അടിയന്തര അപ്പീലുകൾ

മലയാളം (ഇന്ത്യ)
1989 2005 2007 2009 2015 2019 2020 2021 2022 2023 2024




5,567 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 29/2/2024

പ്രിയ മക്കളേ, ഞാൻ നിങ്ങളുടെ ദുഃഖിതയായ അമ്മയാണ്, നിങ്ങൾക്ക് സംഭവിക്കുന്ന കാര്യങ്ങളാൽ ഞാൻ സഹിക്കുന്നു. പലരും കർത്താവിനെ അന്വേഷിക്കുന്ന ദിവസം വരും, പക്ഷേ വിളക്കുകൾ അണഞ്ഞുപോകും. പിശാചിൻ്റെ പുക ദൈവത്തിൻ്റെ ഭവനത്തിൽ അന്ധത ഉണ്ടാക്കും, നീതിമാൻ ഭാരമുള്ള കുരിശ് ചുമക്കും. നിങ്ങൾ യേശുവിൽ വിശ്വസിക്കുവിൻ. സത്യത്തിൻ്റെ പാതയിൽ നിന്ന് നിങ്ങളെ അകറ്റാൻ യാതൊന്നിനെയും ആരെയും അനുവദിക്കരുത്. നിങ്ങളുടെ ആത്മീയ ജീവിതത്തെ പരിപാലിക്കുക. നിങ്ങളുടെ ഉള്ളിലുള്ള ദൈവത്തിൻ്റെ നിക്ഷേപങ്ങൾ വലിച്ചെറിയരുത്. കുമ്പസാരത്തിലും ദിവ്യബലിയിലും നിങ്ങൾ ശക്തി തേടുക. നിങ്ങളുടെ തിരിച്ചുവരവിന് പറ്റിയ സമയം ഇതാ. എൻ്റെ ഈശോ നിങ്ങൾക്കായി കരങ്ങൾ തുറന്ന് കാത്തിരിക്കുന്നു. എന്ത് സംഭവിച്ചാലും, നിങ്ങൾ മറക്കരുത്: ദൈവത്തിൽ അർദ്ധസത്യമില്ല. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,566 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 27/2/2024

പ്രിയ മക്കളേ, ഞാൻ നിങ്ങളുടെ അമ്മയാണ്, എൻ്റെ പുത്രനായ യേശുവിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വരുന്നു. നിങ്ങൾ സൗമ്യതയും താഴ്മയും ഉള്ളവരായിരിക്കുക, അങ്ങനെ മാത്രമേ നിങ്ങൾക്ക് വിശുദ്ധി കൈവരിക്കാൻ കഴിയൂ. നിങ്ങൾ കർത്താവിൻ്റെ ശബ്ദം ശ്രവിക്കുക, അവൻ നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. ലോകത്തിൻ്റെ കാര്യങ്ങൾ നിങ്ങളെ രക്ഷയുടെ പാതയിൽ നിന്ന് അകറ്റാൻ അനുവദിക്കരുത്. നിങ്ങൾ യേശുവിൽ വിശ്വസിക്കുവിൻ. അവൻ്റെ സുവിശേഷത്തെയും അവൻ്റെ സഭയുടെ യഥാർത്ഥ മജിസ്റ്റീരിയത്തിൻ്റെ പഠിപ്പിക്കലിനെയും സ്വാഗതം ചെയ്യുക. എന്തു തന്നെ സംഭവിച്ചാലും, നിങ്ങൾ എപ്പോഴും സത്യത്തോടൊപ്പം നിൽക്കുക. ദൈവത്തിൻ്റെ ശത്രു വലിയ ആശയക്കുഴപ്പം ഉണ്ടാക്കുകയും പലർക്കും യഥാർത്ഥ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. സത്യത്തെ പ്രതിരോധിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പലരും വിശ്വാസത്തിന് വിരുദ്ധമായ പാതകൾ പിന്തുടരും, പലരും എന്നെന്നേക്കുമായി നഷ്ടപ്പെടു. നിങ്ങൾക്ക് സംഭവിച്ചവയാൽ ഞാൻ സഹിക്കുന്നു. പ്രാർത്ഥനയിൽ നിങ്ങളുടെ കാൽമുട്ടുകൾ മടക്കുക. നിങ്ങളുടെ തിരിച്ചുവരവിന് പറ്റിയ സമയം ഇതാ. പലരും സത്യം ആഗ്രഹിക്കുകയും എന്നാൽ ആശയക്കുഴപ്പവും ഭിന്നിപ്പും മാത്രം കണ്ടെത്തുകയും ചെയ്യുന്ന ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. ധൈര്യമായിരിക്കുക! എൻ്റെ യേശുവിന് നിങ്ങളുടെ പരസ്യവും ധീരവുമായ സാക്ഷ്യം ആവശ്യമാണ്. സത്യത്തെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,565 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 24/2/2024

പ്രിയ മക്കളേ, പലരും വിലയേറിയ ഭക്ഷണം അന്വേഷിച്ച് കണ്ടെത്താത്ത ദിവസം വരും. അനേകം പേർ വിശന്നിരിക്കും, എല്ലായിടത്തും കരച്ചിലും വിലാപവും ഉണ്ടാകും. നിങ്ങൾക്ക് സംഭവിച്ചവയാൽ ഞാൻ സഹിക്കുന്നു. അസത്യം സ്വീകരിക്കപ്പെടുകയും ദൈവത്തിൻ്റെ സത്യം തിരസ്കരിക്കപ്പെടുകയും ചെയ്യും. നിങ്ങൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമേ നിങ്ങൾക്ക് വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാരം താങ്ങാൻ കഴിയൂ. നിങ്ങൾ എന്നെ ശ്രദ്ധിക്കുവിൻ. നിങ്ങളെ സഹായിക്കാനാണ് ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നത്. നിങ്ങൾ എൻ്റെ വിളിയോട് അനുസരണയുള്ളവരായിരിക്കുക, എല്ലാം നിങ്ങൾക്ക് നന്നായി അവസാനിക്കും. എൻ്റെ വിളികളെ സ്വാഗതം ചെയ്യുക, നിങ്ങൾ കർത്താവിൻ്റേതാണെന്ന് എല്ലായിടത്തും നിങ്ങൾ സാക്ഷ്യം വഹിക്കുക. ഞാൻ കാണിച്ചുതന്ന വഴിയിൽ നിന്ന് നിങ്ങൾ വ്യതിചലിക്കരുത്. ഭൂതകാലത്തിൻ്റെ പാഠങ്ങൾ മറക്കരുത്. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദി ക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,563 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 20/2/2024

പ്രിയപ്പെട്ട മക്കളേ, സ്വർഗ്ഗത്തിലേക്കുള്ള വഴി കുരിശിലൂടെയാണ് കടന്നുപോകുന്നത്. നിങ്ങൾ നിരാശപ്പെടരുത്. എൻ്റെ യേശു നിങ്ങളെ സ്നേഹിക്കുന്നു, എപ്പോഴും നിങ്ങളോടൊപ്പമുണ്ടാവുകയും ചെയ്യും. നീതിമാന്മാർക്ക് പ്രയാസകരമായ സമയങ്ങൾ വരും. മനുഷ്യകുലം കഷ്ടതയുടെ കയ്പേറിയ പാനപാത്രം കുടിക്കും, പക്ഷേ നിങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്! എല്ലാ കഷ്ടപ്പാടുകൾക്കുമപ്പുറം, ദൈവത്തിൻ്റെ ശക്തമായ കരം വിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അനുകൂലമായി പ്രവർത്തിക്കുന്നത് നിങ്ങൾ കാണും. സത്യത്തിൻ്റെ സംരക്ഷകരാകുക. നിങ്ങൾ ഭയപ്പെടേണ്ട! ലോകത്തിലുള്ളവ കടന്നുപോകുന്നു, എന്നാൽ നിങ്ങളിലുള്ള ദൈവകൃപ ശാശ്വതമായിരിക്കും. കുർബാനയിലും എൻ്റെ ഈശോയുടെ വചനങ്ങളിലും ശക്തി തേടുക. അപ്പം അപ്പം മാത്രമായിരിക്കുന്ന മേശയിലേക്ക് നിങ്ങളെ വിളിക്കും. നിങ്ങൾ എപ്പോഴും സത്യത്തോടൊപ്പം നിൽക്കുക. നിങ്ങളുടെ യഥാർത്ഥ ഭക്ഷണത്തിൽ ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം എന്നിവ അടങ്ങിയിരിക്കുന്നു. നിങ്ങൾ എല്ലായിടത്തും ഈ സത്യത്തെ പ്രതിരോധിക്കുക, നിങ്ങൾക്ക് സ്വർഗ്ഗം പ്രതിഫലം നൽകും. ഭയമില്ലാതെ മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,562 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 17/2/2024

