മലയാളം (ഇന്ത്യ)
1989
2005
2007
2009
2015
2019
2020
2021
2022
2023
2024
4,823 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 3/7/2019
പ്രിയ മക്കളേ, പ്രാർഥനയിൽ നിങ്ങളുടെ മുട്ടുകൾ മടക്കുവിൻ. സമർപ്പിതരുടെ ഇടയിലെ വലിയ ഭിന്നതകൾ സത്യത്തിന്റെ പാതയിൽ നിന്ന് സ്ത്രീപുരുഷന്മാരെ ദൂരെ അകറ്റും. യേശുവിന്റെ കൂടെ നിൽക്കുകയും, യേശുവിന്റെ സഭയുടെ, യഥാർത്ഥ പ്രബോധനത്തെ സ്വാഗതം ചെയ്യുകയും ചെയ്യുക.ഭയപ്പെടേണ്ട. കത്തോലിക്കാ സഭയിൽ മാത്രമേ കോട്ടം തട്ടാതെ സത്യം സൂക്ഷിക്കപ്പെടുകയുള്ളൂ എന്ന് എല്ലാവരോടും പറയുക. ധൈര്യമായിരിക്കുക.പിൻ തിരിയരുത്. എന്തുതന്നെ സംഭവിച്ചാലും ഞാൻ ചൂണ്ടികാണിച്ചുതരുന്ന വഴിയിൽ ഉറച്ച് നിൽക്കുക. സമർപ്പിതരുടെ ജീവിതങ്ങളിൽ പിശാച്ച് വളരെയധികം ആത്മീയ തകർച്ചകൾ വരുത്തും. സത്യത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവർ കഴിഞ്ഞ കാലത്തെ കാര്യങ്ങളെ കുറിച്ച് മറക്കരുത്.ദൈവത്തിന്റെ സത്യം എപ്പോഴും സത്യമായിരിക്കും. ഭാഗിക സത്യമുള്ളിടത് എന്റെ പുത്രൻ യേശുവിന്റെ സാന്നിധ്യം ഉണ്ടാവില്ല. വഞ്ചിക്കപ്പെടാതിരിക്കാൻ ജാഗ്രതയോടെ ഇരിക്കുക. സത്യത്തെ സംരക്ഷിക്കാൻ മുന്നിട്ട് ഇറങ്ങുക. ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ പേരിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശമാണിത്. നിങ്ങളെ വീണ്ടും ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
4,824 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/7/2019
പ്രിയ മക്കളെ, നിങ്ങളുടെ മുട്ടുകൾ കുത്തി, എന്റെ ഈശോയുടെ സഭയ്ക്കായി പ്രാർത്ഥിക്കുക. നൽകിയ അനുഗ്രഹം തിരിച്ചെടുക്കാൻ കഴിയാത്തതാണ്. ഞാൻ ഇപ്പോൾ പറയുന്നത് നിങ്ങൾക്ക് മനസ്സിലാവില്ല, പക്ഷേ ശ്രദ്ധാപൂർവ്വമിരിക്കുക. ഒരു വലിയ ആത്മീയ സംഭ്രമത്തിലേക്ക് നിങ്ങൾ നടന്നു കൊണ്ടിരിക്കയാണ്. നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നതിനെപ്രതി ഞാൻ പീഢയനുഭവിക്കുകയാണ്. എന്റെ മകൻ ഈശോയുടെ അടുത്ത് വിശ്വസ്തരായിരിക്കുവാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. സത്യത്തിൽ നിന്നും അകന്നു പോകരുത്. എന്തു തന്നെ സംഭവിച്ചാലും നിങ്ങളുടെയുള്ളിലെ വിശ്വാസ തിരിനാളം കെടുവാനിടയാവരുത്. ശാന്തവും എളിമയുമുള്ള ഹൃദയമുള്ളവരായിരിക്കുവിൻ, അപ്പോൾ മാത്രമേ എന്റെ യഥാർത്ഥ സാന്നിധ്യം നിങ്ങൾ മനസ്സിലാക്കുകയുള്ളൂ. ദൃഢതയാർന്ന വിശ്വാസവും പ്രതീക്ഷയും ഉള്ളവരായിരിക്കുവിൻ. എല്ലാ പീഢനങ്ങൾക്കും ശേഷം ദൈവത്തിന്റെ വിജയം നീതിമാൻമാർക്ക് ലഭിക്കും. പ്രാർത്ഥനയിലും പരിശുദ്ധ കുർബാനയിലും ശക്തി കണ്ടെത്തുക. ഭയം കൂടാതെ മുന്നോട്ടു പോവുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
4,825 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 9/7/2019
