. ദൈവ ഭവനത്തിലുള്ള വലിയ സംഭ്രമം എൻ്റെ പാവപ്പെട്ട ധാരാളം മക്കളെ സത്യത്തിൻ്റെതായ പാതയിൽ നിന്നും തുരത്തുന്നതാണ്. നിങ്ങൾ പിന്തിരിയരുത്. ദൈവത്തിന് പ്രഥമസ്ഥാനം നൽകുക. നിങ്ങൾക്കുള്ള പ്രതിഫലം കർത്താവിൽ നിന്നും വരുന്നതാണ്. നിങ്ങൾ ലോകത്താണെങ്കിലും ലോകത്തിന്റേതല്ല. മുന്നോട്ടു പോകുക. ദിവ്യകാരുണ്യത്തിലാണ് നിങ്ങളുടെ വിജയം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,934 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 3/3/2020

പ്രിയ മക്കളെ, നിങ്ങൾ ലോകത്താണെങ്കിലും ലോകത്തിന്റേതല്ല. എന്റെ മകൻ ഈശോയോടു വിശ്വസ്തരായിരിക്കുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. അവൻ നിങ്ങളെ സ്നേഹിക്കുകയും, നിങ്ങളിൽ നിന്നും ധാരാളം പ്രതീക്ഷിക്കുകയും ചെയ്യുന്നു. വ്യാജപഠനങ്ങളുടെ അന്ധകാരം നിങ്ങളിൽ ആത്മീയാന്ധത സൃഷ്ടിക്കുവാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ മകൻ ഈശോയോടും, അവൻ്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തോടും കൂടെയായിരിക്കുവിൻ. ശത്രുക്കൾ പരിശുദ്ധമായതിനെ തകർക്കാനായി പ്രവർത്തിക്കുകയാണ്. ദൈവ ഭവനത്തിൽ ബാബേൽ പടരുന്നതാണ്, പ്രാർത്ഥനയിലും ദിവ്യകാരുണ്യത്തിലും ശക്തി തേടാത്തവർ വീണു പോകുന്നതാണ്. നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. നിങ്ങളുടെ കരങ്ങൾ നിങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ സത്യത്തിൻ്റെ പാതയിലൂടെ നയിക്കാം. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,935 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/3/2020

പ്രിയ മക്കളെ, നിങ്ങൾ നിങ്ങളുടെ പ്രാർത്ഥനകളെ തീവ്രമാക്കുവിൻ. ഇത് നിങ്ങൾക്ക് വേദനയുടെ സമയമാണ്. നിങ്ങൾ ഈശോയിൽ നിന്നും അകന്നു ജീവിക്കരുത്. നിങ്ങളുടെ യഥാർത്ഥമായ മോചനവും, മോക്ഷവും അവനിൽ മാത്രമാകുന്നു. മാനസാന്തരപ്പെടുകയും, നിങ്ങളുടെ വലിയ സുഹൃത്തായ അവനിലേക്കു നിങ്ങൾ തിരിയുകയും ചെയ്യുവിൻ. ഈ കഷ്ടതയുടെ സമയങ്ങളിൽ, നിങ്ങൾ മറക്കരുത്: പരിശുദ്ധ ജപമാലയും, വേദപുസ്തകവും (ബൈബിൾ) നിങ്ങളുടെ കരങ്ങളിലും; സത്യത്തോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാകണം. ഭൂമിയിൽ ഇനിയും നിങ്ങൾ ഭീകരത കാണുന്നതാണ്. ഞാൻ നിങ്ങളോടു പറയുന്നവ അനുസരിക്കുക. സ്നേഹത്തിനായി നിങ്ങളെ ഒരുക്കുക, എന്നിരുന്നാലും വലിയ വേദന ഉണ്ടാകുന്നതാണ്. മനുഷ്യകുലം സ്രഷ്ടാവിൽ നിന്ന് അകന്നു കഴിഞ്ഞു, തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് മനുഷ്യർ നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിങ്ങളിപ്പോൾ ജീവിക്കുന്നത് വലിയൊരു യുദ്ധത്തിന്റെ സമയത്താണ്. നിങ്ങളുടെ വിജയത്തിനായി ഞാൻ ചൂണ്ടിക്കാണിച്ച ആയുധങ്ങളെ നിങ്ങൾ മറക്കരുത്. ഭയം കൂടാതെ മുന്നോട്ടു പോകുക. എന്നെ ശ്രവിക്കുന്നവരായ നിങ്ങൾ: വിശ്വസിക്കുക; നിങ്ങൾ ധൈര്യമുള്ളവരായിരിക്കുകയും, ഈശോയുടെ സുവിശേഷത്തിൻ്റെ കാവലാളൻമാരുമാകുവിൻ. പരിശുദ്ധമായതിനെ തകർക്കാനായി ശത്രുക്കൾ പ്രവർത്തിക്കുകയാണ്, എങ്കിലും നിങ്ങൾക്ക് സത്യം മൂലം അവരെ പരാജയപ്പെടുത്താനാകും. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ മകൻ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുവിൻ. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,936 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 7/3/2020

പ്രിയ മക്കളെ, പ്രാർത്ഥിക്കുക, ദിവ്യകാരുണ്യത്തിലും, എൻ്റെ മകൻ ഈശോയുടെ വചനങ്ങളിലും നിങ്ങൾ ശക്തി കണ്ടെത്തുക. ഈ വർഷങ്ങളിലൂടെ, ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എങ്കിലും നിങ്ങൾ ദൈവത്തിൻ്റെ ശത്രുവിൻ്റെ അടിമകളാവരുത്. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. ദൈവത്തിൻ്റെ ശത്രുക്കൾ വലിയൊരാക്രമണത്തിനായി ഒരുങ്ങുകയാണ്, എൻ്റെ പാവപ്പെട്ട ധാരാളം മക്കൾ കബളിപ്പിക്കപ്പെടും. നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. നിങ്ങളുടെ ജീവിതത്തിനായി എല്ലായ്പ്പോഴും നിങ്ങൾ സത്യത്തെ തിരഞ്ഞെടുക്കുവിൻ. ദൈവത്തിൽ അർദ്ധസത്യമില്ല. എൻ്റെ ഈശോയുടെ സുവിശേഷത്തിൽ സത്യമുണ്ട്, അത് നിങ്ങളെ സ്വാതന്ത്രമാക്കുകയും, മോക്ഷത്തിലേക്ക് നയിക്കുകയും ചെയ്യും. കബളിപ്പിക്കപ്പെടാതിരിക്കാൻ നിങ്ങൾ ജാഗരൂകരാകുക. കർത്താവിലേക്കുള്ള മഹത്തായ തിരിച്ചു വരവിനുള്ള സമയമിതാണ്. നിങ്ങൾ മാനസാന്തരപ്പെടുകയും കർത്താവിനെ ശുശ്രൂഷിക്കുകയും ചെയ്യുവിൻ. എല്ലാ കഷ്ടതകൾക്കും ശേഷം, കർത്താവ് നിങ്ങളുടെ കണ്ണീർ തുടച്ചു കളയുന്നതാണ്. സത്യത്തെ കാത്തുകൊണ്ട് മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,937 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 10/3/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ, നിങ്ങളുടെ ജീവിതത്തിനു എൻ്റെ ഈശോയുടെ കരുണ ലഭിക്കുവാൻ നിങ്ങൾ യാചിക്കുവിൻ. മാനസാന്തരപ്പെടുകയും, കുമ്പസാരമെന്ന കൂദാശയിലൂടെ നിങ്ങൾ ദൈവവുമായി ഐക്യപ്പെടുകയും ചെയ്യുവിൻ. നിങ്ങൾ ദിവ്യകാരുണ്യത്തിൽ ശക്തി കണ്ടെത്തുവിൻ, എന്റെ മകൻ ഈശോയുടെ സുവിശേഷം നിങ്ങൾ സ്വീകരിക്കുവിൻ. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. സമർപ്പിതരായ ധാരാളം പേർ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനത്തിനു കടകവിരുദ്ധമായി പ്രവർത്തിക്കും, ധാരാളം പേരെ നഷ്ടമാകും. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളോടു കൂടെയുണ്ടാകുന്നതാണ്. ധൈര്യമായിരിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,938 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 12/3/2020

പ്രിയ മക്കളെ, നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളോടൊപ്പം നടക്കാം. എനിക്ക് നിങ്ങളെ സുരക്ഷിതമായൊരു പാതയിലൂടെ നയിക്കണം. കുരിശിൻ്റെ ഭാരം നിങ്ങൾക്കനുഭവപ്പെടുമ്പോൾ, നിങ്ങൾ ഈശോയെ വിളിക്കുക. അവനിലാണ് നിങ്ങളുടെ വിജയം. നിങ്ങളുടെ പീഡനങ്ങളിൽ ഞാൻ പീഡയനുഭവിക്കുകയാണ്. കുരിശിനു മുമ്പാകെ നിങ്ങൾ ധാരാളം പ്രാർത്ഥിക്കുവിൻ. ഭൂമിയിൽ ഇനിയും നിങ്ങൾ ഭീകരത കാണുന്നതാണ്. നിങ്ങൾ എന്നെ ശ്രവിക്കുക. വേദനയുടെ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്, എൻ്റെ ക്ഷണത്തിനുള്ള നിങ്ങളുടെ സമ്മതത്തിൻ്റെ സമയം ഇതാകുന്നു. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. ദൈവം തിടുക്കത്തിലാണ്. നിങ്ങൾ സത്യത്തിൽ നിന്നും വേർപിരിയരുത്. മനുഷ്യകുലം പാപം മൂലം തങ്ങളെ മലിനമായിരിക്കുകയാണ്, എന്റെ പാവപ്പെട്ട മക്കൾ സഹനത്തിന്റെ പാനപാത്രത്തിൽ നിന്നും കുടിക്കുന്നതാണ്. ദൈവത്തിൻ്റെ ശത്രുക്കളുടെ പൈശാചികമായ പ്രവർത്തനം എല്ലായിടത്തേക്കും പടരുന്നതാണ്, എങ്കിലും പ്രാർത്ഥനയിലൂടെ നിങ്ങൾക്കതിനെ മറികടക്കാനാകും. ധൈര്യമായിരിക്കുക. സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. കഷ്ടതയുടെ നാളുകൾ വരുന്നതാണ്, എങ്കിലും എൻ്റെ ഈശോ നിങ്ങളോടു കൂടെയുണ്ടാകുന്നതാണ്. മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,939 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 14/3/2020

പ്രിയ മക്കളെ, എങ്ങനെ ആയിരിക്കുന്നുവോ, ആ അവസ്ഥയിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് വിശുദ്ധിയിലേക്ക് നിങ്ങളെ ക്ഷണിക്കാനാണ്. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. വലിയൊരു ആത്മീയാന്ധതയിലേക്കാണ് നിങ്ങൾ നടക്കുന്നത്, എന്റെ പാവപ്പെട്ട മക്കൾ വേദനയുടെ പാനപാത്രത്തിൽ നിന്നും കുടിക്കുന്നതാണ്. പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. എൻ്റെ ഈശോയുടെ വചനങ്ങൾക്കായി നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ, അവൻ്റെ കൃപ നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. നിങ്ങൾ പാപത്തിൽ നിന്നകലുകയും, സന്തോഷത്തോടുകൂടെ കർത്താവിനെ ശുശ്രൂഷിക്കുകയും ചെയ്യുവിൻ. സത്യത്തിൽ നിന്നും നിങ്ങൾ അകലരുത്. കർത്താവിനോടു കൂടെയായിരിക്കുന്ന ഏതൊരുവനും ഒരിക്കലും പരാജയത്തിന്റെ ഭാരം അനുഭവപ്പെടുകയില്ല. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. എനിക്ക് നിങ്ങളുടെ ആവശ്യങ്ങൾ അറിയാം, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതാണ്. ധൈര്യമായിരിക്കുക. എല്ലാ പീഡനങ്ങൾക്കും ശേഷം ദൈവത്തിന്റെ മഹത്തായ വിജയം നിങ്ങൾക്കുണ്ടാകുന്നതാണ്. നിങ്ങൾ മറക്കരുത്: എല്ലാ കാര്യത്തിലും, ദൈവത്തിനാകണം പ്രഥമസ്ഥാനം. സത്യത്തെ കാത്തുകൊണ്ട് മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,940 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, എ എൽ ലെ, മാസീയോയായിൽ നിന്നും, ലഭിച്ചത് 15/3/2020