പ്രിയ മക്കളേ, നിങ്ങൾ പിൻവാങ്ങരുത്. എൻ്റെ യേശു നിങ്ങളോടൊപ്പമുണ്ട്, നിങ്ങൾ ഒന്നും ഭയപ്പെടേണ്ടതില്ല. നിങ്ങൾ കർത്താവിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്, അവൻ നിങ്ങളിൽ നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നു. സത്യത്തോടുള്ള സ്നേഹമില്ലായ്മ അനേകം ആത്മാക്കളെ നാശത്തിലേക്ക് നയിക്കും. നിങ്ങൾക്ക് സംഭവിച്ചവയാൽ ഞാൻ സഹിക്കുന്നു. നിങ്ങളുടെ കരങ്ങൾ എനിക്ക് തരിക, ഞാൻ നിങ്ങളെ വിജയത്തിലേക്ക് നയിക്കാം. വിശ്വാസത്തിൻ്റെ വലിയ കപ്പൽ തകർച്ചയിൽ, എൻ്റെ യേശുവിൻ്റെ സഭയോട് വിശ്വസ്തത പുലർത്തുന്നവർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ. തെറ്റായ ഉപദേശങ്ങളുടെ ചെളിക്കുണ്ടിൽ പലരും മുങ്ങിപ്പോകും. നിങ്ങൾ ശ്രദ്ധിക്കുവിൻ. പുതുമകളിൽ നിന്ന് ഓടിപ്പോകൂ, ഭൂതകാലത്തിൻ്റെ പാഠങ്ങൾ ഉൾക്കൊള്ളൂ. മുന്നോട്ട് നീങ്ങുക! നിങ്ങൾക്ക് വേണ്ടി ഞാൻ എൻ്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,561 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 15/2/2024

പ്രിയ മക്കളേ, കർത്താവിൻ്റെ മുന്തിരിത്തോട്ടത്തിൽ നല്ല ഫലങ്ങൾ ഉണ്ടാകും. പണ്ട് വിതച്ച വിത്ത് തൊഴിലാളികൾക്ക് സന്തോഷം നൽകും. ധൈര്യമായിരിക്കുക! ദൈവത്തിൻ്റെ ശക്തമായ കരം പ്രവർത്തിക്കുകയും അപകടകരമായ പക്ഷികൾ വീഴുകയും ചെയ്യും. ദൈവത്തിൻ്റെ വിജയം അവൻ്റെ യഥാർത്ഥ സഭയിലേക്ക് വരും. നിങ്ങൾ നിരാശപ്പെടരുത്. എല്ലാ കഷ്ടതകൾക്കും ശേഷം, നിങ്ങൾ കർത്താവിൻ്റെ അത്ഭുതങ്ങൾ കാണും. നിങ്ങൾ പിൻവാങ്ങരുത്! എൻ്റെ കർത്താവിന് നിങ്ങളെ ആവശ്യമുണ്ട്. സുവിശേഷത്തിലും ദിവ്യബലിയിലും നിങ്ങൾ ശക്തി തേടുക. കർത്താവിൻ്റെ കൂടെയുള്ളവൻ ഒരിക്കലും തോൽവിയുടെ ഭാരം അനുഭവിക്കുകയില്ല. മുന്നോട്ട് നീങ്ങുക! നിങ്ങൾക്ക് വേണ്ടി ഞാൻ എൻ്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,560 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 13/2/2024

പ്രിയ മക്കളേ, മാനസാന്തരപ്പെട്ട് സ്വർഗ്ഗത്തെ അന്വേഷിക്കുക. ഈ ജീവിതത്തിൽ എല്ലാം കടന്നുപോകുന്നു, എന്നാൽ നിങ്ങളിലുള്ള ദൈവത്തിൻ്റെ കൃപ ശാശ്വതമായിരിക്കും. നിങ്ങളുടെ കരങ്ങൾ എനിക്ക് തരിക, നിങ്ങളുടെ ഏക വഴിയും സത്യവും ജീവിനുമായവനിലേക്ക് ഞാൻ നിങ്ങളെ കൊണ്ടുപോകാം. കുമ്പസാരക്കാരകൂടിനെ സമീപിക്കുക, എൻ്റെ ഈശോയുടെ കരുണ തേടുക. നിങ്ങൾ മറക്കരുത്: നിങ്ങളുടെ വിശ്വാസത്തിന് നിങ്ങൾ സാക്ഷ്യം വഹിക്കേണ്ടത് ഈ ജീവിതത്തിലാണ്, മറ്റൊരു ജീവിതത്തിലല്ല. നിങ്ങൾ പ്രാർത്ഥിക്കുക. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. വിശ്വാസത്തിൻ്റെ വലിയ നിധികൾ വലിച്ചെറിയപ്പെടും. സാത്താന്റെ പുക പല സമർപ്പിതരായ ആളുകളിലും ആത്മീയ അന്ധത ഉണ്ടാക്കും, പലരും തെറ്റായ ഉപദേശങ്ങൾ സ്വീകരിക്കും. നിങ്ങൾ ശ്രദ്ധിക്കുവിൻ. ഭൂതകാലത്തിൻ്റെ പാഠങ്ങൾ മറക്കരുത്. ഭൂതകാലത്തിൻ്റെ പാഠങ്ങളിൽ നിങ്ങളെ സ്വർഗത്തിലേക്ക് കൊണ്ടുപോകുന്ന സത്യം നിങ്ങൾ കണ്ടെത്തും. ഭയമില്ലാതെ മുന്നോട്ട് നീങ്ങുക! നിങ്ങൾക്ക് വേണ്ടി ഞാൻ എൻ്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,559 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 10/2/2024

പ്രിയ മക്കളേ, ധൈര്യമായിരിക്കുക! വലിയ ആത്മീയ പോരാട്ടത്തിൻ്റെ ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. വിശുദ്ധ ഗ്രന്ഥം, വിശുദ്ധ ജപമാല, കുമ്പസാരം, കുർബാന, എൻ്റെ വിമല ഹൃദയത്തിലേക്കുള്ള സമർപ്പണം, എൻ്റെ യേശുവിൻ്റെ സഭയുടെ യഥാർത്ഥ മജിസ്റ്റീരിയത്തോടുള്ള വിശ്വസ്തത. മഹത്തായ യുദ്ധത്തിനായി ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന ആയുധങ്ങൾ ഇതാ. കുരിശില്ലാതെ വിജയമില്ല. നിങ്ങൾക്ക് ബലഹീനത അനുഭവപ്പെടുമ്പോൾ, യേശുവിനെ വിളിക്കുക. അവനിലാണ് നിങ്ങളുടെ വിജയം. പിശാചിന്റെ പ്രവർത്തനം സമർപ്പിതർക്കിടയിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കും. സത്യത്തോടുള്ള സ്നേഹമില്ലായ്മ എൻ്റെ പാവപ്പെട്ട മക്കളിൽ പലരെയും രക്ഷയുടെ പാതയിൽ നിന്ന് അകറ്റും. സത്യവിശ്വാസങ്ങൾ അവഗണിക്കപ്പെടും, വിശ്വാസികളുടെ വേദന വലുതായിരിക്കും. നിങ്ങൾ യേശുവിൽ വിശ്വസിക്കുകയും ഭൂതകാലത്തിൻ്റെ മഹത്തായ പാഠങ്ങൾ നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ളോഹധാരികളായ ധീരരായ സൈനികരെ ശ്രദ്ധിക്കുകയും ചെയ്യുക. മുന്നോട്ട് നീങ്ങുക! നിങ്ങൾക്ക് വേണ്ടി ഞാൻ എൻ്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,558 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 8/2/2024

പ്രിയ മക്കളേ, നിങ്ങൾ അവനെ കാണുന്നില്ലെങ്കിലും എൻ്റെ യേശു നിങ്ങളോടൊപ്പം നടക്കുന്നു. അവൻ്റെ വചനങ്ങളിലും ദിവ്യബലിയിലും ശക്തി തേടുക. നിങ്ങൾ ചെയ്യേണ്ടത്, നിങ്ങൾ നാളത്തേക്ക് മാറ്റിവെക്കരുത്. മനുഷ്യർ സ്വന്തം കരങ്ങളാൽ ഒരുക്കിയ ആത്മനാശത്തിൻ്റെ അഗാധതയിലേക്ക് മനുഷ്യതകുലം നടക്കുന്നു. നിങ്ങൾ പശ്ചാത്തപിച്ച് നിങ്ങളുടെ വഴിയും സത്യവും ജീവനുമായവനിലേക്ക് തിരിയുക. സത്യത്തെ സ്നേഹിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവർ വേദനയുടെ കയ്പേറിയ പാനപാത്രം കുടിക്കും. അവർ പുറത്താക്കപ്പെടും, പലരും ഭയന്ന് പിൻവാങ്ങും. ധൈര്യമായിരിക്കുക! നിങ്ങളുടെ വിജയം കർത്താവിലാണ്. ഞാൻ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ചുതന്ന പാതയിൽ ഉറച്ചു നിൽക്കുക. നീതിമാന്മാരുടെ പ്രതിഫലത്തിൻ്റെ മഹത്തായ നാളിൽ, ഫലം കായ്ക്കാത്തവർ ഒഴിവാക്കപ്പെടും. നിങ്ങൾക്ക് സംഭവിച്ചവയാൽ ഞാൻ സഹിക്കുന്നു. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,557 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/2/2024