പ്രിയ മക്കളെ, നിങ്ങൾ ദൈവത്തിന്റേതാകുന്നു, ഒന്നിനേയും ഭയപ്പെടേണ്ടതില്ല. നിങ്ങൾ കുരിശിൽ നിന്ന് ഓടി അകലരുത്. എന്റെ ഈശോ നിങ്ങളോടു കൂടെയുണ്ട്. എന്തുതന്നെ സംഭവിച്ചാലും, അവനിൽ വിശ്വസിക്കുക, നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും. നിങ്ങളുടെ സമയത്തിന്റെ ഒരു ഭാഗം പ്രാർത്ഥനയ്ക്കായി മാറ്റിവെയ്ക്കുക. മനുഷ്യവർഗ്ഗം സ്രഷ്ടാവിൽ നിന്നും അകന്നു പോയിരിക്കുന്നു, മനുഷ്യൻ പ്രാർത്ഥനയിൽ നിന്നകന്നതാണ് ഇതിനു കാരണം. ഞാൻ നിങ്ങളുടെ ദു:ഖിതയായ മാതാവാകുന്നു, നിങ്ങൾക്കു സംഭവിക്കാൻ പോകുന്നതിനെയോർത്ത് ഞാൻ വേദന കൊള്ളുകയാണ്. സ്നേഹിക്കുക സത്യത്തിനായി നിലകൊള്ളുക. നിങ്ങൾ ഒരു അനിശ്ചിതത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, അനേകം പേർ സത്യത്തിന്റെ പാതയിൽ നിന്നും സ്വയം അകന്നു നിൽക്കും. സാത്താന്റെ അന്ധകാരം എല്ലായിടത്തേക്കും പകരും, ഇത് എന്റെ ഏറെ പാവപ്പെട്ട മക്കളുടെ ആത്മീയ അന്ധതയ്ക്ക് കാരണമാവും. ജാഗ്രതാപൂർവ്വമിരിക്കുക. യേശുവിനോട് ചേർന്നു നിൽക്കുന്ന അവിടുത്തെ സഭയുടെ യഥാർത്ഥ പ്രബോധന പീഢത്തിൽ നിന്ന് വരുന്ന പ്രബോധനങ്ങളെ സ്വാഗതം ചെയ്യുക. നിങ്ങളെ എന്റെ മകൻ ഈശോയിൽ നിന്നകറ്റാൻ അർദ്ധസത്യങ്ങളെ അനുവദിക്കരുത്. ധൈര്യമായിരിക്കുക. ഞാൻ നിങ്ങളോടു കൂടെയുണ്ടായിരിക്കും. നിങ്ങളെ ഓരോരുത്തരേയും പേരു ചൊല്ലി എനിക്കറിയാം, നിങ്ങൾക്കു വേണ്ടി എന്റെ ഈശോയോട് ഞാൻ അപേക്ഷിക്കും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
4,826 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 11/7/2019
പ്രിയ മക്കളെ, നിങ്ങളുടെ പേരറിയുകയും, നിങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നവനിലേയ്ക്കു തിരിയുവിൻ. മനുഷ്യകുലം രക്ഷയുടെ പാതയിൽ നിന്ന് സ്വയം അകറ്റി നിർത്തിയിരിക്കുകയാണ്, അത് അനേകം സമർപ്പിതരായ വ്യക്തികൾ ഈശോയെ ചതിക്കുകയും, സത്യത്തിൽ നിന്ന് സ്വയം അകന്നു നിൽക്കുക്കുന്നതും കൊണ്ടാണ്. എന്റെ പാവപ്പെട്ട അനേകം മക്കൾ അന്ധരെപ്പോലെ നടക്കുകയും, അന്ധരായ മറ്റു മക്കളെ നയിക്കുകയും ചെയ്യുന്നു. നിങ്ങൾ മുട്ടുകുത്തി പ്രാർത്ഥനയിലായിരിക്കുവിൻ. ശ്രദ്ധിക്കുക, വിശ്വാസികളായ സ്ത്രീപുരുഷൻമാർക്ക് വേദനയുടെ (പീഢനങ്ങളുടെ) സമയം വന്നു കഴിഞ്ഞു. ദൈവീക സത്യം തിരസ്ക്കരിക്കപ്പെടുകയും, പല വിശ്വാസസിദ്ധാന്തങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന അനിശ്ചിതാവസ്ഥയിലേയ്ക്കാണ് നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. നിങ്ങൾക്കു സംഭവിക്കാൻ പോകുന്നതിനെയോർത്ത് ഞാൻ പീഡയനുഭവിക്കുകയാണ്. ഞാൻ കാണിച്ചു തന്ന പാതയിൽ സ്ഥിരതയോടെ നിലകൊള്ളുക. എന്റെ പുത്രനിൽ നിന്നും നിങ്ങളെ സ്വയം അകറ്റി നിർത്തരുത്. എപ്പോഴും പഴയ അനുഭവങ്ങളെ ഓർക്കുക; അവ നിങ്ങൾക്ക് വിലയേറിയ സമ്പത്തായിരിക്കും; അത് നിങ്ങളെ സഭയുടെ യഥാർത്ഥ പ്രബോധന പീഢത്തോട് വിശ്വാസത്തോടെ ചേർന്ന് നിൽക്കാൻ സഹായിക്കും. ഞാൻ പറയുന്നത് ശ്രദ്ധിക്കുക. ഞാൻ നിങ്ങളെ നിർബന്ധിക്കാൻ ആഗ്രഹിക്കുന്നില്ല; എങ്കിലും എന്റെ അപേക്ഷകളോടു വിധേയത്വമുള്ളവരായിരിക്കുവിൻ. ഭയം കൂടാതെ മുന്നോട്ടു പോകുവിൻ. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
4,827 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 13/7/2019
പ്രിയ മക്കളെ, നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ വിജയത്തിലേയ്ക്കു നയിക്കാം. നിങ്ങളുടെ യാത്ര മുഴുവൻ തടസ്സങ്ങളുടേതായിരിക്കും, പക്ഷേ പിൻവാങ്ങരുത്. നിങ്ങളുടെ സത്യസന്ധവും, ധൈര്യപൂർണ്ണവുമായ സമ്മതം എന്റെ ദൈവത്തിന് ആവശ്യമാണ്. നിങ്ങളുടെ വിശ്വാസംമൂലം നിങ്ങൾ പീഢിപ്പിക്കപ്പെട്ടേയ്ക്കും, എങ്കിലും എന്റെ ഈശോ നിങ്ങളോടു കൂടെയുണ്ട്. പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും ശക്തി കണ്ടെത്തുക. മനുഷ്യകുലം സത്യത്തിൽ നിന്ന് സ്വയം അകന്നു നിൽക്കുകയാണ്, മഹത്തായ തിരിച്ചു വരവിന് സമയമായി. നിങ്ങൾ സുവിശേഷത്തിൽ ശക്തമായി വിശ്വസിക്കുകയും, സഭയുടെ യഥാർത്ഥ പ്രബോധന പീഢത്തോട് വിശ്വാസത്തോടെ ചേർന്നു നിൽക്കുകയും ചെയ്യുക. കുരിശില്ലാതെ വിജയമില്ല. സത്യത്തെ സ്നേഹിക്കുകയും അതിനായി വാദിക്കുകയും ചെയ്യുന്നവർ പുറത്തെറിയപ്പെടും. ശ്രദ്ധിക്കുക, ഇത് നിങ്ങൾക്ക് പീഢനങ്ങളുടെ കാലമാണ്. ധൈര്യമായിരിക്കുക. എല്ലാ പീഢനങ്ങൾക്കും ശേഷം ദൈവം നിങ്ങളുടെ കണ്ണീർ തുടച്ചു കളയുകയും, നിങ്ങൾക്ക് മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും. ഭയം കൂടാതെ മുന്നോട്ടു പോവുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
4,828 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 15/7/2019
പ്രിയ മക്കളെ, വിശ്വാസത്തിന്റെ തിരിനാളം കെടാതെ കാത്തു സൂക്ഷിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. മഹാ പീഡനങ്ങളിലേയ്ക്ക് നിങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഐക്യമില്ലായ്മ എല്ലായിടത്തേയ്ക്കും പകരും, അന്ധരായ മനുഷ്യർ മറ്റ് അന്ധരായ മനുഷ്യരെ നയിക്കുന്നതുപോലെയാകും അനേകം സമർപ്പിതരായ മക്കളും ആവുക. നിങ്ങൾക്കു സംഭവിക്കാൻ പോകുന്നതിനെയോർത്ത് ഞാൻ പീഡയനുഭവിക്കുകയാണ്. ധൈര്യമായിരിക്കുക. നിങ്ങളെ ചതിയിൽ വീഴ്ത്താൻ സാത്താനെ അനുവദിക്കരുത്. നിങ്ങൾ ദൈവത്തിന്റെതാകുന്നു, ദൈവത്തെ മാത്രമെ നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാവൂ. നിങ്ങൾ ഓരോരുത്തരുടേയും പേര് എനിക്കറിയാം, എന്റെ ഈശോയോട് നിങ്ങൾക്കു വേണ്ടി ഞാൻ അപേക്ഷിക്കും. പരിശുദ്ധ ജപമാലയും, വേദപുസ്തകവും (ബൈബിൾ) നിങ്ങളുടെ കൈകളിലും, സത്യത്തോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാവണം; ഇത് ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ്. നിങ്ങൾ യേശു ക്രിസ്തുവിനോട് വിശ്വസ്തതയുള്ളവരായിരിക്കുക. ഈശോയുടെ (കത്തോലിക്കാ) സഭയുടെ യഥാർത്ഥ പ്രബോധനങ്ങളെ ആശ്ലേഷിക്കുക. എല്ലാ പീഢനങ്ങൾക്കും ശേഷം ഈശോയുടെ തിരുസഭ വിജയം വരിക്കും. ഞാൻ പറയുന്നത് ശ്രദ്ധിക്കുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ എന്നും നിങ്ങളോട് കൂടെയുണ്ടാകും. സൗമ്യതയും, എളിമയുമുള്ളവരായിരിക്കുക, ഇതുമൂലം ഞാൻ നിങ്ങളെ സഹായിക്കുകയും, വഴിയും സത്യവും ജീവനുമായവന്റെയടുത്തേയ്ക്ക് നയിക്കുകയും ചെയ്യും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
4,829 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 16/7/2019
പ്രിയ മക്കളെ, വിശുദ്ധിയിലേയ്ക്കുള്ള യാത്ര തടസ്സങ്ങൾ കൊണ്ടു നിറഞ്ഞതാണ്, എങ്കിലും നിങ്ങൾ തനിച്ചല്ല. എന്റെ മകൻ ഈശോ നിങ്ങളോടൊപ്പം നടക്കുന്നുണ്ട്. അവന്റെ ശക്തിയിൽ ദൃഢമായി വിശ്വസിക്കുക അപ്പോൾ നിങ്ങൾ വിശ്വാസത്തിൽ ഉയർച്ച പ്രാപിക്കും. ജലപ്രളയത്തിനു മുമ്പത്തെക്കാളും മോശമായ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്, തിരിച്ചുവരവിനുള്ള (ദൈവത്തിലേയ്ക്ക്) നിങ്ങളുടെ സമയം വന്നിരിക്കുകയാണ്. കൈകൾ കൂപ്പിപ്പിടിച്ച് വെറുതെ നിൽക്കരുത്. ദൈവം തിടുക്കത്തിൽ പ്രവർത്തിക്കുകയാണ്. ഇന്നേയ്ക്കു ചെയ്യേണ്ടവ നിങ്ങൾ നാളെയ്ക്കായി മാറ്റിവെക്കരുത്. വലിയ ക്ലേശങ്ങളിലേയ്ക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രാർത്ഥനയിൽ നിന്നും അകന്നു നിൽക്കരുത്. അകന്നു നിൽക്കുമ്പോൾ ദൈവത്തിന്റെ ശത്രുവിന് ആക്രമിക്കാനുള്ള ലക്ഷ്യമായി നിങ്ങൾ മാറുകയാണ്. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ ജാഗ്രതയുള്ളവരായിരിക്കുവിൻ. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും പക്ഷേ നിങ്ങളിലുള്ള ദൈവകൃപ അനശ്വരമായതാണ്. നിങ്ങളുടെ പാപങ്ങളെയോർത്ത് ആത്മാർത്ഥമായി അനുതപിക്കുക. കുമ്പസാരമെന്ന കൂദാശയിലൂടെ ഈശോയിൽ നിന്നും കരുണ യാചിക്കുക. ദിവ്യകാരുണ്യത്തിലൂടെ ശക്തി കണ്ടെത്തുകയും വേദപുസ്തകത്തിലൂടെ (ബൈബിളിലൂടെ) ഈശോയെ ശ്രവിക്കുകയും ചെയ്യുക. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങളുടെ പീഢനങ്ങളിൽ ഞാനും പീഢയനുഭവിക്കുകയാണ്. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക ഞാൻ നിങ്ങളെ മാനസാന്തരത്തിന്റെ പാതയിലേക്കു നയിക്കാം. നിങ്ങൾ മുട്ടുകുത്തി പ്രാർത്ഥനയിലായിരിക്കുവിൻ. സഹായത്തിനായുള്ള നിലവിളി ബെത്ലെഹേമിൽ നിന്നും ഉയരും. എന്റെ ഭക്തർ വിലപിക്കുകയും നിലവിളിക്കുകയും ചെയ്യും. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. ഞാൻ നിങ്ങളെ സ്നേഹിക്കുകയും എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും. നിങ്ങൾ പ്രാർത്ഥിക്കുന്ന പുരുഷൻമാരും സ്ത്രീകളും ആകുവിൻ. സത്യത്തിൽ നിന്നും അകന്നു പോകരുത്. ധൈര്യമായിരിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