പ്രിയ മക്കളെ, നിങ്ങളിപ്പോൾ ജീവിക്കുന്നത് വലിയൊരു ആത്മീയ യുദ്ധത്തിന്റെ സമയത്താണ്. വിജയികളാകുവാൻ നിങ്ങൾ ഈശോയോടുകൂടെ ആയിരിക്കുക. പരിശുദ്ധമായതിനെ തകർക്കാനായി എൻ്റെ ശത്രു പ്രവർത്തിക്കുകയാണെന്ന് നിങ്ങൾ അറിയണം, എങ്കിലും പ്രാർത്ഥനയുടെ ശക്തിയാൽ നിങ്ങൾക്ക് അവനെ പരാജയപ്പെടുത്താനാകും. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളോടൊപ്പം പോരാടുന്നതാണ്. കർത്താവിനോടു കൂടെ ആയിരിക്കുന്നവർക്ക് പരാജയത്തിൻ്റെ ഭാരം ഒരിക്കലും അനുഭവപ്പെടില്ല. നിങ്ങൾ പിന്തിരിയരുത്. സത്യത്തിൻ്റെ പാതയിൽ നിങ്ങൾ എന്നെ അനുഗമിക്കുക. നിങ്ങൾ ലോകത്താണെങ്കിലും നിങ്ങൾ ലോകത്തിന്റേതല്ല എന്നതിന് നിങ്ങളുടെ മാതൃകയാലും വാക്കുകളാലും, സാക്ഷികളാകുവിൻ. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ നിങ്ങൾ കരുതലുള്ളവരാകുക. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. എൻ്റെ വിളിക്ക് നിങ്ങൾ വിധേയരാകുവിൻ. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എങ്കിലും ഏറ്റവും ഉചിതമായത് ദൈവഹിതം അനുസരിക്കുകയെന്നതാണ്. തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് മനുഷ്യകുലം നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ തിരിഞ്ഞു നോക്കുവിൻ. നിങ്ങളുടെ ദൈവം നിങ്ങളെ സ്നേഹിക്കുന്നു, തുറന്ന കരങ്ങളാൽ നിങ്ങളെ കാത്തിരിക്കുകയും ചെയ്യുന്നു. സത്യത്തെ കാത്തുകൊണ്ട് മുന്നോട്ടു പോകുക. വലിയ പരീക്ഷണങ്ങളുടെ നീണ്ട വർഷങ്ങൾ നിങ്ങൾക്കിനിയുമുണ്ടാകും. എല്ലാ പീഢനങ്ങൾക്കും ശേഷം, എന്റെ വിമലഹൃദയത്തിന്റെ അവസാന വിജയം സംഭവിക്കുന്നതാണ്. നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കുവിൻ. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,941 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 17/3/2020

പ്രിയ മക്കളെ, മനുഷ്യർ ദൈവത്തിൽ നിന്നും അകന്നു കഴിഞ്ഞു, അടികാണാത്ത ഗർത്തത്തിലേക്ക് അവർ നടക്കുകയാണ്. നിങ്ങൾ തിരിഞ്ഞു നോക്കുക. നിങ്ങളെ ചതിക്കുവാനോ, അടിമകളാക്കുവാനോ, പിശാചിനെ നിങ്ങൾ അനുവദിക്കരുത്. നിങ്ങളുടെ ബുദ്ധിമുട്ടുകൾ എനിക്കറിയാം, എങ്കിലും നിങ്ങൾ നിരുത്സാഹപ്പെടരുത്. ഈ പ്രയാസകരമായ സമയങ്ങളിൽ, നിങ്ങളുടെ പ്രാർത്ഥനകൾ തീവ്രമാക്കുവിൻ. എൻ്റെ ഈശോ നിങ്ങളോടുകൂടെയുണ്ട്. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമേ നിങ്ങൾക്ക് തിന്മയെ മറികടക്കാൻ കഴിയൂ. ഞാൻ നിങ്ങൾക്ക് വഴി കാണിച്ചുതന്നു. നിങ്ങൾ എന്നെ ശ്രവിക്കുക. നിങ്ങൾ അകലെയായിരിക്കുമ്പോൾ (ദൈവത്തിൽ നിന്നും), ശത്രുവിന്റെ ലക്ഷ്യമായി നിങ്ങൾ മാറും. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. എന്റെ അഭ്യർത്ഥനകളോടുള്ള വിശ്വസ്തതയിൽ മാത്രമേ നിങ്ങൾക്ക് വിശുദ്ധി കൈവരിക്കാൻ കഴിയൂ. നിങ്ങൾ ഇനിയും ഭൂമിയിൽ ഭീകരത കാണും. സൗമ്യതയും വിനയവും ഉള്ളവരായിരിക്കുക, കാരണം ഈ വിധത്തിൽ മാത്രമേ എന്റെ വിമലഹൃദയത്തിന്റെ നിർണായക വിജയത്തിലേക്ക് നിങ്ങൾക്ക് സംഭാവന നൽകാൻ കഴിയൂ. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങളുടെ ക്ലേശങ്ങൾ നിമിത്തം ഞാൻ പീഡനുഭവിക്കുകയാണ്. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. ദൈവത്തിന്റെ പദ്ധതികളെ നശിപ്പിക്കാൻ ശത്രുക്കൾ ഒളിച്ചിരിന്നുകൊണ്ട് പ്രവർത്തിക്കുകയാണ്. നിങ്ങൾ എന്റെ മകൻ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുവിൻ. സത്യത്തിൽ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,942 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 21/3/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാൻ നിങ്ങളോട് ചോദിക്കുന്നു: നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ എന്റെ പുത്രനായ യേശുവിന്റെ അടുത്തേക്ക് നയിക്കാം. നിങ്ങളുടെ ബുദ്ധിമുട്ടുകൾ എനിക്കറിയാം, ഞാൻ നിങ്ങൾക്കായി എന്റെ യേശുവിനോട് പ്രാർത്ഥിക്കും. എന്തു സംഭവിച്ചാലും നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. നിങ്ങളുടെ വിജയത്തിന്റെ നിശ്ചിതത്വം അവനിലാകുന്നു. നിങ്ങൾ എന്നെ ശ്രവിക്കുവിൻ. ദൈവം തിടുക്കത്തിലാണ്. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. നിങ്ങൾ തനിച്ചാണെന്ന് കരുതരുത്. ഈ വേദനാജനകമായ നിമിഷങ്ങളിൽ, എന്റെ ഈശോ നിങ്ങളുടെ വളരെ അടുത്തുണ്ട്. നിങ്ങൾ നിങ്ങളുടെ പ്രാർത്ഥന തീവ്രമാക്കുവിൻ. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. എന്റെ മകൻ ഈശോയുടെ സുവിശേഷത്തോട് വിശ്വസ്തരായി തുടരുക. നിങ്ങൾ എന്റെ അഭ്യർത്ഥനകൾ സ്വീകരിക്കുക. എന്റെ യേശുവിന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുക. നിങ്ങൾ പാപത്തിൽ നിന്ന് പിന്തിരിയുകയും, എന്റെ കർത്താവിൻ്റെ കരുണ നിങ്ങൾ തേടുകയും ചെയ്യുവിൻ. ക്രൂശിന്റെ ഭാരം നിങ്ങൾക്ക് അനുഭവപ്പെടുമ്പോൾ, നിങ്ങൾ എന്നെ വിളിക്കുക, ഞാൻ നിങ്ങളോടൊപ്പമുണ്ടാകും. ഒരു അമ്മ തന്റെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങൾക്കറിയാം. നിങ്ങളെ വിശ്വസിക്കുക, എല്ലാം നിങ്ങൾക്ക് ശുഭമായി അവസാനിക്കും. കഠിനമായ പരീക്ഷണങ്ങളുടെ നീണ്ട വർഷങ്ങൾ നിങ്ങൾക്കിനിയുമുണ്ടാകും, എങ്കിലും, അവസാനം എന്റെ വിമലഹൃദയത്തിന്റെ അന്തിമമായ വിജയം ഉണ്ടാകുന്നതാണ്.
ഞാൻ മുമ്പ് നിങ്ങളോട് വെളിപ്പെടുത്തിയതെല്ലാം സംഭവിക്കുന്നതാണ്. സത്യത്തെ കാത്തുകൊണ്ട് മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,943 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 24/3/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങളുടെ കഷ്ടതകളെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. നിങ്ങൾ നിരാശരാകരുത്. എന്തുതന്നെ സംഭവിച്ചാലും നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾ ഉറച്ചുനിൽക്കുക. എൻ്റെ ഈശോ നിങ്ങളോടുകൂടെയുണ്ട്. ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ, അവന്റെ വചനങ്ങളിൽ നിങ്ങൾ ശക്തി തേടുക, വിശ്വാസത്തിൽ നിങ്ങൾ വലിയവരായിരിക്കും. കുരിശില്ലാതെ വിജയമില്ല. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുകയും ചെയ്യും. നിങ്ങൾ ജാഗരൂകരാകുക. നിങ്ങൾ എന്നെ ശ്രവിക്കുക. വേദനയുടെ കയ്പേറിയ പാനപാത്രത്തിൽ നിന്നും മനുഷ്യർ ഇനിയും കുടിക്കും. നിങ്ങൾ എൻ്റെ അപക്ഷകൾ ചെവിക്കൊള്ളുകയും, എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുകയും ചെയ്യുവിൻ. പവിത്രമായതിനെ നശിപ്പിക്കുന്നതിനായി ശത്രുക്കൾ തുടർന്നും പ്രവർത്തിക്കുകയാണ്. വിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും വലിയ വേദന ഇനിയും ഉണ്ടാകുന്നതാണ്. കുരിശിനു മുമ്പാകെ ധാരാളം പ്രാർത്ഥിക്കുക. എല്ലാ കഷ്ടതകൾക്കും ശേഷം, ദൈവത്തിന്റെ വിജയം നീതിമാന്മാർക്ക് ലഭിക്കുന്നതാണ്. ധൈര്യമായിരിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,944 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 26/3/2020

പ്രിയ മക്കളെ, നിങ്ങൾ ജീവിക്കുന്നത് വലിയൊരു ആത്മീയ ആശയക്കുഴപ്പത്തിന്റെ സമയത്താണ്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. ഭൂമിയിൽ ഇനിയും നിങ്ങൾ ഭീകരത കാണും. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, ദൈവം തിടുക്കത്തിലാണ് എന്നതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. മാനസാന്തരത്തിന്റെ പാതയിൽ നിന്നും വളരെ അകന്ന് നിങ്ങൾ ജീവിക്കരുത്. ഇടതൂർന്ന അന്ധകാരം ഭൂമിയെ മുഴുവൻ മൂടുകയാണ്. കർത്താവിന്റെ വെളിച്ചം നിങ്ങൾ അന്വേഷിക്കുക. പരിശുദ്ധാത്മാവിനാൽ ജ്ഞാനദീപ്തരാകുവാൻ നിങ്ങൾ നിങ്ങളെ അനുവദിക്കുവിൻ, നിങ്ങൾ വിജയികളാകും. ഈ ക്ലേശകരമായ സമയങ്ങളിൽ, നിങ്ങൾ ശ്രദ്ധാലുവായിരിക്കുവിൻ. വിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും എതിരെ പിശാച് പ്രവർത്തിക്കുന്നതാണ്. വളരെയധികം ആശയക്കുഴപ്പത്തിലായ ഒരു ഭാവിയിലേക്ക് നിങ്ങൾ നടക്കുന്നത്, അനേകർക്ക് വിശ്വാസം നഷ്ടപ്പെടും. ധൈര്യമായിരിക്കുക. നിങ്ങൾ തനിച്ചാണെന്ന് ധരിക്കരുത്. എൻ്റെ മകൻ ഈശോ നിങ്ങളോടു കൂടെയുണ്ട്. നിങ്ങളുടെ ഏറ്റവും മികച്ചത് നിങ്ങൾ നൽകുക, അതിലൂടെ എന്റെ വിമലഹൃദയത്തിന്റെ അന്തിമ വിജയത്തിലേക്ക് നിങ്ങൾ സംഭാവന ചെയ്യും. നിങ്ങൾ മറക്കരുത്: എല്ലാ കാര്യത്തിലും, ദൈവത്തിനാകണം പ്രഥമസ്ഥാനം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,945 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 28/3/2020

പ്രിയ മക്കളെ, നിങ്ങൾ എന്നെ ശ്രവിക്കുക. നിങ്ങളെ നിർബന്ധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. ദുഷ്ടരായ മനുഷ്യർ എന്റെ യേശുവിന്റെ സഭയ്ക്കെതിരായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നു, എന്നാൽ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് അനുകൂലമായി പ്രവർത്തിക്കും. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. നിങ്ങൾ എന്റെ അഭ്യർത്ഥനകൾ സ്വീകരിക്കുകയും, നിങ്ങൾ കർത്താവിൽ നിന്നുള്ളവരാണെന്നതിന് നിങ്ങളുടെ സ്വന്തം ജീവിതത്തിലൂടെ എല്ലായിടത്തും സാക്ഷികളായിരിക്കുകയും ചെയ്യുവിൻ. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിങ്ങൾ ഉറച്ചു നിൽക്കുവിൻ. എന്റെ ഈശോയുടെ പഠിപ്പിക്കലുകൾക്കും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തിനും വിരുദ്ധമായ വഴികൾ, നിങ്ങളെ സ്വർഗ്ഗത്തിലേക്ക് നയിക്കില്ല. നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലേക്ക് നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക. സത്യത്തെ കാത്തുകൊണ്ട് മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,946 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 31/3/2020

പ്രിയ മക്കളെ, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതിനും, നിങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നതിനും, ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങൾ ദൈവവുമായി അനുരഞ്ജനപ്പെടുവിൻ. മനുഷ്യരാശിക്ക് സങ്കടങ്ങളുടെ സമയമാണിത്. നിങ്ങളുടെ കരങ്ങൾ നിങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ സഹായിക്കാം. നിങ്ങൾ പിൻവാങ്ങരുത്. നിങ്ങൾ കർത്താവിനെ അന്വേഷിക്കുവിൻ, എന്തെന്നാൽ അവൻ നിങ്ങളെ സ്നേഹിക്കുകയും, തുറന്ന കരങ്ങളുമായി നിങ്ങളെ കാത്തിരിക്കുകയും ചെയ്യുന്നു. എന്റെ പദ്ധതികൾ സാക്ഷാത്കരിക്കുന്നതിന് നിങ്ങൾ സുപ്രധാനമാണ്. നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയും, നിങ്ങളുടെ ജീവിതത്തിനായിട്ടുള്ള ദൈവഹിതം സ്വീകരിക്കുകയും ചെയ്യുക. ഇത് എല്ലാവർക്കുമുള്ള കുരിശിന്റെ സമയമാണ്, എന്നാൽ വിശ്വാസികൾക്ക് കുരിശിന്റെ കനത്ത ഒരു സമയം വരുന്നതാണ്. നിങ്ങൾ കർത്താവിൽ വിശ്വസിക്കുക. കർത്താവിലാകുന്നു നിങ്ങളുടെ വിജയം. നിങ്ങൾ നിരുത്സാഹപ്പെടരുത്. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിങ്ങൾ ഉറച്ചു നിൽക്കുവിൻ. നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുക, എല്ലാം നന്നായി അവസാനിക്കും. ഭയം കൂടാതെ മുന്നേറുക. നിങ്ങൾ മറക്കരുത്: എല്ലാ കാര്യത്തിലും, ദൈവത്തിനാകണം പ്രഥമസ്ഥാനം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,947 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 2/4/2020

പ്രിയ മക്കളെ, മുകളിലുള്ളവയെ നിങ്ങൾ അന്വേഷിക്കുവിൻ. സ്വർഗ്ഗത്തിലെ കാര്യങ്ങൾ ആദ്യം അന്വേഷിക്കുന്നവൻ, സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നത് കണ്ടെത്തുന്നു. ലോകത്തിന്റെതായ കാര്യങ്ങൾ നിങ്ങൾ തേടാതിരിക്കുവിൻ, എന്തെന്നാൽ ലോകം വാഗ്ദാനം ചെയ്യുന്നത് നിങ്ങളെ ദൈവത്തോട് അടുപ്പിക്കുന്നില്ല. മാനസാന്തരപ്പെടുകയും, സന്തോഷത്തോടു കൂടെ നിങ്ങൾ കർത്താവിനെ ശുശ്രൂഷിക്കുകയും ചെയ്യുവിൻ. മനുഷ്യവർഗം പാപത്താൽ മലിനമായിരിക്കുന്നു, എന്റെ പാവപ്പെട്ട മക്കൾ ഒരു വലിയ അഗാധത്തിലേക്ക് നടക്കുന്നു. മോക്ഷത്തിൻ്റെ വഴി നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാനാണ് ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത്, പക്ഷേ എനിക്ക് നിങ്ങളെ നിർബന്ധിക്കാൻ കഴിയില്ല. ദൈവപുത്രന്മാർ എന്നുള്ളതിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യത്തോടെ, നിങ്ങൾ എല്ലായ്പ്പോഴും ഇടുങ്ങിയ വാതിൽ തിരഞ്ഞെടുക്കുവിൻ. നിങ്ങളുടെ ആത്മീയജീവിതത്തിൽ കരുതലുള്ളവരാകുക, അതു വഴി മാത്രമേ നിങ്ങൾക്ക് വിശുദ്ധി കൈവരിക്കാൻ കഴിയൂ. നിങ്ങൾക്ക് ഇനിയും നിരവധി യുദ്ധങ്ങൾ ഉണ്ടാകും. നിങ്ങൾ മറക്കരുത്: നിങ്ങളുടെ വിജയം കർത്താവിലാകുന്നു. നിങ്ങൾ കർത്താവിനോടൊപ്പമായിരിക്കുക. മഹായുദ്ധത്തിനുള്ള ആയുധങ്ങൾ ഇതിനോടകം നിങ്ങൾക്ക് ഞാൻ കാണിച്ചുതന്നു കഴിഞ്ഞു. നിങ്ങൾ എന്നെ ശ്രവിക്കുക. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാനാണ്. സത്യത്തിൽ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,948 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 4/4/2020

പ്രിയ മക്കളെ, നിങ്ങൾ ധൈര്യമുള്ളവരാകുവിൻ. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നിങ്ങൾ കർത്താവിൽ വിശ്വസിക്കുകയും, നിങ്ങളുടെ സ്വന്തം അസ്തിത്വം അവനു നൽകുകയും ചെയ്യുവിൻ. നിങ്ങൾ വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നടക്കുന്നത്, എങ്കിലും നിങ്ങൾ തനിച്ചല്ല. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. പ്രാർത്ഥനയിൽ നിന്നും നിങ്ങൾ പിന്തിരിയരുത്. നിങ്ങളുടെ മധ്യേയുള്ള എന്റെ സാന്നിധ്യത്തിനു, നിങ്ങൾ സാക്ഷ്യം വഹിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുവിൻ. എല്ലാറ്റിനുമുപരിയായി, നിങ്ങൾ കർത്താവിൽ നിന്നുള്ളവരാണെന്നതിന്, നിങ്ങൾ സാക്ഷ്യം വഹിക്കുവിൻ. വിശ്വാസത്തിൽ ഉൽകൃഷ്ടരാകുവാൻ എന്റെ മകൻ ഈശോയുടെ സുവിശേഷത്തെ നിങ്ങൾ സ്വാഗതം ചെയ്യുവിൻ. നിങ്ങളുടെ മടങ്ങിവരവിനുള്ള സമയമിതാണെന്ന് നിങ്ങൾ തിരിച്ചറിയുക. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. എന്റെ കർത്താവ് നിങ്ങളെ സ്നേഹിക്കുകയും, കാത്തിരിക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിങ്ങൾ ഉറച്ചു നിൽക്കുവിൻ. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥവും ആധികാരികവുമായ പഠനങ്ങളെ നിങ്ങൾ സ്വാഗതം ചെയ്യുക, എങ്കിൽ മാത്രമേ വ്യാജ പ്രബോധനങ്ങളുടെ അഴുക്കിൽ നിങ്ങൾ മലിനമാകാതിരിക്കുകയുള്ളൂ. സത്യത്തിൽ മുന്നേറുക. എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,949 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 7/4/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക; അവൻ നിങ്ങളെ സ്നേഹിക്കുകയും, തുറന്ന കരങ്ങളാൽ നിങ്ങളെ കാത്തിരിക്കുകയും ചെയ്യുന്നു. കഷ്ടതയുടെ സമയങ്ങളിൽ, എന്റെ പാവപ്പെട്ട മക്കൾ വേദനയനുഭവിക്കുന്നതാണ്. നിങ്ങൾ നിരുത്സാഹപ്പെടരുത്. കർത്താവിലാകുന്നു നിങ്ങളുടെ വിജയം. തിന്മ വിതയ്ക്കുന്നവർ, അവരുടെ പ്രവൃത്തികൾക്ക്, നീതിമാനായ ന്യായാധിപന്റെ മുമ്പാകെ, മറുപടി നൽകുന്നതാണ്. കുരിശിനു മുമ്പാകെ നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. എന്റെ ഈശോയുടെ സുവിശേഷത്തെ നിങ്ങൾ സ്വാഗതം ചെയ്യുകയും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുക. സ്നേഹത്തിലും സത്യത്തിലും മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,950 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 9/4/2020

പ്രിയ മക്കളെ, എൻ്റെ ഈശോ നിങ്ങളെ സ്നേഹിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് നിങ്ങൾ സ്വയം അനുവദിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും അവന്റെ സ്നേഹത്തിന്റെ മഹത്വം മനസ്സിലാക്കാൻ കഴിയുകയില്ല. എൻ്റെ ഈശോ തൻ്റെ സഭയെ നിങ്ങൾക്കു നൽകിയത് (ഈശോ ഭൂമിയിൽ സ്ഥാപിച്ചുപോയത്) നിങ്ങളെ സ്വർഗ്ഗത്തിലെത്താൻ സഹായിക്കാനാണ്. രണ്ട് മഹത്തായ കൂദാശകൾ അവൻ നിങ്ങൾക്കു നൽകി (സ്ഥാപിച്ചു നൽകി), അവ നിങ്ങളുടെ കാലഘട്ടത്തിൽ, ശത്രുക്കളുടെ ആക്രമണത്തിന്റെ ലക്ഷ്യവുമാണ്. കൂദാശകളെന്നത് നിങ്ങളുടെ ജീവിതത്തിനുള്ള കൃപയുടെ മാർഗ്ഗമാകുന്നു. എന്റെ ഈശോ നിങ്ങൾക്കായി നൽകുന്ന ഏറ്റവും വലിയ ദാനം ദിവ്യകാരുണ്യമാണ്. ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം എന്നിവയിൽ അവൻ പൂർണ്ണമായും സന്നിഹിതനാണ്. എന്റെ ഈശോയുടെ സഭയ്ക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥന ശക്തമാക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. ഏറ്റവും വലിയ ആക്രമണങ്ങൾ പൗരോഹിത്യത്തിനും ദിവ്യകാരുണ്യത്തിനും എതിരായിട്ടായിരിക്കും വരുന്നത്. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. ഭൂതകാല അനുഭവങ്ങളെ (പഠനങ്ങളെ) ആശ്ലേഷിക്കുക, ദിവ്യകാരുണ്യത്തിലുള്ള എന്റെ ഈശോയുടെ സാന്നിദ്ധ്യം എന്നത് മാറ്റം വരുത്താൻ കഴിയാത്ത സത്യമാകുന്നു എന്ന് എല്ലാവരോടും പറയുക. പ്രയാസകരമായ സമയങ്ങൾ സഭയ്ക്കുണ്ടാകുന്നതാണ്. വിശ്വസ്തരായ ശുശ്രൂഷകർ വേദനയുടെ കയ്പേറിയ പാനപാത്രത്തിൽനിന്നും കുടിക്കും, എന്നാൽ എന്റെ പുത്രനായ ഈശോ തന്റെ ശുശ്രൂഷകരെ ഏൽപ്പിച്ച ദൗത്യം പുനസ്ഥാപിക്കാനാകില്ലെന്ന് (തൽസ്ഥാനത്ത് വേറൊന്നിനെയും വേറാരെയും പ്രതിഷ്ഠിക്കാനാകില്ലെന്ന്) നിങ്ങൾ അറിയുക. പുരോഹിതന്മാരിലൂടെ സ്വർഗ്ഗം നിങ്ങൾക്ക് നൽകുന്ന വാഗ്ദാനം, നിങ്ങൾക്ക് മറ്റ് മാർഗങ്ങളിലൂടെയോ വ്യക്തികളിലൂടെയോ കണ്ടെത്താൻ കഴിയില്ല. സത്യത്തിന്റെ പ്രതിരോധത്തിൽ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,951 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ദുഃഖ വെള്ളിയാഴ്ച, ലഭിച്ചത് 10/4/2020