പ്രിയ മക്കളേ, ഞാൻ നിങ്ങളുടെ ദുഃഖിതയായ അമ്മയാണ്, നിങ്ങളെ സഹായിക്കാൻ ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നിരിക്കുന്നു. നിങ്ങൾ എന്നെ ശ്രദ്ധിക്കുവിൻ. നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. കർത്താവ് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തിൽ നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുക, പ്രതിഫലമായി നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കും. വലിയ ആശയക്കുഴപ്പത്തിൻ്റെയും വിഭജനത്തിൻ്റെയും ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്, പലർക്കും യഥാർത്ഥ വിശ്വാസം നഷ്ടപ്പെടും. എന്ത് സംഭവിച്ചാലും, എൻ്റെ യേശുവിൻ്റെ യഥാർത്ഥ സഭയോട് വിശ്വസ്തത പുലർത്തുക. തെറ്റായ ഉപദേശങ്ങളുടെ ചെളിക്കുണ്ടുകൾ നിങ്ങളെ ശാശ്വതമായ അഗാധത്തിലേക്ക് വലിച്ചെറിയാൻ അനുവദിക്കരുത്. പ്രാർത്ഥനയിലും സുവിശേഷത്തിലും ദിവ്യബലിയിലും ശക്തി തേടുക. സുവിശേഷത്തിന് വിരുദ്ധമായ എല്ലാത്തിൽ നിന്നും ഓടി രക്ഷപ്പെടുക, സ്വർഗത്തിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്കുള്ള കരുത്ത് ഭൂതകാലത്തിൻ്റെ പാഠങ്ങളിൽ നിന്ന് മാത്രമേ നിങ്ങൾ കണ്ടെത്തുകയുള്ളൂവെന്ന് ഓർക്കുക. നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. ദൈവത്തിൽ അർദ്ധസത്യമില്ല. നിങ്ങൾ കർത്താവിൻ്റേതാണെന്നും ലോകത്തിലുള്ളത് നിങ്ങൾക്കുള്ളതല്ലെന്നും നിങ്ങളുടെ സ്വന്തം ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുക. ധൈര്യമായിരിക്കുക! നിങ്ങൾക്ക് വേണ്ടി ഞാൻ എൻ്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,556 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 3/2/2024

പ്രിയ മക്കളേ, വിശുദ്ധിയിലേക്കുള്ള വഴി തടസ്സങ്ങൾ നിറഞ്ഞതാണ്, എന്നാൽ നിങ്ങൾ പിന്മാറരുത്. എൻ്റെ പുത്രനായ യേശു നിങ്ങളുടെ വലിയ സുഹൃത്താണ്, അവൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. മറഞ്ഞിരിക്കുന്നവയെ കാണുകയും നിങ്ങളെ പേരിനാൽ അറിയുകയും ചെയ്യുന്നവനിൽ നിങ്ങൾ വിശ്വസിക്കുക. പ്രാർത്ഥിക്കുന്ന സ്ത്രീകളും പുരുഷന്മാരുമായിരിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. മനുഷ്യകുലം രോഗിയാണ്, അതിനെ സുഖപ്പെടുത്തേണ്ടതുണ്ട്. നിങ്ങൾ അനുതപിക്കുകയും കുമ്പസാരമെന്ന കൂദാശയിൽ എൻ്റെ ഈശോയുടെ കരുണ തേടുകയും ചെയ്യുക. എൻ്റെ പദ്ധതികളുടെ സാക്ഷാത്കാരത്തിന് നിങ്ങൾ പ്രധാനപ്പെട്ടതാണ്. നിങ്ങൾ എൻ്റെ വിളിയോട് അനുസരണയുള്ളവരായിരിക്കുക, നിങ്ങൾ വിശ്വാസത്തിൽ വലിയവരായിരിക്കും. പ്രളയകാലത്തെക്കാൾ മോശമായ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്, കർത്താവിങ്കലേക്കുള്ള നിങ്ങളുടെ മടങ്ങിവരവിനുള്ള സമയം വന്നിരിക്കുന്നു. നിങ്ങൾക്ക് ഇനിയും വർഷങ്ങളോളം കഠിനമായ പരീക്ഷണങ്ങൾ ഉണ്ടാകും, എന്നാൽ വിശ്വസ്തരായി നിലകൊള്ളുന്നവർ രക്ഷിക്കപ്പെടും. ദൈവത്തിൻ്റെ ഭവനത്തിൽ വലിയ ആശയക്കുഴപ്പമുണ്ടാകുന്ന ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. തെറ്റായ പ്രബോധനങ്ങൾ പ്രചരിക്കുകയും എൻ്റെ പാവപ്പെട്ട പല മക്കളും മലിനമാക്കുകയും ചെയ്യും. നിങ്ങൾ മറക്കരുത്: ശത്രുവിൻ്റെ അപ്പം വെറും അപ്പം മാത്രമാണ്; ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം എന്നിവ കുർബാനയിൽ മാത്രമാണ് ഉള്ളത്. എൻ്റെ യേശുവിന്റെ സത്യം കത്തോലിക്കാ സഭയിലാണ് ഉള്ളത്. ഇത് മാറ്റാൻ സാധിക്കാത്ത സത്യമാണ്. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,554 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 28/1/2024

പ്രിയ മക്കളേ, ശക്തരായ മനുഷ്യർ വീഴും, കാരണം സർവ്വശക്തനായ ദൈവം എല്ലാം നിയന്ത്രിക്കുന്നു. വിശ്വാസ ദ്രോഹികൾ ഒന്നിക്കും, പക്ഷേ വിജയം സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർക്കായിരിക്കും, കാരണം എൻ്റെ യേശു നീതിമാന്മാരെ കൈവിടില്ല. ധൈര്യമായിരിക്കുക! നിങ്ങൾ വേദനകളുടെ കാലത്താണ് ജീവിക്കുന്നത്, എന്നാൽ നിങ്ങൾ നിരാശപ്പെടരുത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളുടെ പക്ഷത്തുണ്ടാകും. നിങ്ങൾ പിൻവാങ്ങരുത്. ഞാൻ നിങ്ങൾക്കു ചൂണ്ടിക്കാണിച്ചുതന്ന പാതയിൽ ഉറച്ചു നിൽക്കുക. സന്തോഷിക്കുവിൻ, നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ ഇതിനകം ആലേഖനം ചെയ്തിട്ടുണ്ട്. അവസാനം വരെ വിശ്വസ്തത പാലിക്കുന്നവരെ പിതാവിൻ്റെ അനുഗ്രഹീതരായി പ്രഖ്യാപിക്കും. നിങ്ങൾ മറക്കരുത്: സ്വർഗ്ഗം എപ്പോഴും നിങ്ങളുടെ ലക്ഷ്യമായിരിക്കണം. മുന്നോട്ട് നീങ്ങുക! ഈ നിമിഷത്തിൽ, ഞാൻ നിങ്ങളുടെ മേൽ സ്വർഗ്ഗത്തിൽ നിന്ന് കൃപകളുടെ അസാധാരണമായ മഴ പെയ്യിക്കുന്നു. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,553 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 27/1/2024

പ്രിയ മക്കളേ, ചെന്നായ്ക്കൾ ആക്രമിക്കും, ധാരാളം ആടുകൾ ചിതറിപ്പോകും. നിങ്ങൾക്ക് വരാൻ പോകുന്ന കാര്യങ്ങളാൽ ഞാൻ സഹിക്കുന്നു. പ്രാർഥനയിൽ നിങ്ങളുടെ മുട്ടുകൾ മടക്കുക. എൻ്റെ യേശു നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു; നിങ്ങളുടെ ആത്മാർത്ഥതവും ധീരവുമായ സമ്മതം അവൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ പിൻവാങ്ങരുത്. എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോൾ, ദൈവത്തിൻ്റെ വിജയം നീതിമാന്മാരിലേക്ക് വരും. കർത്താവിൻ്റെ മുന്തിരിത്തോട്ടത്തിൽ വിശ്വസ്തരായ തൊഴിലാളികൾ മാത്രമേ താമസിക്കൂ. നിങ്ങൾ ഭയപ്പെടേണ്ടാ. എൻ്റെ പദ്ധതികളുടെ സാക്ഷാത്കാരത്തിന് നിങ്ങൾ പ്രധാനപ്പെട്ടതാണ്. നിങ്ങൾ എന്നെ ശ്രദ്ധിക്കുവിൻ. നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. എൻ്റെ യേശുവിൻ്റെ സുവിശേഷത്തോട് വിശ്വസ്തരായിരിക്കുക, എല്ലാം നിങ്ങൾക്ക് ശുഭമായി അവസാനിക്കും. നിങ്ങളുടെ കരങ്ങൾ എനിക്ക് തരൂ, നിത്യജീവൻ്റെ വചനങ്ങൾ ഉള്ളവൻ്റെ അടുത്തേക്ക് ഞാൻ നിങ്ങളെ കൊണ്ടുപോകാം. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,552 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 25/1/2024