4,830 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 20/7/2019
പ്രിയ മക്കളെ, നിങ്ങളുടെ ഹൃദയങ്ങൾ തുറന്ന്, നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം സ്വീകരിക്കുക. നിങ്ങൾ ദൈവത്തിന്റെതാകുന്നു, ദൈവത്തെ മാത്രമെ നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാവൂ. മഹാ പീഡനത്തിന്റ സമയത്താണ് നിങ്ങൾ ജീവിച്ചു കൊണ്ടിരിക്കുന്നത്, പ്രാർത്ഥനയിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും മാത്രമെ നിങ്ങൾക്ക് ഈ മഹായുദ്ധത്തിനായുള്ള ശക്തി ലഭിക്കുകയുള്ളൂ. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നത് നിങ്ങളെ മാനസാന്തരത്തിലേക്ക് ക്ഷണിക്കാനാണ്. ലൗകിക കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും, നിങ്ങൾക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട പറുദീസായ്ക്കായി ജീവിക്കുകയും ചെയ്യുക. ഈശോയുടെ സുവിശേഷത്തിനുസരിച്ച് ജീവിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. സത്യത്തെ പുറത്താവാൻ അനുവദിക്കരുത്. എന്റെ മകന് നിങ്ങളുടെ സമ്മതം ആവശ്യമാണ്. സൗമ്യതയും എളിമയും ഉള്ള ഹൃദയങ്ങളോടായിരിക്കുക നിങ്ങളുടെ എല്ലാം ശുഭമായി അവസാനിക്കും. വലിയ പരീക്ഷണങ്ങളുടെ സമയത്തിലേക്കാണ് നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. സമർപ്പിതരുടെ ഇടയിൽ വലിയൊരു യുദ്ധം ഉണ്ടാവുകയും, വിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അത് വലിയൊരു വേദനയാവുകയും ചെയ്യും. സത്യത്തിനായി നിലകൊണ്ട് മുന്നോട്ടുപോവുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
4,831 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 23/7/2019
പ്രിയ മക്കളെ, വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും പീഡനത്തിന്റെ പാനപാത്രത്തിൽ നിന്ന് കുടിക്കും. അവരെ ഭീഷണിപ്പെടുത്തുകയും പുറത്താക്കുകയും ചെയ്യും. നീതിബോധമുള്ളവർക്ക് ഇത് വലിയൊരു വേദനയുടെ സമയമായിരിക്കും. നിങ്ങൾക്കു സംഭവിക്കാൻ പോകുന്നതിനെയോർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. വ്യാജസഭ വ്യാപിക്കുകയും അതിന്റെ പ്രവർത്തനം ധാരാളം ആത്മാക്കളിൽ ഒരു വലിയ ആത്മീയാന്ധത ഉളവാക്കുകയും ചെയ്യും. നിങ്ങൾ മുട്ടു കുത്തി പ്രാർത്ഥനയിലായിരിക്കുക. നിങ്ങൾ എന്റെ മകനായ യേശുവിനോടും അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോടും വിശ്വസ്തതയുള്ളവരായിരിക്കുക. ഞാൻ മുൻപു നിങ്ങളോടു പറഞ്ഞ കാര്യങ്ങൾ സംഭവിക്കും. പിന്തിരിയരുത്. ദൈവത്തോടുകൂടെ ആയിരിക്കുന്നവർ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. സത്യത്തിനായി നിലകൊണ്ട് മുന്നോട്ട് പോവുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