പ്രിയ മക്കളെ, എൻ്റെ ഈശോയാണ് നിങ്ങളുടെ ഒരേയൊരു യഥാർത്ഥ രക്ഷകൻ. അവന് പുറത്ത് (അവനിലൂടെയല്ലാതെ), മനുഷ്യൻ ഒരിക്കലും രക്ഷ പ്രാപിക്കുകയില്ല. നിങ്ങളുടെ വിജയമാകാൻ അവൻ തന്നെത്തന്നെ നിങ്ങൾക്കായി വിട്ടു നൽകി. നിങ്ങളെ സ്നേഹിക്കുകയും, തുറന്ന കരങ്ങളാൽ നിങ്ങളെ കാത്തിരിക്കുകയും ചെയ്യുന്നവനായി, നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക. നിങ്ങൾ അവനെ പ്രതിരോധിക്കുക. വിശ്വാസത്തിന്റെ മഹത്തായ സത്യങ്ങൾ ഉപേക്ഷിക്കപ്പെടും. ദിവ്യകാരുണ്യത്തിലുള്ള എന്റെ ഈശോയുടെ യഥാർത്ഥ സാന്നിദ്ധ്യം നിഷേധിക്കപ്പെടും, കുറച്ചുപേർ മാത്രമെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയുള്ളൂ. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. നിങ്ങൾ എന്നെ ശ്രവിക്കുക. എൻ്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങളെ നിങ്ങൾ സ്വീകരിക്കുക. നിങ്ങൾ തനിച്ചല്ല. നിങ്ങളെ സഹായിക്കുന്നതിനായി, സത്യത്തെ പ്രതിരോധിക്കാൻ നിലകൊള്ളുന്ന മനുഷ്യർ എല്ലായ്പ്പോഴും ഉണ്ടാകും. ധൈര്യമായിരിക്കുക. നിങ്ങൾ പിന്തിരിയരുത്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,952 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ദുഃഖ ശനിയാഴ്ച, ലഭിച്ചത് 11/4/2020

പ്രിയ മക്കളെ, നിങ്ങൾ ഈശോയിൽ വിശ്വസിക്കുക. അവനിലാകുന്നു നിങ്ങളുടെ പ്രതീക്ഷ. നിങ്ങൾ ഭയപ്പെടരുത്. നിങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന വെളിച്ചവും, വിശുദ്ധിയിലേക്കുള്ള യാത്രയിൽ നിങ്ങളെ അകറ്റാൻ ശ്രമിക്കുന്ന എല്ലാറ്റിൽ നിന്നും നിങ്ങളെ അകറ്റുന്നവനും അവനാകുന്നു. അവൻ്റെ സുവിശേഷത്തോടു വിശ്വസ്തരായിരിക്കുക. നിങ്ങൾക്കു സ്വർഗ്ഗം തുറന്നു തന്നത് അവനാകുന്നു. അവനോടൊപ്പം (അവൻ കൂടെയുള്ളതിനാൽ) നിങ്ങളും വിജയിക്കും. അവനിൽ നിന്നും നിങ്ങൾ അകന്നു പോകരുത്. വിശ്വാസത്തിൽ ശക്തിപ്പെടുത്തുവാൻ നിങ്ങൾ അവനോടാവശ്യപ്പെടുവിൻ. ചതിക്കപ്പെടാതിരിക്കാൻ നിങ്ങൾ സൂക്ഷ്മതയുള്ളവരാകുവിൻ. എൻ്റെ ഈശോ സത്യമായും ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ഈ വലിയ സത്യം നിങ്ങളിൽ നിന്നും എടുത്തുകളയാൻ ശത്രുക്കൾ പ്രവർത്തിക്കുന്നതാണ്. നിങ്ങളെ ചതിക്കാൻ പിശാചിനെ നിങ്ങൾ അനുവദിക്കരുത്. എന്റെ മകൻ ഈശോയുടെ സുവിശേഷത്തോടും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങളും നിങ്ങൾ സ്വീകരിക്കുവിൻ. ഞാൻ നിന്നെ സ്നേഹിക്കുന്നു, എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുകയും ചെയ്യും. മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,953 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 14/4/2020

പ്രിയ മക്കളെ, നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. സത്യത്തിൽ നിന്നും, മോക്ഷത്തിൻ്റെ പാതയിൽ നിന്നും, നിങ്ങളെ അകറ്റാൻ ശത്രുക്കൾ പ്രവർത്തിക്കും. നിങ്ങൾ ജാഗരൂകരാകുക. എൻ്റെ ഈശോയുടെ സുവിശേഷത്തിൽ നിങ്ങൾ വിശ്വസിക്കുക. അവൻ ലോകത്തിലേക്കു വന്നത് നിങ്ങളെ പാപത്തിൽ നിന്നും വിമുക്തമാക്കുന്നതിനും, സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നതിനുമാണ്. പിശാചിനാൽ അടിമയാകാതിരിക്കാൻ നിങ്ങൾ ലോകത്തിൽ നിന്നും പിന്തിരിയുക. സ്വർഗ്ഗമായിരിക്കണം നിങ്ങളുടെ ലക്ഷ്യം. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. എൻ്റെ ഈശോയുടെ സഭയ്ക്കു വേണ്ടി നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. എന്റെ ഈശോയുടെ സഭയിൽ നിന്നും സത്യത്തിന്റെ തെളിച്ചം മാറ്റാൻ പിശാച് പ്രവർത്തിക്കും, എന്നാൽ നിങ്ങളുടെ ആത്മാർത്ഥവും ധീരവുമായ സാക്ഷ്യത്തിലൂടെ, എന്റെ പുത്രന്റെ ഏകവും യഥാർത്ഥവുമായ സഭയ്ക്കാകും വിജയം. ഞാൻ മുമ്പ് പറഞ്ഞതുപോലെ, കത്തോലിക്കാസഭയിൽ മാത്രമേ സത്യം നിലനിൽക്കുന്നുള്ളൂവെന്ന് എപ്പോഴും ഓർക്കുക. സത്യത്തെ കാത്തുകൊണ്ട് മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,954 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 16/4/2020

പ്രിയ മക്കളേ, എന്റെ ഈശോയുടെ വചനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രകാശിക്കുകയും, നിങ്ങളുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുകയും ചെയ്യട്ടെ. വിശുദ്ധ തിരുവെഴുത്തുകളുടെ പഠനങ്ങൾ നിങ്ങൾ സ്വീകരിക്കുക, എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനം പഠിപ്പിച്ച സത്യവുമായി നിങ്ങൾ കൈകോർത്തു നടക്കുക. ശത്രുക്കൾ വിശ്വാസത്തിന്റെ വലിയ സത്യങ്ങൾ പുറന്തള്ളുകയും, എന്റെ പാവപ്പെട്ട മക്കളിൽ പലരും മലിനമാവുകയും ചെയ്യും. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. നിങ്ങൾ എന്നെ ശ്രവിക്കുക, ഞാൻ നിങ്ങളെ നന്മയുടെയും വിശുദ്ധിയുടെയും പാതയിലേക്ക് നയിക്കും. സത്യത്തിന്റെ പ്രതിരോധത്തിൽ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,955 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 18/4/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എന്റെ പുത്രനായ ഈശോയുടെ ഭാഗമാകാൻ ഞാൻ നിങ്ങളെല്ലാവരോടും ആവശ്യപ്പെടുകയാണ്, സത്യത്തിന് സാക്ഷ്യം വഹിക്കാൻ എല്ലായിടത്തും അന്വേഷിക്കുക. വേദനയുടെ കാലത്താണ് നിങ്ങൾ ജീവിക്കുന്നത്, എങ്കിലും പ്രതീക്ഷ കൈവിടരുത്. ദൈവത്തിന്റെ ശക്തിയിൽ പൂർണമായി വിശ്വസിക്കുക, അവൻ നിങ്ങൾക്ക് വിജയത്തിന്റെ കൃപ നൽകും. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. വലിയ പരീക്ഷണങ്ങളുടെ ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. വിശുദ്ധ കുരിശിൻ്റെ ദേശം കഷ്ടപ്പാടുകളുടെ കയ്പേറിയ പാനപാത്രത്തിൽ നിന്നും കുടിക്കും. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ മറക്കരുത്: നിങ്ങളുടെ വിജയം പ്രാർത്ഥനയുടെ ശക്തിയാൽ സംഭവിക്കുന്നതാണ്. എന്റെ അപേക്ഷകൾ സ്വീകരിക്കുകയും, എന്റെ പുത്രനായ യേശുവിന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങളെ ആശ്ലേഷിക്കുകയും ചെയ്യുക. നിങ്ങളുടെ ആവശ്യങ്ങൾ എനിക്കറിയാം, നിങ്ങൾക്കായി ഞാൻ എന്റെ ഈശോയോടു പ്രാർത്ഥിക്കും. ഭയപ്പെടാതെ മുന്നോട്ട് പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,956 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 21/4/2020

പ്രിയ മക്കളെ, നിങ്ങളുടെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. കർത്താവിന്റെ വെളിച്ചത്താൽ നയിക്കപ്പെടാൻ നിങ്ങൾ നിങ്ങളെ അനുവദിക്കുക. മോക്ഷത്തിൻ്റെ പാതയിൽ നിന്നും നിങ്ങളെ അകറ്റാൻ ലോകത്തിന്റെ അന്ധകാരത്തെ നിങ്ങൾ അനുവദിക്കരുത്. നിങ്ങളുടെ എക വഴിയും, സത്യവും, ജീവനും, എൻ്റെ മകൻ ഈശോയാകുന്നു. എൻ്റെ ഈശോയുടെ സഭയ്ക്കുവേണ്ടി നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. നിങ്ങളെ പൂർണ്ണ സത്യത്തിൽ നിന്ന് അകറ്റി നിർത്താൻ ശത്രുക്കൾ രഹസ്യമായി പ്രവർത്തിക്കുന്നു. നിങ്ങൾ ശ്രദ്ധാലുവാകുക. നിങ്ങൾ മറക്കരുത്: എല്ലാത്തിലും ദൈവത്തിനാകണം പ്രഥമ സ്ഥാനം. സത്യത്തിന്റെ പ്രതിരോധത്തിൽ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,957 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 23/4/2020

പ്രിയ മക്കളെ, എൻ്റെ മകൻ ഈശോയോടു നിങ്ങൾ വിശ്വസ്തരായിരിക്കുക. നിങ്ങളുടെ യഥാർത്ഥ മോചനവും മോക്ഷവും അവനിലാകുന്നു. നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുക, നിങ്ങൾക്ക് ഉദാരമായി പ്രതിഫലം ലഭിക്കും. നിങ്ങൾ ഭയപ്പെടരുത്. നിങ്ങളുടെ വിശ്വാസത്തെപ്രതി നിങ്ങൾ പീഡിപ്പിക്കപ്പെടും, എന്നാൽ കർത്താവ് നിങ്ങളോടൊപ്പമുണ്ടാകും. എന്റെ ഈശോയുടെ സഭയുടെ ശത്രുക്കളുടെ പ്രവർത്തനങ്ങൾ, എന്റെ പാവപ്പെട്ട പല മക്കളെയും വേദനയുടെ കയ്പുള്ള പാനപാത്രത്തിൽനിന്നും (ദുഃഖത്തിൻ്റെ പാനപാത്രത്തിൽ നിന്നും) കുടിക്കുന്നതിലേക്ക് നയിക്കും. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ ഈശോയിലേക്കു നയിക്കാം. നിങ്ങൾ മറക്കരുത്: പരിശുദ്ധ ജപമാലയും, വേദപുസ്തകവും (ബൈബിൾ) നിങ്ങളുടെ കരങ്ങളിലും; സത്യത്തോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാകണം. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,958 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 25/4/2020