പ്രിയ മക്കളേ, കർത്താവിൻ്റെ വിളി ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും യഥാർത്ഥ പരിവർത്തനം ഉണ്ടാക്കുകയും ചെയ്യുന്നു. പൗലോസിനെപ്പോലെ നിങ്ങൾ പീഡിപ്പിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്‌താലും നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കർത്താവിൻ്റെ ഇഷ്ടം നിങ്ങൾ സ്വീകരിക്കുക. കർത്താവിൻ്റെ യഥാർത്ഥ പടയാളി വിജയത്തിൻ്റെ ഉറപ്പിൽ പോരാടുന്നു, കാരണം തന്നെ വിളിച്ചവൻ്റെ ശബ്ദം അവൻ മനസ്സിലാക്കുന്നു. നിങ്ങൾ കർത്താവിൻ്റെ ശബ്ദം ശ്രവിക്കുക, അവൻ നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. വേദനകളുടെ കാലത്താണ് നിങ്ങൾ ജീവിക്കുന്നത്, പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമേ നിങ്ങൾക്ക് കുരിശിൻ്റെ ഭാരം താങ്ങാൻ കഴിയൂ. നിങ്ങൾ പിൻവാങ്ങരുത്. കർത്താവിൻ്റെ കൂടെയുള്ളവൻ ഒരിക്കലും പരാജയപ്പെടുകയില്ല. പണ്ടത്തെപ്പോലെ, എൻ്റെ യേശുവിൻ്റെ സഭ ഉപേക്ഷിക്കലിൻ്റെ കയ്പേറിയ പാത്രം കുടിക്കും; അത് പീഡിപ്പിക്കപ്പെടുകയും പലരും പിൻവാങ്ങുകയും ചെയ്യും. നിങ്ങൾ തനിച്ചാണെന്ന് തോന്നരുത്. ഞാൻ നിങ്ങളുടെ അമ്മയാണ്, ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. പ്രാർത്ഥനയിൽ നിങ്ങളുടെ കാൽമുട്ടുകൾ മടക്കുക, എല്ലാം നിങ്ങൾക്ക് നന്നായി അവസാനിക്കും. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,551 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 23/1/2024

പ്രിയപ്പെട്ട മക്കളേ, നിങ്ങളുടെ വിശ്വാസത്തിൻ്റെ ജ്വാല ജ്വലിപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. വലിയ ആത്മീയ അന്ധകാരത്തിൻ്റെ ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. സത്യത്തെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്‌തതിൻ്റെ പേരിൽ വിശ്വാസമുള്ള അനേകം സ്‌ത്രീപുരുഷന്മാർ പീഡിപ്പിക്കപ്പെടും. തെറ്റായ ഉപദേശങ്ങളുടെ ചെളി പടരും, എൻ്റെ പാവപ്പെട്ട മക്കളിൽ പലരും വേദനയുടെ കയ്പേറിയ പാനപാത്രം കുടിക്കും. നിങ്ങൾ പിൻവാങ്ങരുത്. എൻ്റെ യേശു എപ്പോഴും നിൻ്റെ പക്ഷത്തുണ്ടാകും. നിങ്ങൾ അവനിൽ വിശ്വസിക്കുക, എല്ലാം നിങ്ങൾക്ക് നന്നായി അവസാനിക്കും. നിങ്ങളായിരിക്കുന്നത് പോലെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെ സഹായിക്കാൻ ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നിരിക്കുന്നു. നിങ്ങൾ എന്നെ ശ്രദ്ധിക്കുവിൻ. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എന്നാൽ ഏറ്റവും നല്ല കാര്യം യേശുവിൻ്റെ ഇഷ്ടം ചെയ്യുക എന്നതാണ്. അവൻ്റെ സുവിശേഷത്തെ സ്വാഗതം ചെയ്യുകയും ദിവ്യകാരുണ്യത്തിൽ അവനെ അന്വേഷിക്കുകയും ചെയ്യുക. നിങ്ങളുടെ വിജയം ദിവ്യകാരുണ്യത്തിലാണ്. എന്ത് സംഭവിച്ചാലും, നിങ്ങൾ മറക്കരുത്: ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം എന്നിവയാൽ കുർബാനയിൽ എൻ്റെ യേശു സന്നിഹിതനാകുന്നു, ഇത് മാറ്റം വരുത്താൻ പറ്റാത്ത സത്യമാണ്. ഞാൻ നിങ്ങളെ ഓരോരുത്തരെയും പേരെടുത്ത് അറിയുന്നു, നിങ്ങൾക്കായി ഞാൻ എൻ്റെ യേശുവിനോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,550 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 20/1/2024

പ്രിയ മക്കളേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ആത്മാർത്ഥമായ പരിവർത്തനത്തിലേക്ക് നിങ്ങളെ വിളിക്കാൻ ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നിരിക്കുന്നു. എൻ്റെ വിളിയോട് നിങ്ങൾ അനുസരണയുള്ളവരായിരിക്കുക. നിങ്ങളുടെ ആത്മീയ ജീവിതത്തെ പരിപാലിക്കുകയും എല്ലാ കാര്യങ്ങളിലും യേശുവിനെപ്പോലെ ആയിരിക്കുകയും ചെയ്യുക. ഞാൻ നിങ്ങളെ ഓരോരുത്തരെയും പേരെടുത്ത് അറിയുന്നു, നിങ്ങൾക്കായി ഞാൻ എന്റെ യേശുവിനോട് പ്രാർത്ഥിക്കാം. ദൈവത്തിൻ്റെ ആലയത്തിൽ നിബിഡമായ അന്ധകാരം വരും. അപകടകരമായ ഒരു പക്ഷി കഴുകനിൽ നിന്ന് ഓടിപ്പോകും. നിങ്ങൾ ശ്രദ്ധാലുക്കളായിരിക്കുവിൻ. സത്യത്തിൽ നിന്ന് നിങ്ങളെ അകറ്റാൻ ഒന്നും അനുവദിക്കരുത്. ധൈര്യമായിരിക്കുക! നാളെ വിശ്വാസികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും ശുഭമായി തീരും. എന്ത് സംഭവിച്ചാലും, യേശുവിൽ നിന്നും അവൻ്റെ യഥാർത്ഥ സഭയിൽ നിന്നും നിങ്ങൾ അകന്നുപോകരുത്. നിങ്ങളുടെ കരങ്ങൾ എനിക്ക് തരൂ, ഞാൻ നിങ്ങളെ സുരക്ഷിതമായ പാതയിലൂടെ നയിക്കാം. സത്യത്തിൻ്റെ സംരക്ഷണത്തിൽ മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,549 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 18/1/2024

പ്രിയ മക്കളേ, ഞാൻ നിങ്ങളുടെ ദുഃഖിതയായ അമ്മയാണ്, നിങ്ങൾക്ക് വരാൻ പോകുന്ന കാര്യങ്ങളാൽ ഞാൻ സഹിക്കുന്നു. മോശം ഇടയന്മാരുടെ തെറ്റ് മൂലം, വിശാലമായ വാതിലുകൾ തുറക്കുകയും അനേകം ആത്മാക്കൾ വലിയ ആത്മീയ അഗാധത്തിലേക്ക് വീഴുകയും ചെയ്യും. നിങ്ങൾ ശ്രദ്ധാലുക്കളായിരിക്കുവിൻ. ലോകം നിങ്ങളെ നിരസിച്ചാലും എപ്പോഴും ഇടുങ്ങിയ വാതിൽ തിരഞ്ഞെടുത്ത് സത്യത്തിൽ ഉറച്ചു നിൽക്കുക. നിങ്ങൾ മറക്കരുത്: സ്വർഗ്ഗത്തിലേക്കുള്ള വഴി തടസ്സങ്ങൾ നിറഞ്ഞതാണ്, പക്ഷേ നിങ്ങൾ പിന്മാറരുത്. വിശ്വസ്തരും സത്യത്തെ സ്നേഹിക്കുന്നവരുമായവർക്ക്, നീതിമാനായ ന്യായാധിപനായ എന്റെ പുത്രനായ യേശു അവസാന വാചകത്തിൽ പറയും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരൂ, സന്തോഷകരമായ നിത്യതയിലേക്ക് പ്രവേശിക്കൂ. നിങ്ങളുടെ തിരിച്ചുവരവിന്റെ സമയം ഇതാ. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ യേശുവിനൊപ്പം നിൽക്കുകയും സ്വർഗ്ഗത്തിലേക്കുള്ള വഴി നിങ്ങളെ യഥാർത്ഥത്തിൽ പഠിപ്പിക്കുന്നവരെ ശ്രദ്ധിക്കുകയും ചെയ്യുക. ഭയമില്ലാതെ മുന്നോട്ട് നീങ്ങുക! കർത്താവിന്റെ കൂടെയുള്ളവൻ വിജയിക്കും. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,548 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 16/1/2024