4,832 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 26/7/2019
പ്രിയ മക്കളെ, ഏക വഴിയും സത്യവും ജീവനുമായവനിലേയ്ക്ക് നിങ്ങൾ തിരിയുവിൻ. കുമ്പസാരമെന്ന കൂദാശയിലൂടെ എന്റെ മകൻ യേശുവിൽ നിന്ന് നിങ്ങൾ കാരുണ്യം തേടുവിൻ അതുമൂലം വിശ്വാസത്തിൽ നിങ്ങൾ ശക്തി പ്രാപിക്കും. പാപാന്ധകാരം മൂലം നിങ്ങളുടെ ജീവിതം മലീമസമാകാൻ അനുവദിക്കരുത്. നിങ്ങൾ ദൈവത്തിന്റെതാകുന്നു, ദൈവത്തെ മാത്രമേ നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാവൂ. വലിയൊരു ആത്മീയ പോരാട്ടത്തിന്റെ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്. വലിയൊരു വിശ്വാസ തകർച്ച സമീപിച്ചുകൊണ്ടിരിക്കുകയാണ്, അനേകം ആത്മാക്കൾ അതുമൂലം നഷ്ടപ്പെടും. ദുഷ്ടന്മാരായ മനുഷ്യരുടെ പ്രവർത്തികൾ മൂലം സത്യത്തിൽ നിന്നും നിങ്ങൾ സ്വയം അകന്നു നിൽക്കരുത്. പൂർണ്ണമായും ദൈവത്തിന്റെതാകുവാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുകയും, ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധന പീഢത്തോട് വിശ്വസ്തരായിരിക്കുകയും ചെയ്യുക. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നത് നിങ്ങളെ സഹായിക്കാനാണ്. ജാഗ്രത പുലർത്തുക. സത്യത്തെ സ്നേഹിക്കുകയും പാലിക്കുകയും ചെയ്യുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
4,833 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 27/7/2019
പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്കു സംഭവിക്കാൻ പോകുന്നതിനെയോർത്ത് ഞാൻ വേദന അനുഭവിക്കുകയാണ്. ദുഷ്ടരായ മനുഷ്യർ പ്രവർത്തിക്കുകയും, നല്ല ഫലം കായ്ക്കുന്ന വൃക്ഷങ്ങൾ കടപുഴക്കപ്പെടുകയും ചെയ്യും. ദൈവജനത്തിന് ഒരുപാട് നഷ്ടങ്ങളുണ്ടാകും. ശ്രദ്ധിക്കുക, ഞാൻ മുമ്പു പ്രവചിച്ച സമയം വന്നു കഴിഞ്ഞു. നിങ്ങൾ മുട്ടു കുത്തി പ്രാർത്ഥനയിലായിരിക്കുക. സത്യത്തിൽ നിന്നും ഒരിക്കലും തിരിഞ്ഞു നിൽക്കരുത്. ആത്മാർത്ഥമായ പ്രാർത്ഥനയാലും, സുവിശേഷത്തിലൂടെയും, ദിവ്യകാരുണ്യത്തിലൂടെയും ശക്തി കണ്ടെത്തുക. എന്തു തന്നെ സംഭവിച്ചാലും എന്റെ ഈശോയുടെ സഭയുടെ (കത്തോലിക്കാ) യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തതയുള്ളവരായിരിക്കുക. പിന്തിരിയരുത്. ദൈവത്തിന് നിങ്ങളെ ഓരോരുത്തരെയും ആവശ്യമുണ്ട്. നിങ്ങൾ പരസ്പരം പ്രോത്സാഹിപ്പിക്കുകയും, ദൈവത്തിൽ നിന്നുള്ളവരാണ് എന്നുള്ളതിന് സാക്ഷികളാവുകയും ചെയ്യുക. സത്യത്തിനായി നിലകൊണ്ട് മുന്നോട്ട് പോവുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.