പ്രിയ മക്കളെ, എന്റെ മകൻ ഈശോയുടെ ഭാഗമാകാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. നിങ്ങൾ ലോകത്തിൽ നിന്നും അകന്നു നിൽക്കുക, നിങ്ങൾ സ്വർഗത്തിലേക്ക് തിരിഞ്ഞു (ലക്ഷ്യമാക്കി) ജീവിക്കുക, അതിനു മാത്രമായാണ് (സ്വർഗ്ഗത്തിനു) നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നിങ്ങൾ കർത്താവിന്റേതാണ്, നിങ്ങൾ അനുഗമിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. വലിയ കഷ്ടതകളുടെ ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. വലിയൊരു കൊടുങ്കാറ്റ് വരികയും, വിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വേദന വളരെ വലുതായിരിക്കുകയും ചെയ്യും. നിങ്ങൾ ഈശോയിലേക്കു തിരിയുക. അവൻ നിങ്ങളുടെ സകലവുമാകുന്നു, അവനിൽ മാത്രമാകുന്നു നിങ്ങളുടെ മോക്ഷം. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എങ്കിലും ഓർമ്മിക്കുക: എല്ലാറ്റിലും, ദൈവത്തിനാകണം പ്രഥമ സ്ഥാനം. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിങ്ങൾ മുന്നേറുവിൻ. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,959 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 28/4/2020

പ്രിയ മക്കളെ, ആത്മാർത്ഥവും യഥാർത്ഥവുമായ മാനസാന്തരത്തിലൂടെ നിങ്ങൾ ഈശോയിലേയ്ക്കു തിരിയുവിൻ. നിങ്ങൾ ലോകത്താണെങ്കിലും, നിങ്ങൾ ലോകത്തിന്റേതല്ല. എൻ്റെ മകൻ ഈശോയിൽ നിന്നും നിങ്ങളെ അകറ്റുന്നവയിൽ നിന്നെല്ലാം നിങ്ങൾ പിന്തിരിഞ്ഞു കൊൾക. നിങ്ങൾ പിൻവാങ്ങരുത്. ദൈവം തിടുക്കത്തിലാണ്. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ, നാളെയ്ക്കായി മാറ്റിവെക്കരുത്. തുടർന്നും പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വിജയം നേടാൻ കഴിയുകയുള്ളൂ. ശുദ്ധീകരണസ്ഥലം നിലനിൽക്കുന്നുണ്ട്, പ്രാർത്ഥനയുടെ അഭാവം മൂലം ധാരാളം ശുദ്ധീകരാത്മാക്കൾ കഷ്ടതയനുഭവിക്കുകയാണ്. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. ശത്രുക്കൾ ശുദ്ധീകരണ സ്ഥലത്തിൻ്റെ അസ്തിത്വത്തെ നിഷേധിക്കും, എന്നാൽ നിങ്ങൾ എൻ്റെ അപേക്ഷകൾ ചെവി കൊള്ളുക. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തിന്റെ പഠനങ്ങളെ നിങ്ങൾ സ്വീകരിക്കുവിൻ. ധൈര്യമായിരിക്കുക. എല്ലാ വേദനകൾക്കും ശേഷം, മഹത്തായ വിജയം നിങ്ങളിലേക്കു കടന്നു വരും. എൻ്റെ ഈശോ നിങ്ങൾക്കായി കരുതി വെച്ചവ, മനുഷ്യ നേത്രങ്ങൾ ഇതുവരെ കണ്ടിട്ടില്ല. സന്തോഷിക്കുകയും, കർത്താവിൽ ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയും ചെയ്യുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,960 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 30/4/2020

പ്രിയ മക്കളെ, നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ, എന്തെന്നാൽ ധാരാളം ആത്മാക്കൾ വ്യാജ പ്രബോധനങ്ങളുടെ അന്ധകാരത്തിൽ നടക്കുന്നതാണ്. വലിയൊരു വിശ്വാസത്തകർച്ച (കപ്പൽച്ചേതം) ഉണ്ടാകും, എന്റെ പാവപ്പെട്ട മക്കളുടെ വേദന വളരെ വലുതായിരിക്കും. നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. നിങ്ങൾ അവന്റെ സുവിശേഷത്തെ കാത്തുസൂക്ഷിക്കുകയും, അവിടുത്തെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായി തുടരുകയും ചെയ്യുക. അവസാനംവരെ വിശ്വസ്തതയോടുകൂടെ നിലനിൽക്കുന്നവർ പിതാവിനാൽ അനുഗ്രഹീതർ എന്ന് വിളംബരം ചെയ്യപ്പെടും. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, നിങ്ങളുടെ യഥാർത്ഥമായ ഏക രക്ഷകനിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. എല്ലാറ്റിലും, ദൈവത്തിനാകണം പ്രഥമ സ്ഥാനം. സത്യത്തിന്റെ പ്രതിരോധത്തിൽ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,961 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 2/5/2020

പ്രിയ മക്കളെ, നിങ്ങളുടെ സർവ്വവും എൻ്റെ ഈശോയാകുന്നു. അവൻ പിതാവിന്റെ പരിപൂർണ്ണമായ സത്യമാകുന്നു. സ്വർഗ്ഗത്തിലേക്ക് നയിക്കുന്ന വാതിൽ അവനാണ്. ലോകം നിങ്ങൾക്ക് നൽകുന്ന കുറുക്കുവഴികൾ നിങ്ങൾ അന്വേഷിക്കരുത്. നിങ്ങൾ ഈശോയെ തേടുക. നിങ്ങളുടെ ഏക വഴിയും, സത്യവും, ജീവനും, അവനാകുന്നു. അവന്റെ സുവിശേഷത്തെ നിങ്ങൾ സ്വീകരിക്കുക, എങ്കിൽ മാത്രമേ നിങ്ങൾക്ക് മോക്ഷം നേടാൻ കഴിയൂ. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക. ഞാൻ നിങ്ങളുടെ മാതാവാണ്, നിങ്ങളെ നന്മയുടെയും വിശുദ്ധിയുടെയും പാതയിലേക്ക് നയിക്കാനാണ് ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നിരിക്കുന്നത്. ശത്രുക്കൾ പ്രവർത്തിക്കും. അവർക്ക് നന്മയുടെ രൂപമുണ്ട്, പക്ഷേ സത്യത്തിൽ അവർ വിനാശകരമായ ചെന്നായ്ക്കളാണ്. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് നിങ്ങൾ വിശ്വസ്തരായിരിക്കുക, എങ്കിൽ മാത്രമെ നിങ്ങൾക്ക് സത്യത്തിൽ നിലനിൽക്കാൻ കഴിയുകയുള്ളൂ. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. വേദനാജനകമായൊരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. ഈ വർഷങ്ങളിലായി ഞാൻ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ചു തന്ന പ്രതിരോധത്തിനായുള്ള ആയുധങ്ങൾ നിങ്ങൾ സ്വീകരിക്കുക. ഭയം കൂടാതെ മുന്നോട്ട് പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,962 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 5/5/2020

പ്രിയ മക്കളെ, നിങ്ങൾ നിങ്ങളെത്തന്നെ പ്രോത്സാഹിപ്പിക്കുകയും, ക്രിസ്ത്യാനികളെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ യഥാർത്ഥ കർത്തവ്യം ഏറ്റെടുക്കുകയും ചെയ്യുക. നിങ്ങൾ കർത്താവിന്റേതാണ്, നിങ്ങൾ അനുഗമിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. നിങ്ങൾ ഭയപ്പെടരുത്. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. വേദനയുടെ കാലത്താണ് നിങ്ങൾ ജീവിക്കുന്നത്. എൻ്റെ ഈശോയുടെ വചനങ്ങളിലൂടെ നിങ്ങൾ ശക്തി കണ്ടെത്തുവിൻ, എങ്കിൽ മാത്രമെ ലോകത്തിൻ്റെ കൗതുകങ്ങളിൽ നിങ്ങൾ വഞ്ചിതരാവാതിരിക്കുകയുള്ളൂ. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് നിങ്ങൾ വിശ്വസ്തരായിരിക്കുക. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങൾ അവനെ കാണുന്നില്ലെങ്കിലും, എന്റെ ഈശോ നിങ്ങളോടുകൂടെയുണ്ട്. ഭയാനകമായ (മനസ്സിനെ വേട്ടയാടുന്ന) ഒരു സംഭവം ദൈവ ഭവനത്തിൽ നടക്കുകയും, അനേകരുടെ വിശ്വാസത്തിന് ഇളക്കം സംഭവിക്കുകയും ചെയ്യും. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. നിങ്ങൾ എന്നെ ശ്രവിക്കുക. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ സത്യത്തിൽ നിന്നും വേർപിരിയരുത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുകയും ചെയ്യും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,963 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/5/2020

പ്രിയ മക്കളെ, നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, നിങ്ങളുടെ ഏക വഴിയും, സത്യവും, ജീവനുമായവനിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. നിങ്ങൾക്കു സമാധാനം നൽകാനാണ് ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത്. നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവീക പദ്ധതി നിങ്ങൾ സ്വീകരിക്കുവിൻ. തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് മനുഷ്യകുലം നടന്നുകൊണ്ടിരിക്കുകയാണ്. പിശാചിനെ വിജയിക്കാൻ നിങ്ങൾ അനുവദിക്കരുത്. വിശുദ്ധമായവയിൽ നിന്നും നിങ്ങളെ അകറ്റാൻ ശത്രുക്കൾ കൂടുതലായി പ്രവർത്തിക്കുന്നതാണ്. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. വലിയ ആത്മീയ കുഴപ്പങ്ങളിലേക്കാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,964 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 9/5/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. പൂർണ്ണമായും എൻ്റെ മകൻ ഈശോയുടേതാകുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്, എന്തെന്നാൽ നിങ്ങളുടെ ഏക വഴിയും, സത്യവും, ജീവനും, അവനാകുന്നു. വേദനയുടെ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്, മോക്ഷത്തിൻ്റെയും, സമാധാനത്തിൻ്റെയും ദൈവത്തിലേക്ക് മടങ്ങി വരവിനായുള്ള നിങ്ങളുടെ സമയം ആഗതമായിരിക്കുന്നു. നിങ്ങൾ തനിച്ചല്ലെന്നാണ് എനിക്ക് നിങ്ങളോടു പറയാനുള്ളത്. തീർച്ചയായും ഈ പ്രയാസകരമായ നിമിഷങ്ങളിലാണ് എന്റെ ഈശോ നിങ്ങളോടേറ്റവും അടുത്തുള്ളത്. നിങ്ങൾ നിരാശരാകരുത്. നിങ്ങളുടെ കുരിശ് ഇനിയും വലുതായിരിക്കുക തന്നെ ചെയ്യും, എങ്കിലും നിങ്ങൾ നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തരുത്. നിങ്ങൾ ദൈവത്തിൻ്റെ ശക്തിയിൽ വിശ്വസിക്കുക, നിങ്ങൾ വിജയികളാകും. നിങ്ങൾ കുരിശിനു മുമ്പാകെ ധാരാളം പ്രാർത്ഥിക്കുക. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ നിങ്ങൾ കരുതലുള്ളവരാകുക, ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. ധൈര്യമായിരിക്കുക. ഒരമ്മ തൻ്റെ മക്കളെ എത്രത്തോളം സ്നേഹിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, എല്ലായ്പ്പോഴും നിങ്ങൾ സുരക്ഷിതരായിരിക്കും. വലിയൊരു കൊടുങ്കാറ്റു വരികയും, ദൈവ ഭവനത്തിൽ അടിക്കുകയും ചെയ്യും. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് നിങ്ങൾ വിശ്വസ്തരായിരിക്കുവിൻ, അതുമൂലം വ്യാജ തത്വങ്ങളുടെ ചെളിയിൽ പുരണ്ട് നിങ്ങൾ തുടച്ചു നീക്കപ്പെടുകയില്ല. സത്യത്തെ പ്രതിരോധിക്കാൻ മുന്നോട്ട് പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,965 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 12/5/2020