പ്രിയ മക്കളേ, ചില സ്ഥലങ്ങളിൽ മാത്രം സത്യം നിലനിൽക്കുന്ന ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത്. ചെന്നായ്ക്കൾക്ക് ഭക്ഷണം നൽകപ്പെട്ടു, ഭാവിയിൽ ആക്രമിക്കും. അവർ തുറന്ന വാതിലുകൾ കണ്ടെത്തുകയും സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരെ വേദനിപ്പിക്കുകയും ചെയ്യും. lനിങ്ങൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമേ നിങ്ങൾക്ക് വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാരം താങ്ങാൻ കഴിയൂ. എന്റെ യേശുവിന്റെ സുവിശേഷത്തെ സ്വാഗതം ചെയ്യുകയും അവന്റെ സഭയുടെ യഥാർത്ഥ പഠിപ്പിക്കലുകൾ സ്വീകരിക്കുകയും ചെയ്യുക. നിങ്ങൾ മറക്കരുത്: കൈകളിൽ, വിശുദ്ധ ജപമാലയും വിശുദ്ധ ഗ്രന്ഥവും; ഹൃദയത്തിൽ, സത്യത്തോടുള്ള സ്നേഹം. ധൈര്യമായിരിക്കുക! ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കർത്താവിൽ ആശ്രയിക്കുന്നവൻ ഒരിക്കലും തോൽവിയുടെ ഭാരം അനുഭവിക്കുകയില്ല. ഞാൻ കാണിച്ചുതന്ന പാതയിലൂടെ മുന്നോട്ട് നീങ്ങുക. ഈ നിമിഷത്തിൽ, സ്വർഗത്തിൽ നിന്ന് നിങ്ങളുടെ മേൽ കൃപകളുടെ അസാധാരണമായ ഒരു മഴ പെയ്യിക്കുന്നു. സന്തോഷിക്കുവിൻ, നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ ഇതിനകം ആലേഖനം ചെയ്തിട്ടുണ്ട്. നിങ്ങൾ യേശുവിനോട് വിശ്വസ്തരായിരിക്കുവിൻ. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,547 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 13/1/2024

പ്രിയ മക്കളേ, ഞാൻ നിങ്ങളുടെ ദുഃഖിതയായ അമ്മയാണ്, നിങ്ങൾക്ക് സംഭവിച്ച കാര്യങ്ങളാൽ ഞാൻ സഹിക്കുന്നു. ദിവ്യകാരുണ്യത്തിൽ ശക്തി തേടുവിൻ, വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാരം താങ്ങാൻ അങ്ങനെ മാത്രമേ കഴിയൂ. നിങ്ങൾ യേശുവിൽ വിശ്വസിക്കുവിൻ. നിങ്ങളെ സ്വർഗത്തിലേക്ക് നയിക്കുന്ന ഏക വഴി അവനാണ്. അവന്റെ സുവിശേഷത്തെയും അവന്റെ സഭയുടെ യഥാർത്ഥ മജിസ്റ്റീരിയത്തിന്റെ പഠിപ്പിക്കലിനെയും സ്വാഗതം ചെയ്യുക. സത്യങ്ങൾ നിന്ദിക്കപ്പെടുന്ന ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. യഥാർത്ഥ പഠിപ്പിക്കലുകളും വിശ്വാസ സത്യങ്ങളും നിഷേധിക്കപ്പെടും. ഞാൻ പണ്ട് നിങ്ങളോട് പറഞ്ഞതുപോലെ, മറക്കരുത്: ദൈവത്തിൽ അർദ്ധസത്യമില്ല. ദൈവത്തിന്റെ ആലയത്തിൽ നിങ്ങൾ ഇനിയും ഭയാനകത കാണും, പക്ഷേ നിങ്ങൾ പിൻവാങ്ങരുത്. ളോഹയിലെ ധീരരായ സൈനികർക്കൊപ്പം, നിങ്ങൾ യേശുവിനെയും അവന്റെ സഭയെയും സംരക്ഷിക്കുക. നിങ്ങൾ ലോകത്തിൽ നിന്ന് പിന്തിരിഞ്ഞ് , നിങ്ങൾ അദ്വിതീയമായി സൃഷ്ടിക്കപ്പെട്ട സ്വർഗത്തിലേക്ക് തിരിഞ്ഞു ജീവിക്കുക. എന്ത് സംഭവിച്ചാലും എന്റെ യേശുവിന്റെ സഭയിൽ നിന്ന് നിങ്ങൾ മാറരുത്. എന്റെ യേശുവിന്റെ സത്യം കത്തോലിക്കാ സഭയിൽ മാത്രമേ പൂർണ്ണമായി സൂക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്നും കുർബാനയിൽ ശരീരത്തിലും രക്തത്തിലും ആത്മാവിലും ദൈവികതയിലും ഉള്ള അവന്റെ സാന്നിദ്ധ്യം വിലമതിക്കാനാവാത്ത സത്യമാണെന്നും എല്ലാവരോടും പറയുക. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,546 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 9/1/2024

പ്രിയ മക്കളേ, നിങ്ങൾക്ക് ധൈര്യവും വിശ്വാസവും പ്രത്യാശയും ഉണ്ടായിരിക്കണം. മഹാകഷ്ടത്തിന്റെ മധ്യത്തിൽ, കർത്താവ് തന്റെ വിശുദ്ധ നാമത്തെ സംരക്ഷിക്കുന്ന വിശ്വാസികളായ സ്ത്രീപുരുഷന്മാരെ എഴുന്നേൽപ്പിക്കും. പാപത്തിൽ നിശ്ചലരായി നിൽക്കാതെ സന്തോഷത്തോടെ കർത്താവിനെ സേവിക്കുക. എന്റെ പാവപ്പെട്ട മക്കൾക്കിടയിൽ നുണ കൊണ്ടുവന്ന് പിശാച് വിഭജിക്കുന്നു, എന്നാൽ സുവിശേഷത്തിന്റെ സത്യത്തിലും എന്റെ യേശു സഭയുടെ യഥാർത്ഥ മജിസ്റ്റീരിയത്തിന്റെ പഠിപ്പിക്കലുകളിലും നിങ്ങൾ സ്വർഗ്ഗത്തിലേക്കുള്ള വഴി കണ്ടെത്തും. നിങ്ങൾ ഭയപ്പെടേണ്ട! കർത്താവിന്റെ കൂടെയുള്ളവൻ ഒരിക്കലും പരാജയപ്പെടുകയില്ല. വ്യാജമായതെല്ലാം നിലത്തു വീഴും. മുന്നോട്ട് നീങ്ങുക! എന്റെ യേശു എല്ലാറ്റിനെയും നിയന്ത്രിക്കുന്നു. നിങ്ങൾ അവനോടൊപ്പം നിൽക്കുവിൻ. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. നിങ്ങൾ മറക്കരുത്: നിങ്ങളുടെ ലക്ഷ്യം സ്വർഗ്ഗമായിരിക്കണം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,544 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/1/2024

പ്രിയ മക്കളേ, വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധയുള്ളവരായിരിക്കുക. കുഞ്ഞാടുകൾ ചെന്നായ്ക്കളായി മാറുകയും അനേകർ തെറ്റായ ഉപദേശങ്ങളുടെ ചെളിക്കുണ്ടിലേക്ക് നയിക്കപ്പെടുകയും ചെയ്യും. ഞാൻ നിങ്ങളുടെ ദുഃഖിതയായ അമ്മയാണ്, നിങ്ങൾക്ക് വരാനിരിക്കുന്നവയാൽ ഞാൻ സഹിക്കുന്നു. പ്രാർഥനയിൽ നിങ്ങളുടെ മുട്ടുകൾ മടക്കുക. എന്റെ ഈശോയുടെ വചനങ്ങളിലും ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി തേടുക. ലോകത്തെ പ്രസാദിപ്പിക്കുന്നതിനായി എല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന പുതുമകളിൽ നിന്ന് നിങ്ങൾ നിത്യ സത്യത്തിൽ ഉറച്ചുനിൽക്കുക. മറക്കരുത്: നിങ്ങൾ ലോകത്തിലാണ്, എന്നാൽ നിങ്ങൾ കർത്താവിന്റെയാണ്. സത്യത്തെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,543 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 2/1/2024

പ്രിയ മക്കളേ, സുവിശേഷത്തിന് വിരുദ്ധമായ എല്ലാ കാര്യങ്ങളോടും നിങ്ങൾ ഇല്ല എന്ന് പറയുക. എന്റെ പുത്രനായ യേശുവിന്റെ പഠിപ്പിക്കലുകൾ നിങ്ങൾ സ്വാഗതം ചെയ്യുകയും അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തത പുലർത്തുകയും ചെയ്യുക. നിങ്ങൾ ജീവിക്കുന്നത് വലിയ ആത്മീയ ആശയക്കുഴപ്പങ്ങളുടെ കാലത്താണ്, എന്നാൽ നിങ്ങളുടെ വിശ്വാസത്തിന്റെ ജ്വാല കത്തിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, കാരണം നിങ്ങൾക്ക് ഇനിയും നീണ്ട വർഷങ്ങളുടെ കഠിനമായ പരീക്ഷണങ്ങളുണ്ടാകും. പിശാചിന്റെ പ്രവർത്തനം അനേകം സമർപ്പിതരുടെ ജീവിതത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കും. നിങ്ങൾക്ക് സംഭവിച്ചവയാൽ ഞാൻ സഹിക്കുന്നു. പ്രാർഥനയിൽ നിങ്ങളുടെ മുട്ടുകൾ മടക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമേ നിങ്ങളുടെ ജീവിതത്തെ ക്കുറിച്ചുള്ള ദൈവത്തിന്റെ രൂപകൽപ്പനകൾ മനസ്സിലാക്കാൻ സാധിക്കൂ. ഞാൻ നിങ്ങളെ ഓരോരുത്തരെയും പേരെടുത്ത് അറിയുന്നു, നിങ്ങൾക്കായി ഞാൻ എന്റെ യേശുവിനോട് പ്രാർത്ഥിക്കാം. നിങ്ങൾ നിരാശപ്പെടരുത്. നിങ്ങളുടെ ശക്തി കർത്താവിലാണ്. നിങ്ങൾ വീഴുകയാണെങ്കിൽ, യേശുവിനെ വിളിക്കുക. അവൻ നിങ്ങളുടെ വലിയ സുഹൃത്താണ്, അവൻ നിങ്ങളെ ഒരിക്കലും കൈവിടുകയില്ല. നിങ്ങൾ അനുതപിക്കുകയും കുമ്പസാരമെന്ന കൂദാശയിലൂടെ എന്റെ ഈശോയുടെ കരുണ തേടുകയും ചെയ്യുക. പാപത്തിന്റെ അന്ധകാരം നിങ്ങളുടെ ജീവിതത്തിൽ ആത്മീയ അന്ധത ഉണ്ടാക്കാൻ അനുവദിക്കരുത്. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാണ്, നിങ്ങൾ അവനെ മാത്രം പിന്തുടരുകയും സേവിക്കുകയും വേണം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,542 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 1/1/2024

പ്രിയ മക്കളേ, ഞാൻ നിങ്ങളുടെ അമ്മയാണ്, നിങ്ങളെ സഹായിക്കാൻ ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നിരിക്കുന്നു. നിങ്ങൾ എന്നെ ശ്രദ്ധിക്കുവിൻ. വിപരീത കാറ്റ് വലിയ കപ്പലിനെ സുരക്ഷിത തുറമുഖത്ത് നിന്ന് അകറ്റും, ഒരു വലിയ കപ്പൽ തകർച്ച എന്റെ പാവപ്പെട്ട നിരവധി മക്കളുടെ മരണത്തിന് കാരണമാകും. നിങ്ങളുടെ കരങ്ങൾ എനിക്ക് തരിക, ഞാൻ നിങ്ങളെ എന്റെ പുത്രനായ യേശുവിലേക്ക് കൊണ്ടുപോകാം. ഗതിതെറ്റുന്നത് കമാൻഡറുടെ തെറ്റ് കൊണ്ടായിരിക്കും, എന്നാൽ കർത്താവ് തന്റെ ജനത്തെ രക്ഷിക്കാൻ വരും. നിങ്ങളുടെ രക്ഷയുടെ നങ്കൂരം എന്റെ യേശുവിന്റെ സഭയുടെ യഥാർത്ഥ പ്രബോധനത്തിലാണ്. അവസാനം വരെ വിശ്വസ്‌തനായി നിലകൊള്ളുന്നവൻ തെറ്റായ പ്രബോധനങ്ങളുടെ പ്രവാഹങ്ങളിൽ അകപ്പെടുകയില്ല. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. നിങ്ങൾ പിൻവാങ്ങരുത്. അവസാനം, എന്റെ വിമല ഹൃദയത്തിന്റെ നിർണായകമായ വിജയത്തോടെ ദൈവത്തിന്റെ വിജയം സംഭവിക്കും. ഭയമില്ലാതെ മുന്നോട്ട് നീങ്ങുക! ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. ഈ നിമിഷത്തിൽ, ഞാൻ നിങ്ങളുടെ മേൽ സ്വർഗത്തിൽ നിന്ന് കൃപകളുടെ അസാധാരണമായ ഒരു മഴ പെയ്യിക്കുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,512 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 24/10/2023

പ്രിയ മക്കളേ, പ്രാർത്ഥിക്കുക. യഥാർത്ഥ ഇടയന്മാരുടെ അഭാവം നിമിത്തം അനേകം ആടുകൾ ചിതറിപ്പോകും. പലരും യഥാർത്ഥ മേച്ചിൽപ്പുറത്തുനിന്ന് തെറ്റിപ്പോകുകയും തെറ്റായ പാതകളിൽ സ്വയം നഷ്ടപ്പെടുകയും ചെയ്യും. നിങ്ങൾക്കു വരാനിരിക്കുന്നവയാൽ ഞാൻ സഹിക്കുന്നു. സംശയങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. എന്ത് സംഭവിച്ചാലും സത്യത്തിൽ ഉറച്ചു നിൽക്കുക. നിങ്ങൾ മറക്കരുത്: എന്റെ പുത്രനായ യേശു മാത്രമാണ് നിങ്ങളുടെ വഴിയും സത്യവും ജീവിനും. വിശാലമായ വാതിലുകളിൽ നിന്ന് ഓടിപ്പോകുക, കുരിശിന്റെ വഴിയിലൂടെ സ്വർഗ്ഗം തേടുക. നിങ്ങളുടെ ആവശ്യങ്ങൾ എനിക്കറിയാം, നിങ്ങൾക്കായി ഞാൻ എന്റെ യേശുവിനോട് പ്രാർത്ഥിക്കാം. ധൈര്യമായിരിക്കുക! കുർബാനയിലാണ് നിങ്ങളുടെ വിജയം. ഭയമില്ലാതെ മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,511 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 21/10/2023

പ്രിയ മക്കളേ, പാപത്തിൽ നിന്ന് അകന്നു നിൽക്കുക, എങ്കിൽ മാത്രമേ നിങ്ങളുടെ ഇടയിലുള്ള എന്റെ സാന്നിദ്ധ്യം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളൂ. പാപം നിങ്ങളെ ആത്മീയ അന്ധതയിലേക്ക് നയിക്കുകയും നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള കർത്താവിന്റെ രൂപകൽപ്പനകൾ മനസ്സിലാക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യുന്നു. നിങ്ങൾ ജാഗ്രത പാലിക്കുക ! നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യത്തിന് പരിധി വെക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങൾ സാത്താന്റെ അടിമകളാകരുത്. നിങ്ങളുടെ വിശ്വാസത്തിന്റെ ജ്വാല ജ്വലിപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. വലിയ അന്ധകാരത്തിന്റെ ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ കർത്താവിന്റെ വെളിച്ചം അന്വേഷിക്കുവിൻ. അവൻ നിങ്ങളെ രക്ഷിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ അത് നിങ്ങളുടെ ഇഷ്ടത്തെ ആശ്രയിച്ചിരിക്കുന്നു, അങ്ങനെ അവൻ നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കും. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ അകലെയായിരിക്കുമ്പോൾ, നിങ്ങൾ ദൈവത്തിന്റെ ശത്രുവിന്റെ ലക്ഷ്യമായിത്തീരുന്നു. നിങ്ങൾ അനുതപിക്കുകയും കുമ്പസാരമെന്ന കൂദാശയിലൂടെ എന്റെ ഈശോയുടെ കരുണ തേടുകയും ചെയ്യുക. മുന്നോട്ട് നീങ്ങുക! നിങ്ങൾ ചെയ്യേണ്ടതെന്തായാലും, നിങ്ങൾ നാളത്തേക്ക് വിടരുത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്കു വേണ്ടി ഞാൻ എന്റെ ഈശോയോട് പ്രാർത്ഥിക്കാം. ധൈര്യമായിരിക്കുക! എല്ലാ വേദനകൾക്കും ശേഷം, നീതിമാന്മാർക്ക് വലിയ സന്തോഷം വരും. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശിർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,510 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 19/10/2023