പ്രിയ മക്കളെ, വിശുദ്ധിയിലേക്കുള്ള പാത തടസ്സങ്ങൾ നിറഞ്ഞതാണ്, അവസാനംവരെ വിശ്വസ്തതയോടുകൂടെ നിലനിൽക്കുന്നവർ പിതാവിനാൽ അനുഗ്രഹീതർ എന്ന് വിളംബരം ചെയ്യപ്പെടും. നിങ്ങളുടെ ദൃഷ്ടാന്തങ്ങളാലും (മാതൃകയാലും), വാക്കുകളാലും, നിങ്ങൾ കർത്താവിന് അവകാശപ്പെട്ടതാണെന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവിൻ. നിങ്ങളുടെ ക്ലേശങ്ങൾ മൂലം നിങ്ങൾ നിരാശരാകരുത്. സ്വർഗ്ഗം ആഗ്രഹിക്കുന്നവർ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോൾ പിന്തിരിയരുത്. എൻ്റെ ഈശോ നിങ്ങളോടു കൂടെയുണ്ട്. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ ദൈവത്തിന് നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള പദ്ധതികൾ നിങ്ങൾക്ക് മനസ്സിലാകുകയുള്ളൂ. സൗമ്യതയും വിനയവും ഉള്ളവരായിരിക്കുക, എന്തെന്നാൽ, ഈ വിധത്തിൽ മാത്രമേ എന്റെ വിമലഹൃദയത്തിന്റെ നിർണായക വിജയത്തിലേക്ക് നിങ്ങൾക്ക് സംഭാവന നൽകാൻ കഴിയുകയുള്ളൂ. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. എല്ലായിടത്തും ക്രമക്കേട് ഉണ്ടാകും, നീതിമാൻ പീഡനത്തിന്റെ കയ്പേറിയ പാനപാത്രത്തിൽനിന്നും കുടിക്കും. എന്തുതന്നെ സംഭവിച്ചാലും, എന്റെ ഈശോയുടെ സുവിശേഷത്തോടും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തോടും നിങ്ങൾ വിശ്വസ്തരായിരിക്കുവിൻ. നിങ്ങളുടെ പ്രഥമവും പ്രധാനവുമായ പ്രതിബദ്ധത കർത്താവിനോടാണുള്ളത്. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,966 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഫാത്തിമായിലെ ജപമാല രാജ്ഞിയുടെ ദിവസത്തിൽ, ലഭിച്ചത് 13/5/2020

പ്രിയ മക്കളെ, നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. ദൈവ ഭവനത്തിൽ ശത്രുക്കൾ വലിയ ആത്മീയ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. വിശ്വാസത്തെ തകർത്തുന്നവർ എല്ലായിടത്തും ഉണ്ടാകും, കുറച്ചു പേർ സത്യത്തിൽ ഉറച്ചു നിൽക്കും. നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. ദൈവ ഭവനത്തിൽ ഇനിയും നിങ്ങൾ ഭീകരത കാണും. നിങ്ങൾ പിൻവാങ്ങരുത്. നീതിമാൻമാരുടെ നിശ്ശബ്ദത ദൈവത്തിൻ്റെ ശത്രുക്കളെ ശക്തിപ്പെടുത്തുന്നു. നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുക. പിശാചിനെ വിജയിക്കാൻ നിങ്ങൾ അനുവദിക്കരുത്. ഇത് നിങ്ങൾക്ക് വേദനയുടെ സമയമാണ്. നിങ്ങൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് സത്യത്തിൽ നിലനിൽക്കാൻ കഴിയുകയുള്ളൂ. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ ശ്രവിക്കുക. നിങ്ങളുടെ പരസ്യമായതും, ഭയരഹിതവുമായ സാക്ഷ്യത്തിനായി എന്റെ ഈശോ കാത്തിരിക്കുന്നു. സ്നേഹത്തിലും സത്യത്തിലും മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,967 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 16/5/2020

പ്രിയ മക്കളെ, വലിയൊരു യുദ്ധത്തിലേക്കാണ് നിങ്ങൾ നടക്കുന്നത്. വിജയികളാകാൻ നിങ്ങൾ ഈശോയോടൊപ്പം നിൽക്കുക. എന്റെ ഈശോയുടെ സഭ ശക്തമായി പീഡിപ്പിക്കപ്പെടും, എന്റെ പാവപ്പെട്ട മക്കൾ കരയുകയും വിലപിക്കുകയും ചെയ്യും. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, നിങ്ങളുടെ യഥാർത്ഥമായ ഏക രക്ഷകനിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. ഈശോയേയും, അവന്റെ സഭയെയും നിങ്ങൾ പ്രതിരോധിക്കുക. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. ധൈര്യമായിരിക്കുക. നിങ്ങൾ മറക്കരുത്: ദൈവത്തിന്റെ രക്ഷാപ്രവർത്തനത്തിന്റെ മാർഗ്ഗങ്ങളാണ് കൂദാശകൾ; അവ നിങ്ങളുടെ ജീവിതത്തിനുള്ള അമൂല്യ നിധികളാണ്. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. സത്യത്തെ നിങ്ങൾ സ്നേഹിക്കുകയും കാക്കുകയും ചെയ്യുവിൻ. എന്തുതന്നെ സംഭവിച്ചാലും, ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിങ്ങൾ ഉറച്ചു നിൽക്കുവിൻ. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,968 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 19/5/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാൻ വിളിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക, ഞാൻ നിങ്ങളെ എൻ്റെ മകൻ ഈശോയിലേക്ക് നയിക്കാം. മനുഷ്യർ സ്രഷ്ടാവിൽ നിന്ന് അകന്നുപോയതിനാൽ, മനുഷ്യകുലം ആത്മീയമായ അന്ധതയിൽ നടക്കുകയാണ്. നിങ്ങൾ പിന്തിരിഞ്ഞു മാനസാന്തരപ്പെടുവിൻ, എങ്കിൽ മാത്രമേ നിങ്ങൾ രക്ഷിക്കപ്പെടുകയുള്ളൂ. സത്യത്തിന്റെ സംരക്ഷകരാകാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. സമർപ്പിതരായ നിരവധി ആളുകളെ പിശാച് വഞ്ചിക്കും, എന്റെ പാവപ്പെട്ട ധാരാളം മക്കൾ സത്യം തേടുകയും, കുറച്ച് സ്ഥലങ്ങളിൽ അവർ അത് കണ്ടെത്തുകയും ചെയ്യും. വിശ്വാസികളുടെയിടയിൽ എല്ലായിടത്തും ആശയക്കുഴപ്പം വ്യാപിക്കും, അന്ധരെ നയിക്കുന്ന അന്ധന്മാരെപ്പോലെ അനേകം പേർ നടക്കുന്നതാണ്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. എന്തുതന്നെ സംഭവിച്ചാലും, നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾ ഉറച്ചുനിൽക്കുക. എന്റെ മകൻ ഈശോയുടെ സുവിശേഷത്തേയും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങളെയും നിങ്ങൾ സ്വീകരിക്കുവിൻ. മുന്നോട്ട് പോകുക. നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും, ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,969 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 22/5/2020

പ്രിയ മക്കളെ, മനുഷ്യർ ആശയക്കുഴപ്പത്തിലാകുന്ന ദിവസം വരുന്നതാണ്. പരിശുദ്ധമായവയോടുള്ള സ്നേഹക്കുറവും, ബഹുമാനക്കുറവും ദൈവ ഭവനത്തിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കും. നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ, അപ്പോൾ മാത്രമെ നിങ്ങൾക്ക് കളകളെ ഗോതമ്പിൽ നിന്നും, നുണയെ സത്യത്തിൽ നിന്നും വേർതിരിക്കുവാൻ കഴിയുകയുള്ളൂ. വ്യാജ പ്രബോധനങ്ങളുടെ ചെളി പുരണ്ട് നിങ്ങൾ അകന്നു പോകാതിരിക്കാൻ ദൈവത്തിന്റെ വെളിച്ചം അന്വേഷിക്കുക. എന്റെ ഈശോയുടെ ദൈവിക വചനങ്ങളിൽ നിങ്ങൾ വിശ്വസിക്കുക. നിങ്ങളെ കബളിപ്പിക്കുന്നതിനും, സത്യത്തിൽ നിന്ന് പിന്തിരിയിക്കുന്നതിനും, പിശാചിനെ നിങ്ങൾ അനുവദിക്കരുത്. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങളോടൊപ്പം നിലകൊള്ളുവിൻ. എൻ്റെ അപേക്ഷകൾ നിങ്ങൾ സ്വീകരിക്കുക, കാരണം, ഈ വിധത്തിൽ മാത്രമേ എന്റെ വിമലഹൃദയത്തിന്റെ നിർണായക വിജയത്തിലേക്ക് നിങ്ങൾക്ക് സംഭാവന നൽകാൻ കഴിയുകയുള്ളൂ. സത്യത്തിന്റെ പ്രതിരോധത്തിൽ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,970 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 23/5/2020

പ്രിയ മക്കളെ, എന്റെ ഈശോയുടെ സഭയ്ക്ക് പ്രയാസകരമായ സമയങ്ങൾ വരുന്നതാണ്. സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവർ കഷ്ടതയുടെ കയ്പേറിയ പാനപാത്രത്തിൽ നിന്നും കുടിക്കും. ഒരു വലിയ പീഡനം എല്ലായിടത്തേക്കും വ്യാപിക്കും. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. ഭൂതകാലത്തിന്റെ മഹത്തായ പാഠങ്ങൾ നിങ്ങൾ മറക്കരുത്. നിങ്ങൾ തനിച്ചല്ല. എൻ്റെ മകൻ ഈശോ നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങൾ അവനിൽ വിശ്വസിക്കുക, നിങ്ങൾ വിജയികളാകും. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, വിശ്വാസത്തിന്റെ സുരക്ഷിത താവളത്തിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. ധൈര്യമായിരിക്കുക. എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോൾ, കർത്താവ് നീതിമാന്മാർക്ക് അനുകൂലമായി പ്രവർത്തിക്കും. സത്യത്തിന്റെ പ്രതിരോധത്തിൽ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,971 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 26/5/2020

പ്രിയ മക്കളെ, ദൈവത്തിന്റെ ശക്തിയിൽ നിങ്ങൾ ഉറച്ചു വിശ്വസിക്കുക. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക. നിങ്ങൾ എൻ്റെ ഈശോയുടെ സുവിശേഷത്തെയും, അവിടുത്തെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങളെയും സ്വീകരിക്കുക. ദൈവവചനം പുതിയ രീതിയിൽ ഗ്രഹിക്കുന്നതിനായുള്ള അന്വേഷണം വലിയ ആശയക്കുഴപ്പത്തിനും വിഭജനത്തിനും കാരണമാകും. അനേകർക്ക് യഥാർത്ഥ വിശ്വാസം നഷ്ടപ്പെടും. കർത്താവുമായുള്ള നിങ്ങളുടെ ഉടമ്പടിയിൽ നിങ്ങൾ വിശ്വസ്തരായി തുടരുക. നിങ്ങൾ അവിടുത്തേതായതിനാൽ, ലോകത്തെ പിന്തുടരാനും സേവിക്കാനും സാധിക്കയില്ല. അനേകർ ശത്രുവുമായി ഒരു ഉടമ്പടിയിലേർപ്പെടും, മ്ലേച്ഛത ദൈവ ഭവനത്തിൽ പ്രത്യക്ഷപ്പെടുന്നതാണ്. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. നിങ്ങൾ എന്റെ അപേക്ഷകൾ സ്വീകരിക്കുക, പരസ്യമാക്കുക. നിങ്ങളെ നിർബന്ധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാൻ പറയുന്നത് ഗൗരവമായെടുക്കണം. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വിജയം നേടാൻ കഴിയുകയുള്ളൂ. ധൈര്യമായിരിക്കുക. എന്റെ ഈശോയ്ക്ക് നിങ്ങളുടെ ആത്മാർത്ഥവും ധീരവുമായ സാക്ഷ്യം ആവശ്യമാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,972 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 27/5/2020

പ്രിയ മക്കളെ, ദിവ്യകാരുണ്യം സഭയുടെ മഹത്തായ ഭണ്ഡാഗാരമാണ്, എന്തെന്നാൽ ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം എന്നിവയാൽ ഈശോ തന്നെ സന്നിഹിതനാണ്. ഓരോ യുദ്ധത്തിലും, സഭയുടെ വിജയം കടന്നു വന്നത് ദിവ്യകാരുണ്യത്തിലൂടെയാണ്. ദിവ്യകാരുണ്യം കൂടാതെ വിജയമില്ല. ഒരു വലിയ യുദ്ധത്തിലേക്കാണ് നിങ്ങൾ നടക്കുന്നത്, ദിവ്യകാരുണ്യത്തിൻ്റെ ശക്തിയാൽ മാത്രമേ നിങ്ങൾക്ക് വിജയം നേടാൻ സാധിക്കുകയുള്ളൂ. സഭയിൽ പ്രകാശിക്കുന്ന വെളിച്ചമാണ് ദിവ്യകാരുണ്യം, അതു കൂടാതെ നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്ക് നടക്കുവാൻ കഴിയില്ല. ദിവ്യകാരുണ്യത്തിൻ്റെ തെളിച്ചം കെടുത്താൻ ശത്രുക്കൾ പ്രവർത്തിക്കും. നിങ്ങൾ ഈശോയെ പ്രതിരോധിക്കുക. നിങ്ങൾ സത്യത്തെ പ്രതിരോധിക്കുക. മുൻകാലങ്ങളിൽ ഞാൻ നിങ്ങളോട് പ്രഖ്യാപിച്ചതുപോലെ, ദിവ്യകാരുണ്യത്തിൽ എന്റെ ഈശോയുടെ സാന്നിദ്ധ്യമെന്നത് മാറ്റം വരുത്താൻ കഴിയാത്ത ഒരു സത്യമാണ്. നിങ്ങളുടെ നിങ്ങളുടെ അമൂല്യമായ ഭക്ഷണം സംരക്ഷിക്കുക. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, സത്യത്തിന്റെ പ്രതിരോധത്തിൽ ഞാൻ നിങ്ങളോടൊപ്പം നടക്കും. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. വർഷങ്ങളായി ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിങ്ങൾ ഉറച്ചു നിൽക്കുവിൻ. അവസാനംവരെ വിശ്വസ്തതയോടുകൂടെ നിലനിൽക്കുന്നവർ പിതാവിനാൽ അനുഗ്രഹീതർ എന്ന് വിളംബരം ചെയ്യപ്പെടും. ഭയപ്പെടാതെ മുന്നോട്ട് പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,973 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 30/5/2020