പ്രിയ മക്കളേ, ഞാൻ നിങ്ങളുടെ വ്യാകുലയായ അമ്മയാണ്, നിങ്ങൾക്ക് സംഭവിക്കുന്ന കാര്യങ്ങളാൽ ഞാൻ സഹിക്കുന്നു. പ്രാർത്ഥനയിലും സുവിശേഷം ശ്രവിക്കുന്നതിലും ദിവ്യബലിയിലും നിങ്ങളെത്തന്നെ ശക്തിപ്പെടുത്തുക. കർത്താവിന്റെ കൂടെയുള്ളവർ ഒരിക്കലും പരാജയപ്പെടുകയില്ല. ധൈര്യമായിരിക്കുക! എന്റെ ഈശോ നിങ്ങൾക്കായി കരുതി വെച്ചത് മനുഷ്യനേത്രങ്ങൾ കണ്ടിട്ടില്ല. എല്ലായിടത്തും സത്യത്തിന് സാക്ഷ്യം വഹിക്കാൻ ശ്രമിക്കണമെന്ന് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ ആശയക്കുഴപ്പത്തിന്റെ ഭാവിയിലേക്കാണ് നടക്കുന്നത്. പലരും വ്യാജമായത് സ്വീകരിക്കുകയും ആത്മീയ അന്ധകാരത്തിന്റെ അഗാധതയിലേക്ക് നടക്കുകയും ചെയ്യും. നിങ്ങൾ എന്നെ ശ്രദ്ധിക്കുവിൻ. നിങ്ങൾ പിൻവാങ്ങരുത്. ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,509 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 17/10/2023

പ്രിയ മക്കളേ, എന്റെ പുത്രനായ യേശുവിൽ മാത്രമാണ് നിങ്ങളുടെ പ്രത്യാശയും രക്ഷയും. സന്തോഷത്തോടെ കർത്താവിനെ കാത്തിരിക്കുക. അവനിലാണ് നിങ്ങളുടെ പൂർണ സന്തോഷം. നിങ്ങൾ സ്വർഗ്ഗത്തിലെ നിധികൾ അന്വേഷിക്കുവിൻ. ഈ ജീവിതത്തിൽ എല്ലാം കടന്നുപോകുന്നു, എന്നാൽ നിങ്ങളിലുള്ള ദൈവത്തിന്റെ കൃപ ശാശ്വതമായിരിക്കും. നിങ്ങൾ നിരാശപ്പെടരുത്. കഷ്ടതകൾക്കിടയിലും, നീതിമാന്മാർക്ക് എല്ലാം ശുഭമായി അവസാനിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുക. എന്ത് സംഭവിച്ചാലും എന്റെ പുത്രനായ യേശുവിനോട് വിശ്വസ്തത പുലർത്തുക. പ്രാർത്ഥനയിൽ നിന്ന് അകന്നുപോകരുത്, ഈ രീതിയിൽ മാത്രമേ നിങ്ങൾക്ക് വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാരം താങ്ങാൻ കഴിയൂ. മോശം ഇടയന്മാർ വിശാലമായ വാതിലുകൾ തുറക്കും, വലിയ ജനക്കൂട്ടം ആത്മീയ അഗാധത്തിലേക്ക് നടക്കും. നിങ്ങൾക്ക് സംഭവിച്ച കാര്യങ്ങളാൽ ഞാൻ സഹിക്കുന്നു. കുമ്പസാരമെന്ന കൂദാശയിലും ദിവ്യബലിയിലും നിങ്ങൾ ശക്തി തേടുക. നിങ്ങൾ മറക്കരുത്: നിങ്ങളുടെ പ്രതിരോധ ആയുധം സത്യമാണ്. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,508 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 14/10/2023

പ്രിയ മക്കളേ, ധൈര്യമായിരിക്കുക! നിങ്ങൾ നിരാശപ്പെടരുത്! എന്റെ യേശുവിന്റെ സഭയുടെ വിജയം സ്നേഹത്തിലൂടെയും സത്യത്തിന്റെ പ്രതിരോധത്തിലൂടെയും വരും. മോശം ഇടയന്മാരുടെ പിഴവാൽ, തെറ്റുകൾ എല്ലായിടത്തും വ്യാപിക്കും, എന്നാൽ നരകശക്തികൾ ഒരിക്കലും എന്റെ പുത്രനായ യേശുവിന്റെ യഥാർത്ഥ സഭയെ പരാജയപ്പെടുത്തുകയില്ല. നിങ്ങൾ ശ്രദ്ധിക്കുക! പ്രത്യാശയിൽ നിങ്ങളെത്തന്നെ നിറയ്ക്കുക! തെറ്റായ ഉപദേശങ്ങളുടെ ചെളിക്കുണ്ടുകൾ നിങ്ങളെ ആത്മീയ അഗാധത്തിലേക്ക് വലിച്ചിഴയ്ക്കാൻ അനുവദിക്കരുത്. യേശുവിനെയും അവന്റെ സഭയുടെ യഥാർത്ഥ മജിസ്‌റ്റീരിയത്തിന്റെ പഠിപ്പിക്കലുകളെയും നിങ്ങൾ ശ്രദ്ധിക്കുക. കൈകളിൽ ജപമാലയുമായി, ദൈവത്തിന്റെ ശത്രുക്കൾക്കെതിരെ പോരാടുക. നിങ്ങളുടെ പ്രതിരോധ ആയുധം എപ്പോഴും സത്യമായിരിക്കും. ഞാൻ നിങ്ങളുടെ അമ്മയാണ്, നിങ്ങളെ സഹായിക്കാൻ ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വരുന്നു. നിങ്ങൾ എന്നെ ശ്രദ്ധിക്കൂ! നിങ്ങളുടെ ആവശ്യങ്ങൾ എനിക്കറിയാം, നിങ്ങൾക്കായി ഞാൻ എന്റെ യേശുവിനോട് പ്രാർത്ഥിക്കാം. ഭയമില്ലാതെ മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,507 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 12/10/2023

പ്രിയ മക്കളേ, നിങ്ങളുടെ കരങ്ങൾ എനിക്ക് തരൂ, ഞാൻ നിങ്ങളെ എന്റെ പുത്രനായ യേശുവിലേക്ക് കൊണ്ടുപോകാം. നിങ്ങൾ ഭയപ്പെടേണ്ട. എല്ലാറ്റിന്റയും നിയനന്ത്രിക്കുന്നത് ദൈവമാണ്. നിങ്ങൾ അവനിൽ വിശ്വസിക്കുക, നിങ്ങൾ വിജയിക്കും. ദൈവത്തിന്റെ ഭവനത്തിൽ വലിയ വിഭജനം സംഭവിക്കുന്ന ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. എന്റെ യേശു നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. കരങ്ങളിൽ നിന്ന് കരങ്ങളിലേക്കുള്ള താക്കോൽ എന്റെ പാവപ്പെട്ട കുട്ടികളെ ആത്മീയ അന്ധതയിലേക്ക് നയിക്കും. തകർന്ന താക്കോൽ യഥാർത്ഥ വാതിൽ തുറക്കില്ല. വിശ്വാസികളായ സ്ത്രീപുരുഷന്മാരുടെ ദുഃഖകാലം ഇതാ. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥനയിൽ നിന്ന് അകന്നിരിക്കുമ്പോൾ, നിങ്ങൾ ദൈവത്തിന്റെ ശത്രുവിന്റെ ലക്ഷ്യമായിത്തീരുന്നു. മനുഷ്യർ സ്രഷ്ടാവിൽ നിന്ന് അകന്നുപോയതിനാൽ മനുഷ്യകുലം കഷ്ടതയുടെ കയ്പേറിയ പാത്രം കുടിക്കും. നിങ്ങൾ തിരികെ വരു. നിങ്ങൾ ചെയ്യേണ്ടത്, നിങ്ങൾ നാളത്തേക്കായി മാറ്റരുത്. നിങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ നിങ്ങളോടൊപ്പമുണ്ടാകും. മുന്നോട്ട് നീങ്ങുക! നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശിർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,506 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 11/10/2023

പ്രിയ മക്കളേ, പ്രാർഥനയിൽ നിങ്ങളുടെ മുട്ടുകൾ മടക്കുക. സമർപ്പിതരായ പലരും ലോകത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുകയും വിശ്വാസത്തെ ഒറ്റിക്കൊടുക്കുകയും ചെയ്യും. എന്റെ യേശു നിങ്ങളോട് കൂടെ ഉണ്ടായിരിക്കും, നിങ്ങളെ കൈവിടുകയില്ല. അവൻ മുന്തിരിത്തോട്ടത്തിന്റെ ഉടമയാണ്, നീതിമാന്മാരുടെ ഹൃദയങ്ങളിൽ വിതച്ച സത്യത്തിന്റെ വിത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി വലിയ ഫലം പുറപ്പെടുവിക്കും. നിങ്ങൾ പിൻവാങ്ങരുത്. ഞാൻ നിങ്ങളുടെ അമ്മയാണ്, ഞാൻ എപ്പോഴും നിങ്ങളുടെ പക്ഷത്തുണ്ടാകും. എന്റെ വിളികളെ സ്വാഗതം ചെയ്യുകയും എല്ലാ കാര്യങ്ങളിലും യേശുവിനെപ്പോലെ ആയിരിക്കുകയും ചെയ്യുക. എന്റെ മകന് നിങ്ങളുടെ പരസ്യവും ധീരവുമായ സാക്ഷ്യം ആവശ്യമാണ്. മറക്കരുത്: നിങ്ങൾ എന്റെ പുത്രനായ യേശുവിന്റെതാണെന്ന് നിങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടത് ഈ ജീവിതത്തിലാണ്, മറ്റൊരു ജീവിതത്തിലല്ല. നിങ്ങളെത്തന്നെ പ്രോത്സാഹിപ്പിക്കുകയും ഒരു നല്ല നാളെയുടെ പ്രത്യാശ ലോകത്തിന് നൽകുകയും ചെയ്യുക. നിങ്ങൾ സുവിശേഷത്തോട് വിശ്വസ്തരായിരിക്കുക, എല്ലാം നിങ്ങൾക്ക് നന്നായി അവസാനിക്കും. എന്റെ ഭക്തർക്ക് ഒരു പരാജയവും ഉണ്ടാകില്ല. ഞാൻ കാണിച്ചുതന്ന പാതയിലൂടെ മുന്നോട്ട് നീങ്ങുക! സന്തോഷിക്കുവിൻ, നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ ഇതിനകം ആലേഖനം ചെയ്തിട്ടുണ്ട്. ധൈര്യമായിരിക്കുക! നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,505 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 10/10/2023