പ്രിയ മക്കളെ, നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ കർത്താവിങ്കലേയ്ക്കു തുറക്കുക. നിങ്ങൾ കർത്താവിന്റേതാണ്, നിങ്ങൾ അനുഗമിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവിടുത്തെ മാത്രമാകുന്നു. നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയും, നിങ്ങളുടെ ജീവിതത്തിനായിട്ടുള്ള ദൈവഹിതം സ്വീകരിക്കുകയും ചെയ്യുക. പ്രാർത്ഥനയുടെ പുരുഷന്മാരും സ്ത്രീകളുമാകാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. മനുഷ്യകുലം പാപത്തിന്റെ അന്ധകാരത്തിൽ നടക്കുകയാണ്, കർത്താവിന്റെ വെളിച്ചത്തിലേക്കുള്ള മഹത്തായ തിരിച്ചുവരവിനുള്ള സമയം ആഗതമായിരിക്കുകയാണ്. വിശ്വാസത്തിന്റെ സുരക്ഷിത താവളത്തിലേക്ക് നിങ്ങളെ നയിക്കുവാനാണ് ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത്. നിങ്ങൾ എന്റെ വിളിക്ക് വിധേയമുള്ളവരാകുക. നിങ്ങൾ സൗമ്യതയും വിനയവും ഉള്ളവരായിരിക്കുക, എന്തെന്നാൽ, ഈ വിധത്തിൽ മാത്രമേ എന്റെ വിമലഹൃദയത്തിന്റെ നിർണായക വിജയത്തിലേക്ക് നിങ്ങൾക്ക് സംഭാവന നൽകാൻ കഴിയുകയുള്ളൂ. വലിയ ആശയക്കുഴപ്പത്തിലേക്കാണ് നിങ്ങൾ നീങ്ങുന്നത്, അനേകർക്ക് വിശ്വാസം നഷ്ടപ്പെടും. ദൈവത്തിന്റെ ശത്രുക്കൾ വിശ്വാസ്തരായവരെ പീഡിപ്പിക്കുകയും, എന്റെ പാവപ്പെട്ട മക്കൾക്കുള്ള വേദന വളരെ വലുതായിരിക്കുകയും ചെയ്യും. ധൈര്യമായിരിക്കുക. എന്റെ ഈശോ നിങ്ങളെ ഉപേക്ഷിക്കുകയില്ല. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ സത്യത്തിന്റെ പാതയിലേക്ക് നയിക്കാം. കുരിശില്ലാതെ വിജയമില്ല. സത്യത്തിന്റെ പ്രതിരോധത്തിൽ മുന്നോട്ടു പോകുക. ഈ നിമിഷം, സ്വർഗ്ഗത്തിൽ നിന്നും അസാധാരണമായൊരു കൃപ നിങ്ങളുടെ മേൽ വർഷിക്കാൻ ഞാനിടയാക്കും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,974 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 2/6/2020

പ്രിയ മക്കളെ, എന്റെ ഈശോയുടെ വചനങ്ങൾ നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തട്ടെ. നിങ്ങൾ കർത്താവിന്റേതാകുന്നു, ലോകത്തിന്റെതായ കാര്യങ്ങൾ നിങ്ങൾക്കുള്ളവയല്ല. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. മനുഷ്യകുലം ആത്മീയമായി അന്ധരായിരിക്കുകയാണ്, കർത്താവിന്റെ കാരുണ്യമുള്ള പ്രവർത്തനത്തിലേക്ക് നിങ്ങൾ സ്വയം സമർപ്പിക്കേണ്ടതിനുള്ള സമയം വന്നുചേർന്നിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. ദൈവം തിടുക്കത്തിലാണ്, ഇത് നിങ്ങളുടെ മാനസാന്തരത്തിനുള്ള സമയമാണിത്. നിങ്ങൾ ധീരതയുള്ളവരാകുക, നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുക. അനേകം പേർ ഭയം മൂലം വിശ്വാസത്തെ നിഷേധിക്കുന്ന ദിവസങ്ങൾ കടന്നു വരുന്നതാണ്. ഉഗ്ര (വലിയ) പീഡനം വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും കാൽവരിയിലേക്ക് നയിക്കുന്നതാണ്. നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. എന്തുതന്നെ സംഭവിച്ചാലും, ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിങ്ങൾ ഉറച്ചു നിൽക്കുവിൻ. എല്ലാറ്റിലും, ദൈവത്തിനാകണം പ്രഥമ സ്ഥാനം. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. സത്യത്തിന്റെ പ്രതിരോധത്തിൽ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,975 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 4/6/2020

പ്രിയ മക്കളെ, നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. ഇടതൂർന്ന അന്ധകാരം സഭയുടെ മേൽ പതിക്കുകയും, എൻ്റെ പാവപ്പെട്ട മക്കളിൽ പലരും അന്ധരെ നയിക്കുന്ന അന്ധന്മാരെപ്പോലെ നടക്കുകയും ചെയ്യും. വിശ്വാസവഞ്ചകർ സത്യം ഉപേക്ഷിക്കുകയും, വിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. നിങ്ങൾക്കു വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. നിങ്ങൾ കർത്താവിൻ്റെ വെളിച്ചം തേടുക. മോക്ഷത്തിൻ്റെ പാതയിൽ നിന്നും നിങ്ങളെ അകറ്റാൻ വ്യാജ പ്രബോധനങ്ങളുടെ അന്ധകാരത്തെ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. നിങ്ങളുടെ യഥാർത്ഥ മോചനവും മോക്ഷവും അവിടുന്നിലാകുന്നു. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ, ഒരിക്കലും നിങ്ങൾ ചതിക്കപ്പെടുകയില്ല. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ എന്റെ പുത്രനായ ഈശോയിലേയ്ക്ക് നയിക്കാം. സത്യത്തെ കാത്തുകൊണ്ട് മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,976 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/6/2020

പ്രിയ മക്കളെ, നിങ്ങൾ കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയാണ്, അവിടുന്ന് നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയും, എന്റെ വിളിക്ക് അനുസരണമുള്ളവരായിരിക്കുകയും ചെയ്യുക. ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാനാണ്. സംശയത്തിന്റെയും, അനിശ്ചിതത്വത്തിന്റെയും ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. വലിയ ആശയക്കുഴപ്പം ഉണ്ടാകുകയും, കുറച്ചുപേർ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യും. നിങ്ങൾ എന്നെ ശ്രവിക്കുക. പിശാചിനെ വിജയിക്കാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക. ദൈവത്തിന്റെ ശക്തിയിൽ നിങ്ങൾ പൂർണ്ണമായി വിശ്വസിക്കുക. എൻ്റെ ഈശോയുടെ സുവിശേഷം നിങ്ങൾ സ്വീകരിക്കുവിൻ, നിങ്ങളുടെ ദൃഷ്ടാന്തങ്ങളാലും (മാതൃകയാലും), വാക്കുകളാലും, നിങ്ങൾ കർത്താവിന് അവകാശപ്പെട്ടതാണെന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവിൻ. ധൈര്യമായിരിക്കുക. കുരിശില്ലാതെ വിജയമില്ല. എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോൾ, കർത്താവ് നീതിമാന്മാർക്ക് അനുകൂലമായി പ്രവർത്തിക്കും. ഭയം കൂടാതെ മുന്നോട്ട് പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,977 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 9/6/2020

പ്രിയ മക്കളെ, അർദ്ധ സത്യവും നുണയും പ്രചരിപ്പിച്ചുകൊണ്ട് ശത്രുക്കൾ പ്രവർത്തിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. പലരും വഞ്ചിക്കപ്പെടുകയും, മറ്റ് അന്ധരെ നയിക്കുന്ന അന്ധൻമാരെപ്പോലെ നടക്കുകയും ചെയ്യും. ധൈര്യമായിരിക്കുക. സത്യത്തിന്റെ പ്രതിരോധത്തിലാണ് നിങ്ങളുടെ വിജയം. സത്യമെന്നത് ഉജ്ജ്വലിപ്പിക്കപ്പെടുന്ന പ്രകാശമാണ്. നിങ്ങൾ പിന്തിരിയരുത്. എന്റെ ഈശോയ്ക്ക് നിങ്ങളുടെ ധീരമായ സാക്ഷ്യം ആവശ്യമാണ്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ, എല്ലാത്തിലും നിങ്ങൾ ഈശോയെപ്പോലെയാകുവിൻ. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. പരിശുദ്ധ ജപമാലയും, വേദപുസ്തകവും (ബൈബിൾ) നിങ്ങളുടെ കരങ്ങളിലും; സത്യത്തോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാകണം. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, മഹത്തായ വിജയത്തിലേക്ക് ഞാൻ നിങ്ങളോടൊപ്പം നടക്കും. കർത്താവിനോടൊപ്പം നടക്കുന്നവൻ ഒരിക്കലും പരാജയപ്പെടുകയില്ല. ഭയം കൂടാതെ മുന്നോട്ട് പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,978 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, പരിശുദ്ധ കുർബാനയുടെ തിരുനാൾ ദിവസം, ലഭിച്ചത് 11/6/2020

പ്രിയ മക്കളെ, നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക. എൻ്റെ ഈശോ നിങ്ങളോടു കൂടെയുണ്ട്, നിങ്ങളുടെ ആത്മാർത്ഥവും ധീരവുമായ സാക്ഷ്യത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. എല്ലായ്പ്പോഴും നിങ്ങൾ അവിടുത്തെ അന്വേഷിക്കുവിൻ. എന്റെ ഈശോ നിങ്ങളെ സ്നേഹിച്ചു, എങ്ങനെ സ്നേഹിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കുകയും ചെയ്തു; അവിടുന്ന് സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു, എന്നാൽ, അവിടുന്ന് വാഗ്ദാനം ചെയ്തതുപോലെ, തൻ്റെ സഭയോടൊത്തായിരിക്കുകയും (ദിവ്യകാരുണ്യത്തിലൂടെ) ചെയ്തു. അവിടുന്ന് ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം എന്നിവയാൽ ദിവ്യകാരുണ്യത്തിൽ സന്നിഹിതനാണ്. ദിവ്യകാരുണ്യം, അവിടുത്തെ സഭയുടെ ഏറ്റവും വലിയ നിധിയാകുന്നു. ഈ മഹത്തായ സത്യത്തെ നിങ്ങൾ ഭയപ്പെടാതെ പ്രതിരോധിക്കുക, രക്ഷയുടെ പാതയിൽ നിന്ന് നിങ്ങളെ അകറ്റാൻ നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ അനുവദിക്കരുത്. ആത്മീയമായൊരു വലിയ ആശയക്കുഴപ്പത്തിലേക്കാണ് നിങ്ങൾ നടക്കുന്നത്. ആട്ടിൻകുട്ടികളായി വേഷംമാറിയ ചെന്നായ്ക്കൾ യഥാർത്ഥത്തിൽ ചെന്നായ്ക്കളാണെന്ന് അവരുടെ പ്രവൃത്തികളാൽ കാണിക്കും. നിങ്ങൾ ജാഗ്രത പാലിക്കുക. എന്റെ ഈശോ നിങ്ങളുടെ നല്ല ഇടയനാണ്. അവിടുന്ന് നിങ്ങളെ ഉപേക്ഷിക്കുകയില്ല. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾ എന്നെ ശ്രവിക്കുക. പിശാചിനെ വിജയിക്കാൻ നിങ്ങൾ അനുവദിക്കരുത്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,979 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 13/6/2020

പ്രിയ മക്കളെ, നിങ്ങളുടെ കരങ്ങൾ നിങ്ങൾ എനിക്കു തരിക. വലിയ പരീക്ഷണങ്ങളുടെ ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്, പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് പരീക്ഷണങ്ങളുടെ ഭാരം വഹിക്കാൻ കഴിയുകയുള്ളൂ. നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. അവിടുത്തെ കൃപയിൽ നിന്നും നിങ്ങൾ പിന്തിരിയരുത്. എൻ്റെ കർത്താവ് തിടുക്കത്തിലാണ്, അവിടുത്തെ വിളിയോടുള്ള നിങ്ങളുടെ സമ്മതത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. നിങ്ങൾ സ്വയം ഹാജരാകുക. എൻ്റെ കർത്താവ് നിങ്ങളെ സ്നേഹിക്കുകയും, തുറന്ന കരങ്ങളാൽ നിങ്ങളെ കാത്തിരിക്കുകയും ചെയ്യുന്നു. എന്റെ ഈശോയുടെ സുവിശേഷത്തെ നിങ്ങൾ സ്വീകരിക്കുകയും, അവിടുത്തെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങളോട് നിങ്ങൾ വിശ്വസ്തരായിരിക്കുകയും ചെയ്യുവിൻ. ധൈര്യമായിരിക്കുക. കർത്താവ് നീതിമാൻമാർക്കായി കരുതി വെച്ചവ, മനുഷ്യ നേത്രങ്ങൾ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളുടെ വിശ്വാസത്തെപ്രതി നിങ്ങൾ പീഡിപ്പിക്കപ്പെടും, എന്നാൽ നിങ്ങൾ പിൻവാങ്ങരുത്. നിങ്ങളുടെ പ്രതിഫലം കർത്താവിൽനിന്നും വരുന്നതാണ്. സത്യത്തിന്റെ പ്രതിരോധത്തിൽ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,980 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 16/6/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാണ്, ഭൂമിയിൽ ഇതിനകം സന്തോഷത്തോടെയും, പിന്നീട് എന്നോടൊപ്പം സ്വർഗത്തിലും, നിങ്ങളെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മകൻ ഈശോയുടെ സംരക്ഷകരാകാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. പ്രയാസകരമായ സമയങ്ങൾ വരുന്നതാണ്. നിങ്ങളുടെ ആത്മീയജീവിതത്തിൽ കരുതലുള്ളവരാകുക, അപ്പോൾ മാത്രമെ വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാരം വഹിക്കാൻ നിങ്ങൾക്ക് കഴിയുകയുള്ളൂ. എൻ്റെ ഈശോയുടെ വചനങ്ങളിലൂടെയും, ദിവ്യകാരുണ്യത്തിലൂടെയും നിങ്ങൾ ശക്തി തേടുക. പിശാചിനെ വിജയിക്കാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങളുടെ ഏക വഴിയും, സത്യവും, ജീവനുമായവനിലേക്കു നിങ്ങൾ തിരിയുവിൻ. സത്യം ഏതാനും ഹൃദയങ്ങളിൽ ഉണ്ടായിരിക്കുകയും, ബൃഹത്തായ ബാബേൽ എല്ലായിടത്തേക്കും വ്യാപിക്കുകയും ചെയ്യുന്ന ദിവസം വരുന്നതാണ്. വിശ്വസ്തരായ സമർപ്പിതർ കഷ്ടതയുടെ കയ്പേറിയ പാനപാത്രത്തിൽ നിന്നും കുടിക്കും. നിങ്ങൾ നിരുത്സാഹപ്പെടരുത്. ഞാൻ പറയുന്നത് നിങ്ങളെ ഭയപ്പെടുത്താനല്ല. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. സുവിശേഷവും, എൻ്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങളും, നിങ്ങളുടെ വലിയ പ്രതിരോധ ആയുധങ്ങളായിരിക്കും. എന്റെ അപേക്ഷകൾ നിങ്ങൾ സ്വീകരിക്കുമ്പോൾ, നിങ്ങൾ വിജയികളാകും. ഭയപ്പെടാതെ മുന്നോട്ട് പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,981 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 18/6/2020

പ്രിയ മക്കളെ, ദൈവത്തിന്റെ ശത്രുക്കൾ പ്രവർത്തിക്കുന്നതാണ്, എന്നാൽ ദൈവത്തിന്റെ സത്യം എപ്പോഴും പരമാർത്ഥമായിരിക്കും. എന്റെ ഈശോ പിതാവിന്റെ പരിപൂർണ്ണമായ സത്യമാണ്, അവിടുത്തെ സുവിശേഷത്തിലെ എല്ലാ വചനങ്ങളും നീതിമാന്മാരുടെ ഹൃദയങ്ങളിൽ എപ്പോഴും സത്യമായതായിരിക്കും. നിങ്ങൾ ശ്രദ്ധാലുവായിരിക്കുക. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളുടെ പഠനങ്ങളെ നിങ്ങൾ സ്വീകരിക്കുക. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുക. സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവർക്ക് കഷ്ടതയുടെ സമയങ്ങൾ വരുന്നതാണ്. നിങ്ങൾ വിശ്വസിക്കുക. ദൈവത്തിന്റെ വിജയം നീതിമാന്മാർക്ക് ലഭിക്കുന്നതാണ്. ഭയം കൂടാതെ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,982 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 20/6/2020

പ്രിയ മക്കളെ, നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയും, എന്റെ പുത്രനായ ഈശോയുടെ സ്നേഹം സ്വീകരിക്കുകയും ചെയ്യുക. നിങ്ങൾ വിശ്വാസികളായ പുരുഷൻമാരും സ്ത്രീകളുമാകുവിൻ, കർത്താവിൽ നിന്നുള്ളവരാണെന്നതിന് എല്ലായിടത്തും നിങ്ങൾ സാക്ഷികളായിരിക്കുവിൻ. പ്രളയകാലത്തേക്കാൾ മോശമായ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്, മടങ്ങിവരവിനുള്ള നിങ്ങളുടെ സമയം വന്നു ചേർന്നിരിക്കുന്നു. ഇന്നു നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. ദൈവം തിടുക്കത്തിലാണ്. നിങ്ങളുടെ ഏറ്റവും മികച്ചത് (കഴിവിൻ്റെ പരമാവധി) നൽകുകയും, എന്റെ അപേക്ഷകൾ ലോകത്തെ അറിയിക്കുകയും ചെയ്യുക. സത്യത്തിലൂടെ മാത്രമേ മനുഷ്യകുലം ആത്മീയമായി സുഖം പ്രാപിക്കുകയുള്ളൂ. സത്യം ചിലയിടങ്ങളിൽ നിലനിൽക്കുന്ന ദിവസങ്ങൾ വരുന്നതാണ്. സത്യത്തെ പ്രതിരോധിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പലരും പിൻവാങ്ങുകയും, വ്യാജമായവയെ പുൽകുകയും ചെയ്യും. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ അകന്നു ജീവിക്കരുത്. സത്യത്തിന്റെ പ്രതിരോധത്തിൽ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,983 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 23/6/2020

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുക. ഞാൻ നിങ്ങളോടു പറയുന്നത് നിങ്ങളെ ഭയപ്പെടുത്താനല്ല. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഒരു അമ്മ തന്റെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങൾ ഈശോയിൽ വിശ്വസിക്കുക. നിങ്ങളുടെ യഥാർത്ഥമായ മോചനവും, മോക്ഷവും അവിടുന്നിൽ മാത്രമാകുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവയെ തേടുകയും, ലോകത്തിൽ നിന്ന് പിന്തിരിയുകയും ചെയ്യുക. പിശാചിനെ വിജയിക്കാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ കർത്താവിന്റേതാണ്, നിങ്ങൾ അനുഗമിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവിടുത്തെ മാത്രമാകുന്നു. നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. എന്തുതന്നെ സംഭവിച്ചാലും നിങ്ങൾ സത്യത്തിൽ നിന്നും പിന്മാറരുത്. ധൈര്യത്തോടെ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,984 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, സ്നാപക യോഹന്നാൻ്റെ തിരുനാൾ ദിവസം ലഭിച്ചത്, ലഭിച്ചത് 24/6/2020

പ്രിയ മക്കളെ, സംശയങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്, എങ്കിലും എന്റെ ഈശോ നിങ്ങളെ കൈവിടുകയില്ല. നിങ്ങളെ സ്നേഹിക്കുകയും, നാമത്താൽ നിങ്ങളെ അറിയുകയും ചെയ്യുന്ന അവിടുന്നിൽ നിങ്ങൾ വിശ്വസിക്കുക. സമർപ്പിതരായ പലരും മലിനമാക്കപ്പെടുകയും, യഥാർത്ഥ വിശ്വാസം ഉപേക്ഷിക്കുകയും ചെയ്യും. ദൈവ ഭവനത്തിൽ സത്യം സംരക്ഷിക്കുന്നവർ കുറവായിരിക്കും. എന്റെ ഈശോയുടെ സഭയ്ക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥന ശക്തമാക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. വലിയ ആശയക്കുഴപ്പം എല്ലായിടത്തും വ്യാപിക്കും. ധൈര്യമായിരിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. നിങ്ങൾ സ്നാപകനെ യോഹന്നാനെ അനുകരിച്ച്, ദൈവത്തിൽനിന്നുള്ളവയെ പ്രതിരോധിക്കുക. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. സത്യത്തെ കാത്തുകൊണ്ട് മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,985 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 27/6/2020

പ്രിയ മക്കളേ, നിങ്ങൾ ആത്മവിശ്വാസവും വിശ്വാസവും പ്രത്യാശയും ഉള്ളവരായിരിക്കുക. നിങ്ങൾ കർത്താവിനെ തേടുക, നാളെ നിങ്ങൾക്കെല്ലാവർക്കും കൂടുതൽ നല്ലതായിരിക്കും. ഞാൻ നിങ്ങളുടെ മാതാവാണ്, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും. എന്റെ വിളിക്ക് നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക, എല്ലാത്തിലും നിങ്ങൾ ഈശോയെപ്പോലെയാകുക. ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ നിങ്ങൾ നിരുത്സാഹരാകരുത്. കുരിശില്ലാതെ വിജയമില്ല. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ, എല്ലാം നിങ്ങൾക്ക് നല്ലതായി അവസാനിക്കും. നിങ്ങൾ, എൻ്റെ ഈശോയുടെ സുവിശേഷം സ്വീകരിക്കുകയും, അവിടുത്തെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുകയും ചെയ്യുക. എല്ലാ വേദനകൾക്കും ശേഷം, കർത്താവ് നിങ്ങളുടെ കണ്ണുനീർ തുടയ്ക്കുകയും, നിങ്ങൾ പുതിയ ആകാശവും പുതിയ ഭൂമിയും കാണുകയും ചെയ്യും. വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഭാരമേറിയ കുരിശ് ചുമക്കുന്നതാണ്, എങ്കിലും നിങ്ങൾ പിൻവാങ്ങരുത്. കർത്താവിനോടൊപ്പം നടക്കുന്നയാൾ ഒരിക്കലും പരാജയത്തിന്റെ ഭാരം അനുഭവിക്കുകയില്ല. ദൈവത്തിന്റെ ശത്രുക്കൾ മുന്നേറുന്നതാണ്, എന്നാൽ സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവരിലൂടെ വിജയം വരും. ഞാൻ നിങ്ങൾക്ക് കാണിച്ചുതന്ന പാതയിലൂടെ മുന്നോട്ട് പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,986 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 29/6/2020

പ്രിയ മക്കളെ, നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുക. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. ഒരു വലിയ യുദ്ധം ഉണ്ടാകുന്നതാണ്. അതിക്രുദ്ധമായ ഒരു സൈന്യം ദൈവജനത്തിനെതിരെ പ്രവർത്തിക്കും, എങ്കിലും നിങ്ങളുടെ ധൈര്യം കെട്ടുപോകരുത്. നിങ്ങളുടെ പ്രതിരോധ ആയുധം സത്യമാണ്. നിങ്ങൾ ഈശോയേയും അവിടുത്തെ സുവിശേഷത്തെയും സ്വീകരിക്കുക. എൻ്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായിരിക്കുക. നിങ്ങൾ ധ