പ്രിയ മക്കളേ, ദൈവത്തിൽ അർദ്ധസത്യമില്ല. ആശയക്കുഴപ്പത്തിന്റെ അഗാധത എല്ലായിടത്തും വ്യാപിക്കുകയും പലർക്കും വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. ഞാൻ നിങ്ങളുടെ അമ്മയാണ്, ദൈവത്തിൽ നിന്നുള്ളതിനെ പ്രതിരോധിക്കാൻ ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നിരിക്കുന്നു. എന്ത് സംഭവിച്ചാലും നിങ്ങൾ സത്യത്തോടൊപ്പം നിൽക്കുക. എന്റെ പുത്രനായ ഈശോയോട് വിശ്വസ്തരായിരിക്കുവിൻ. തെറ്റായ ഉപദേശങ്ങളുടെ ചെളിക്കുണ്ടുകൾ നിങ്ങളെ പാപത്തിന്റെ അഗാധത്തിലേക്ക് വലിച്ചെറിയാൻ അനുവദിക്കരുത്. എന്റെ പുത്രനായ യേശുവിനെ ശ്രവിക്കുക. അവന്റെ സുവിശേഷത്തെയും അവന്റെ സഭയുടെ യഥാർത്ഥ മജിസ്റ്റീരിയത്തിന്റെ പഠിപ്പിക്കലിനെയും സ്വാഗതം ചെയ്യുക. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. ലോകത്തിന്റെ കാര്യങ്ങൾ ദൈവത്തിന്റെ ആലയത്തിൽ വരികയും അനേകർ അന്ധരെ നയിക്കുന്ന അന്ധരെ പോലെ നടക്കുകയും ചെയ്യും. നിങ്ങൾക്ക് വരാനിരിക്കുന്നവയാൽ ഞാൻ സഹിക്കുന്നു. നിങ്ങളുടെ വിശ്വാസത്തിന്റെ ജ്വാല ജ്വലിപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. കുരിശിന് മുമ്പിൽ നിങ്ങൾ വളരെയധികം പ്രാർത്ഥിക്കുക, വരാനിരിക്കുന്ന പരീക്ഷണൾ സഹിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കും. ഞാൻ നിങ്ങളെ ഓരോരുത്തരെയും പേരെടുത്ത് അറിയുന്നു, നിങ്ങൾക്കായി ഞാൻ എന്റെ യേശുവിനോട് പ്രാർത്ഥിക്കാം. പ്രളയകാലത്തെക്കാൾ മോശമായ കാലത്താണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങളുടെ ആത്മീയ ജീവിതത്തെ പരിപാലിക്കുക. മറക്കരുത്: നിങ്ങൾ ലോകത്തിലാണ്, എന്നാൽ നിങ്ങൾ ലോകത്തിന്റേതല്ല. നിങ്ങളുടെ കൈകളിൽ, വിശുദ്ധ ജപമാലയും വിശുദ്ധ ഗ്രന്ഥവും; നിങ്ങളുടെ ഹൃദയത്തിൽ, സത്യത്തോടുള്ള സ്നേഹം ഉണ്ടാവണം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,504 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 9/10/2023

പ്രിയ മക്കളേ, യഥാർത്ഥ ഇടയൻ തന്റെ ആടുകളെ സുരക്ഷിതമായ പാതയിലൂടെ നടത്തുന്നു. ചെന്നായ അവയെ ചിതറിക്കുന്നു, അങ്ങനെ അവർ യഥാർത്ഥ മേച്ചിൽപ്പുറങ്ങളിലേക്ക് നയിക്കാത്ത കുറുക്കുവഴികളിൽ വഴിതെറ്റുന്നു. യൂദാസിനെപ്പോലെ പെരുമാറുന്നവർക്ക് അതേ അന്ത്യം സംഭവിക്കും. ളോഹയിലുള്ള യഥാർത്ഥ സൈനികർ എപ്പോഴും സത്യം സ്വീകരിക്കുകയും കർത്താവിന്റെ ആളുകളെ നിത്യജീവന്റെ വചനങ്ങളുള്ളവനിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങൾ വളരെയധികം പ്രാർത്ഥിക്കുക. നിങ്ങൾ ദുഃഖങ്ങളുടെ സമയത്താണ് ജീവിക്കുന്നത്, വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാരം താങ്ങാൻ പ്രാർത്ഥിക്കുന്നവർക്ക് മാത്രമേ കഴിയൂ. നിങ്ങൾ നിരാശപ്പെടരുത്. ഞാൻ നിങ്ങളുടെ അമ്മയാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെ കരങ്ങൾ എനിക്ക് തരൂ, ഞാൻ നിങ്ങളെ വിജയത്തിലേക്ക് നയിക്കാം. കുരിശിന്റെ ഭാരം നിങ്ങൾക്ക് അനുഭവപ്പെടുമ്പോൾ, യേശുവിനെ വിളിക്കുക. അവനിലാണ് നിങ്ങളുടെ യഥാർത്ഥ വിമോചനവും രക്ഷയും. ധൈര്യമായിരിക്കുക! നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ഈശോയോട് പ്രാർത്ഥിക്കാം. നിങ്ങൾ ഭയപ്പെടേണ്ടാ! എന്റെ യേശുവിന്റെ സഭ വിജയിക്കും. തോൽവി വ്യാജ സഭയ്ക്ക് വരും. സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരുടെ വിശ്വസ്തതയാൽ വിശ്വാസത്തെ പരിഹസിക്കുന്നവർ പരാജയപ്പെടും. ഞാൻ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ച പാതയിലൂടെ മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശിർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.


5,503 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 7/10/2023

പ്രിയ മക്കളേ, വികൃതമായ മനുഷ്യർ ദൈവിക നിയമങ്ങളെ മാറ്റും, എന്നാൽ ദൈവത്തിന്റെ സത്യങ്ങൾ ശാശ്വതമായിരിക്കും. വലിയ ആത്മീയ ആശയക്കുഴപ്പങ്ങളുടെ സമയം ഇതാ. നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുവിൻ. ദൈവത്തിൽ അർദ്ധസത്യമില്ല. എന്റെ യേശുവിന്റെ സുവിശേഷത്തിൽ നിങ്ങൾ ഉറച്ചു വിശ്വസിക്കുക. നിങ്ങളെ വഞ്ചിക്കാൻ പിശാചിനെ അനുവദിക്കരുത്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ എന്റെ പുത്രനായ യേശുവിനോടും അവന്റെ സഭയുടെ യഥാർത്ഥ മജിസ്റ്റീരിയത്തിന്റെ പഠിപ്പിക്കലുകളോടും വിശ്വസ്തത പുലർത്തുക. ധൈര്യമായിരിക്കുക! പ്രാർഥനയിൽ കാൽമുട്ടുകൾ മടക്കുവിൻ. സത്യത്തെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.



Buscar no site:
Loja Virtual
Loja Virtual
Clique para comprar artigos religiosos.




Fazer download do Aplicativo Android


അടിയന്തര അപ്പീലുകൾ - Facebook

അടിയന്തര അപ്പീലുകൾ

സമാധാനത്തിന്റെ രാഞ്ജിയായ നമ്മുടെ അമ്മ
അങ്കുറ, ബഹിയ, ബ്രസീൽ




português (Brasil) / Portuguese (Brazil) español (España, alfabetización internacional) / Spanish (Spain, International Sort) English (United States) / English (United States) العربية (الإمارات العربية المتحدة) / Arabic (United Arab Emirates) Deutsch (Deutschland) / German (Germany) italiano (Italia) / Italian (Italy) français (France) / French (France) українська (Україна) / Ukrainian (Ukraine) polski (Polska) / Polish (Poland) русский (Россия) / Russian (Russia) 中文(中国) / Chinese (Simplified, China) 日本語 (日本) / Japanese (Japan) čeština (Česko) / Czech (Czechia) മലയാളം (ഇന്ത്യ) / Malayalam (India) 한국어(대한민국) / Korean (Korea) עברית (ישראל) / Hebrew (Israel) hrvatski (Hrvatska) / Croatian (Croatia)